2022ൽ ഇന്ത്യ അഞ്ച് ബില്ല്യണ്‍ ഡോസ് കോവിഡ് വാക്സിന്‍ നിര്‍മിക്കും; ജി-20യില്‍ മോദി
റോം: കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി 2022ൽ ഇന്ത്യ അഞ്ച് ബില്ല്യണ്‍ (500 കോടി) ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ ലോകത്തിന് വേണ്ടി നിര്‍മിക്കുമെന്ന് ജി-20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറ്റലിയിലെ റോമില്‍ നടക്കുന്ന ഉച്ചകോടിയിലെ ആദ്യ സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തോട് ഇന്ത്യയ്ക്കുള്ള കടമയെ ഗൗരവമായാണ് കാണുന്നതെന്നും മോദി പറഞ്ഞു. ലോകാരോഗ്യ സംഘടന ഇന്ത്യന്‍ വാക്സിനുകളെ എത്രയും വേഗം അംഗീകരിക്കേണ്ടതുണ്ട്. ‘ഒരു ഭൂമി, ഒരു ആരോഗ്യം’ എന്ന കാഴ്ചപ്പാടാണ് ആഗോളതലത്തില്‍ കോവിഡിനെ പ്രതിരോധിക്കാന്‍…