Headlines

വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി

ബീഹാറിലെ രണ്ടിടങ്ങളിലായി സംഭവിച്ച വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി. ഗോപാൽഗഞ്ചിൽ 11 പേരും ബെതിയായിൽ 10 പേരും മരിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ 11 ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ മദ്യദുരന്തമാണിത്. ഒക്ടോബർ 24ന് സിവാനിൽ എട്ട് പേരും 28ന് ബെഗുസരായിയിൽ എട്ട് പേരും മരിച്ചിരുന്നു. ഇന്നലെ വെസ്റ്റ്ചമ്പാരൻ ജില്ലയിലും വിഷമദ്യ ദുരന്തമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ആറ് പേർ ഇവിടെ മരിച്ചതായാണ് റിപ്പോർട്ടുകൾ. ഗോപാൽഗഞ്ച്, ബെതിയ എന്നിവിടങ്ങളിൽ കൂടുതൽ പേർ ആരോഗ്യപ്രശ്‌നങ്ങളുമായി ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നുണ്ട്. മേഖലയിൽ ഉന്നത…

Read More

ബംഗാൾ മന്ത്രിയും തൃണമൂൽ നേതാവുമായ സുബ്രത മുഖർജി അന്തരിച്ചു

ബംഗാൾ മന്ത്രിയും മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവുമായിരുന്ന സുബ്രത മുഖർജി അന്തരിച്ചു. 75 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ബംഗാളിലെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിരുന്നു ആൻജിയോപ്ലാസ്റ്റിക് സർജറിക്ക് അദ്ദേഹത്തെ വിധേയമാക്കിയിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് ഒക്ടോബർ 24നാണ് സുബ്രത മുഖർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മറ്റ് വാർധക്യസഹജമായ അസുഖങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. സുബ്രത മുഖർജിയുടെ മരണം തനിക്ക് വ്യക്തിപരമായി വലിയ നഷ്ടമാണെന്ന് മമതാ ബാനർജി പറഞ്ഞു.

Read More

ജാതിയുടെ പേരിൽ ക്ഷേത്രത്തിൽ നിന്നു പുറത്താക്കി; യുവതിയുടെ വീട്ടിലെത്തി സ്റ്റാലിൻ

  ക്ഷേത്രങ്ങൾ സർക്കാർ നൽകുന്ന അന്നദാനം ജാതിയുടെ പേരിൽ നിഷേധിച്ച യുവതിയുടെ വീട്ടിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നേരിട്ടെത്തി. നരിക്കുറവ വിഭാഗത്തിൽപെട്ട അശ്വിനിയെയാണു മാമല്ലപുരത്തെ ഒരു ക്ഷേത്രത്തിൽ നിന്നു ഭക്ഷണം നിഷേധിച്ച് ഇറക്കി വിട്ടത്. അന്നദാനം നടക്കുന്ന സ്ഥലത്തേക്ക് കയറാൻ പോലും യുവതിയെ അനുവദിച്ചില്ല. ബാക്കിയുള്ള ഭക്ഷണം ക്ഷേത്രത്തിന് വെളിയിൽ വെച്ച് നൽകാമെന്നായിരുന്നു ക്ഷേത്ര ജീവനക്കാരുടെ നിലപാട്. ദേവസ്വം വകുപ്പിന് കീഴിലുള്ള സ്ഥലശയന പെരുമാൾ ക്ഷേത്രത്തിലാണ് നരിക്കുറവയാണെന്ന് ആരോപിച്ച് യുവതിക്ക് ഭക്ഷണം നിഷേധിച്ചത്. ഇതോടെ മുഖ്യമന്ത്രി നേരിട്ട്…

Read More

പ്രധാനമന്ത്രി നാളെ കേദാർനാഥ്‌ സന്ദർശിക്കും

  ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേദാർനാഥ് സന്ദർശിക്കും. രാവിലെ 6.30 ന് അദ്ദേഹം ഉത്തരാഖണ്ഡിൽ എത്തുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു. പ്രധാനമന്ത്രി കേദാർനാഥ് ക്ഷേത്രം സന്ദർശിക്കുകയും പുനർനിർമ്മിച്ച ആദിശങ്കരാചാര്യരുടെ സമാധി ഉദ്ഘാടനം ചെയ്യുകയും ചെയ്യും. ആദിശങ്കരാചാര്യരുടെ പ്രതിമയും അദ്ദേഹം അനാച്ഛാദനം ചെയ്യും. ക്ഷേത്രത്തിൽ എത്തുന്ന പ്രധാനമന്ത്രി മഹാ രുദ്ര അഭിഷേകവും രാജ്യത്തിൻ്റെ ക്ഷേമത്തിനായി പ്രാർത്ഥിക്കുകയും ചെയ്യും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ കേദാർനാഥിൽ പുരോഗമിക്കുകയാണ്. 130 കോടി രൂപയുടെ അടിസ്ഥാന സൗകര്യ…

