നീറ്റ് പരീക്ഷാപ്പേടി; തമിഴ്‌നാട്ടില്‍ ഇരുപതുകാരന്‍ ആത്മഹത്യ ചെയ്തു

  കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ഥി കൂടി ആത്മഹത്യ ചെയ്തു. പൊള്ളാച്ചി സ്വദേശിയായ കെ. കീര്‍ത്തിസെല്‍വന്‍(20)ആണ് ജീവനൊടുക്കിയത്. ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടില്ല. നീറ്റ് പരീക്ഷയുടെ ഉത്തര സൂചിക കണ്ടശേഷം മെഡിക്കല്‍ പ്രവേശനം നേടാനുള്ള മാര്‍ക്ക് തനിക്ക് ലഭിക്കില്ലെന്ന് വിദ്യാര്‍ഥി മാതാപിതാക്കളോട് പറഞ്ഞിരുന്നു. പരീക്ഷാ ഫലം വന്നശേഷം ഭാവി കാര്യങ്ങള്‍ ആലോചിക്കാമെന്ന് മാതാപിതാക്കള്‍ മകനെ പറഞ്ഞ് ആശ്വസിപ്പിച്ചിരുന്നു. മുമ്പും കീര്‍ത്തിസെല്‍വന്‍ നീറ്റ് പരീക്ഷ എഴുതിയിരുന്നെങ്കിലും വിജയിക്കാനായില്ലെന്ന് പോലീസ് വ്യക്തമാക്കി.

Read More

ജി-20 ഉച്ചകോടിയിൽ ഇന്ത്യയുടെ നയതന്ത്രം വിജയം; റോം പ്രഖ്യാപനത്തിൽ ഇന്ത്യയുടെ നിർദേശം ഉൾപ്പെടുത്തി

  റോം: ജി-20 ഉച്ചകോടിയിൽ ഇന്ത്യയ്ക്ക് നയതന്ത്ര വിജയം. റോം പ്രഖ്യാപനത്തിൽ ഇന്ത്യയുടെ നിർദേശം ഉൾപ്പെടുത്തി. കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് അംഗരാജ്യങ്ങൾ പരസ്പരം ബഹുമാനിക്കണമെന്ന ഇന്ത്യയുടെ നിർദേശമാണ് റോമിലെ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയത്. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നിർദേശങ്ങളും പ്രഖ്യാപനത്തിന്റെ ഭാഗമാകും. ഇന്ത്യയെ സംബന്ധിച്ച് ഒരു നയതന്ത്ര വിജയം എന്നതിലുപരി ലോകരാജ്യങ്ങൾക്കിടയിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ സാമ്പത്തിക അവസ്ഥ തിരിച്ചുകൊണ്ടു വരുന്നതിനെയും സാമ്പത്തിക നിലയുടെ പുരോഗതിക്കും ഇത് അനിവാര്യമാണെന്ന് ബോധ്യപ്പെടുത്താനും ഇന്ത്യയ്ക്ക് സാധിച്ചു. ഒപ്പം കാലാവസ്ഥ വ്യതിയാനങ്ങളുമായി…

Read More

2022ൽ ഇന്ത്യ അഞ്ച് ബില്ല്യണ്‍ ഡോസ് കോവിഡ് വാക്സിന്‍ നിര്‍മിക്കും; ജി-20യില്‍ മോദി

  റോം: കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി 2022ൽ ഇന്ത്യ അഞ്ച് ബില്ല്യണ്‍ (500 കോടി) ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ ലോകത്തിന് വേണ്ടി നിര്‍മിക്കുമെന്ന് ജി-20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറ്റലിയിലെ റോമില്‍ നടക്കുന്ന ഉച്ചകോടിയിലെ ആദ്യ സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തോട് ഇന്ത്യയ്ക്കുള്ള കടമയെ ഗൗരവമായാണ് കാണുന്നതെന്നും മോദി പറഞ്ഞു. ലോകാരോഗ്യ സംഘടന ഇന്ത്യന്‍ വാക്സിനുകളെ എത്രയും വേഗം അംഗീകരിക്കേണ്ടതുണ്ട്. ‘ഒരു ഭൂമി, ഒരു ആരോഗ്യം’ എന്ന കാഴ്ചപ്പാടാണ് ആഗോളതലത്തില്‍ കോവിഡിനെ പ്രതിരോധിക്കാന്‍…

