നീറ്റ് പരീക്ഷാപ്പേടി; തമിഴ്‌നാട്ടില്‍ ഇരുപതുകാരന്‍ ആത്മഹത്യ ചെയ്തു

 

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ഥി കൂടി ആത്മഹത്യ ചെയ്തു. പൊള്ളാച്ചി സ്വദേശിയായ കെ. കീര്‍ത്തിസെല്‍വന്‍(20)ആണ് ജീവനൊടുക്കിയത്. ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടില്ല.

നീറ്റ് പരീക്ഷയുടെ ഉത്തര സൂചിക കണ്ടശേഷം മെഡിക്കല്‍ പ്രവേശനം നേടാനുള്ള മാര്‍ക്ക് തനിക്ക് ലഭിക്കില്ലെന്ന് വിദ്യാര്‍ഥി മാതാപിതാക്കളോട് പറഞ്ഞിരുന്നു. പരീക്ഷാ ഫലം വന്നശേഷം ഭാവി കാര്യങ്ങള്‍ ആലോചിക്കാമെന്ന് മാതാപിതാക്കള്‍ മകനെ പറഞ്ഞ് ആശ്വസിപ്പിച്ചിരുന്നു. മുമ്പും കീര്‍ത്തിസെല്‍വന്‍ നീറ്റ് പരീക്ഷ എഴുതിയിരുന്നെങ്കിലും വിജയിക്കാനായില്ലെന്ന് പോലീസ് വ്യക്തമാക്കി.