Read More

നേപ്പാളിൽനിന്നുള്ള അധിക വൈദ്യുതി ഇന്ത്യക്കു നല്കും

  കാ​​​ഠ്മ​​​ണ്ഡു: രാ​​​ജ്യ​​​ത്ത് അ​​​ധി​​​ക​​​മാ​​​യി ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന വൈ​​​ദ്യു​​​തി ഇ​​​ന്ത്യ​​​ക്കു ന​​​ല്കു​​​മെ​​​ന്നു നേ​​​പ്പാ​​​ൾ. ആ​​​ഭ്യ​​​ന്ത​​​ര ഊ​​​ർ​​​ജവി​​​പ​​​ണി ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു അ​​​യ​​​ൽ​​​രാ​​​ജ്യ​​​ത്തി​​​നാ​​​യി തു​​​റ​​​ന്നു​​​കൊ​​​ടു​​​ക്കു​​​ന്ന​​​ത്. തി​​​ങ്ക​​​ളാ​​​ഴ്ച ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് ഊ​​​ർ​​​ജ​​​മ​​​ന്ത്രാ​​​ല​​​യം വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രു​​​ന്നു. ത്രി​​​ശൂ​​​ലി ഹൈ​​​ഡ്രോ​​​പ​​​വ​​​ർ ജ​​​ല​​​വൈ​​​ദ്യു​​​ത പ​​​ദ്ധ​​​തി​​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന 24 മെ​​​ഗാ​​​വാ​​​ട്ട് വൈ​​​ദ്യു​​​തി​​​യും ദേ​​​വീ​​​ഘ​​​ട്ട് പ​​​വ​​​ർ ഹൗ​​​സി​​​ൽ​​​നി​​​ന്നു​​​ള്ള 15 മെ​​​ഗാ​​​വാ​​​ട്ട് വൈ​​​ദ്യു​​​തി​​​യും ഉ​​​ൾ​​​പ്പെ​​​ടെ 39 മെ​​​ഗാ​​​വാ​​​ട്ട് വൈ​​​ദ്യു​​​തി​​​യാ​​​ണ് നേ​​​പ്പാ​​​ൾ ഇ​​​ല​​​ക്‌​​​ട്രി​​​സി​​​റ്റി അ​​​ഥോ​​​റി​​​റ്റി(​​​എ​​​ൻ​​​ഇ​​​എ) ആ​​​ദ്യഘ​​​ട്ടം ന​​​ല്കു​​​ക. ഇ​​​ന്ത്യ​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് ഈ ​​​പ​​​ദ്ധ​​​തി​​​ക​​​ൾ നേ​​​പ്പാ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ത്. വൈ​​​ദ്യു​​​തി ക​​​യ​​​റ്റു​​​മ​​​തി​​​യോ​​​ടെ രാ​​​ജ്യ​​​ത്തെ വൈ​​​ദ്യു​​​തി…

Read More

രാജ്യത്ത് വീണ്ടും സിക്ക വൈറസ്: 25 പേർക്ക് രോഗം സ്ഥിരീകരിച്ചു

  ലക്‌നൗ: രാജ്യത്ത് വീണ്ടും സിക്ക വൈറസ് സ്ഥിരീകരിച്ചു. കാൺപൂരിൽ 25 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ നഗരത്തിലെ മൊത്തം രോഗബാധിതരുടെ എണ്ണം 36 ലെത്തി. ചകേരി കന്റോൺമെന്റ് ഏരിയയുടെ മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. രോഗബാധിതരെ ഐസൊലേഷനിലാക്കിയെന്ന് സ്ഥലം സന്ദർശിച്ച ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. രോഗബാധ റിപ്പോർട്ട് ചെയ്ത മേഖലയിൽ അണുവിമുക്ത പ്രവർത്തനങ്ങൾക്കായി മുൻസിപ്പൽ കോർപ്പറേഷനിലെ 150 ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ലാൽ ബംഗ്ലാവ്, ലാൽ കുർതി, കകോരി, ഖ്വാസി ഖേദ, ഓം പുർവ്വ,…

Read More

ഇന്ധന നികുതി കുറക്കാൻ കേന്ദ്ര സർക്കാരിനെ നിർബന്ധിതമാക്കിയത് ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ തിരിച്ചടി: പി. ചിദംബരം

  ന്യൂഡൽഹി: ഇന്ധന നികുതി കുറക്കാൻ കേന്ദ്ര സർക്കാരിനെ നിർബന്ധിതമാക്കിയത് വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. ഉപതെരഞ്ഞെടുപ്പിന്‍റെ ഉപോൽപ്പന്നമാണ് ഇന്ധനവിലക്കുറവെന്നാണ് കേന്ദ്ര സർക്കാർ നടപടിയെ ചിദംബരം വിശേഷിപ്പിച്ചത്.’ ഉപതെരഞ്ഞെടുപ്പുകൾക്ക് ഒരു ഉപോൽപ്പന്നമുണ്ടായിരിക്കുന്നു. കേന്ദ്രം പെട്രോളിനും ഡീസലിനും മേലുള്ള എക്സൈസ് തീരുവ കുറച്ചിരിക്കുന്നു’ എന്ന് പി. ചിദംബരം ട്വിറ്ററിൽ പറഞ്ഞു. കേന്ദ്ര സർക്കാർ ഉയർന്ന നികുതിയീടാക്കുന്നതാണ് ഇന്ധനവില ഉയരാൻ കാരണമെന്ന തങ്ങളുടെ വാദത്തിനുള്ള സ്ഥിരീകരണമാണിതെന്നും സർക്കാറിന്‍റെ അത്യാഗ്രഹം…

Read More

ബിഹാറില്‍ വ്യാജമദ്യ ദുരന്തം; 10 മരണം; 14 പേര്‍ ചികിത്സയില്‍; പലരുടെയും നില ഗുരുതരം

പറ്റ്‌ന: ബിഹാറില്‍ വ്യാജമദ്യ ദുരന്തത്തില്‍ 10 പേര്‍ മരിച്ചു. 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെസ്റ്റ് ചമ്പാരന്‍, ഗോപാല്‍ഗഞ്ച് ജില്ലകളിലാണ് മദ്യദുരന്തമുണ്ടായത്. ചികിത്സയിലുള്ള പലരുടെയും നില ഗുരുതരമാണെന്ന്  ജില്ലാ മജിസ്‌ട്രേറ്റ്‌ ഡോക്ടര്‍ നവല്‍ കിഷോര്‍ ചൗധരി പറഞ്ഞു. മദ്യം കഴിച്ചവര്‍ ഏതാനും സമയത്തിനകം കുഴഞ്ഞുവീഴുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമാണ് മദ്യത്തില്‍ നിന്നുള്ള വിഷാംശമേറ്റതാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിലും വെസ്റ്റ് ചമ്പാരനില്‍ വ്യാജമദ്യം കഴിച്ച് 16 പേര്‍ മരിച്ചിരുന്നു. 2015ല്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയ സംസ്ഥാനമാണ് ബിഹാര്‍. മദ്യനിരോധനം…

Read More

ഡല്‍ഹിയില്‍ വായു മലിനീകരണ തോത് ഉയരുന്നു; കാഴ്ചയുടെ ദൂരപരിധി കുറഞ്ഞു

ന്യൂഡല്‍ഹി: വായു മലിനീകരണ തോത് ഡല്‍ഹിയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നതായി റിപോര്‍ട്ട്. വായുവിന്റെ ഗുണനിലവാര സൂചിക ഏറെ താഴ്ന്നതായി കേന്ദ്ര മലിനീകരണ ബോര്‍ഡ് അറിയിച്ചു. ഡല്‍ഹിയുടെ സമീപപ്രദേശങ്ങളിലും വായു മലിനീകരണം കൂടിയിട്ടുണ്ട്. ബുധനാഴ്ച വൈകീട്ടത്തെ റിപോര്‍ട്ടുകള്‍ പ്രകാരം ഡല്‍ഹിയില്‍ വായുമലിനീകരണത്തിന്റെ തോത് 341 ആണ്. ബുധനാഴ്ച രാവിലെ ഇത് 314 ആയിരുന്നു. 24 മണിക്കൂറിനിടെയുള്ള ശരാശരി വായു മലിനീകരണ തോത് ചൊവ്വാഴ്ച 303 ഉം തിങ്കളാഴ്ച 281 ഉം ആയിരുന്നു. ഈ വര്‍ഷം ആദ്യമായാണ് രാജ്യതലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാര സൂചിക…

Read More

രാജ്യസുരക്ഷയിൽ ഒരു വിട്ടുവീഴ്ചക്കുമില്ലെന്ന് മോദി; ദീപാവലി ആഘോഷം കാശ്മീരിൽ സൈനികർക്കൊപ്പം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇത്തവണത്തെ ദീപാവലി ആഘോഷവും ജമ്മു കാശ്മീരിലെ സൈനികർക്കൊപ്പം. ഇന്ന് രാവിലെ വിമാനമാർഗം പ്രധാനമന്ത്രി ശ്രീനഗറിലെത്തി. നിയന്ത്രണരേഖക്ക് സമീപത്തുള്ള രജൗരി ജില്ലയിലെ നൗഷേര സെക്ടറിലാണ് പ്രധാനമന്ത്രി സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നത്. കരസേനാ മേധാവി എം എം നരവണെയും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. പ്രധാനമന്ത്രി ആയിട്ടല്ല, സൈനിക കുടുംബത്തിലെ ഒരംഗമായാണ് താൻ എത്തിയതെന്ന് സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു. 130 കോടി ഇന്ത്യക്കാരുടെ അനുഗ്രഹവുമായാണ് ഞാൻ ഇവിടെ എത്തിയത്. രാജ്യം സൈനികരെ ഓർത്ത് അഭിമാനിക്കുന്നു. സ്വാതന്ത്ര്യം സംരക്ഷിക്കേണ്ട ചുമതല…

Read More