Read More

കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകി

  അമ്പലവയൽ: കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ഏറെനാളായി അടഞ്ഞുകിടനിരുന്ന വിദ്യാലയങ്ങൾ നവംബർ 1 മുതൽ തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ അമ്പലവയൽ ഗവ: എൽ പി സ്‌കൂളിലേക്ക് ആവശ്യമായ സാനിറ്റൈസർ, പൾസ് ഓക്സി മീറ്റർ എന്നിവ ഡിവൈഎഫ്ഐ അമ്പലവയൽ ഈസ്റ്റ്‌ യൂണിറ്റ് കൈമാറി. പ്രധാനാധ്യാപിക ഗ്രേസി, പി ടി എ പ്രസിഡന്റ് വിനോദ് എന്നിവർക്ക് ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ: കെ ജി സുധീഷ് കൈമാറി. യൂണിറ്റ് സെക്രട്ടറി ജുനൈദ്, യൂണിറ്റ് പ്രസിഡന്റ് പ്രശാന്ത്, യൂണിറ്റ്…

Read More

മരക്കാര്‍ ആമസോണ്‍ പ്രൈമില്‍; സ്ഥിരീകരിച്ച് ലെറ്റ്സ് ഒ.ടി.ടി ഗ്ലോബല്‍

മോഹൻലാൽ നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ആമസോൺ പ്രൈമിൽ. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലെ പുതു റിലീസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്ന ‘ലെറ്റ്സ് ഒ.ടി.ടി ഗ്ലോബല്‍’ എന്ന പേജാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ‍‌‌ മരക്കാര്‍ റിലീസ് സംബന്ധിച്ചായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി മലയാള സിനിമാ മേഖലയിലെ സജീവ ചര്‍ച്ച. ഫിലിം ചേംബറിന്‍റെ മധ്യസ്ഥതയില്‍ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കും നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരും ഇന്നലെ നടത്തിയ ചര്‍ച്ചയും…

Read More

ലോക രാജ്യങ്ങള്‍ക്ക് ഭീഷണിയുമായി താലിബാന്‍; അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ പ്രശ്‌നങ്ങളുണ്ടാകും

  കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പുതിയ ഭരണകൂടത്തെ അംഗീകരിക്കാന്‍ ലോകരാജ്യം തയ്യാറാകണമെന്ന് താലിബാന്‍. ഉത്തരവാദിത്തമുള്ള കക്ഷിയായി താലിബാനെ അംഗീകരിക്കണമെന്നും താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതായി ഖാമ പ്രസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രണ്ട് മാസമായി അഫ്ഗാനിസ്ഥാന്‍ ഭരിക്കുന്നത് താലിബാനാണ്. പാക്കിസ്ഥാനും, ചൈനയും മാത്രമാണ് തങ്ങള്‍ക്ക് പിന്തുണ നല്‍കിയിരിക്കുന്നതെന്നും ബാക്കി ഒരു രാജ്യവും താലിബാനോടുള്ള ഇടപെടല്‍ നടത്താന്‍ താല്‍പര്യം കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, അഫ്ഗാനിസ്താനുള്ള കോടിക്കണക്കിന് ഡോളറുകളുടെ വിദേശസഹായം തടഞ്ഞുവെക്കുകയും ലോക രാജ്യങ്ങള്‍…

Read More

10 വയസുകാരൻ ഓടയിൽ വീണ് മരിച്ചു

തിരുവനന്തപുരം കുടപ്പനക്കുന്നിൽ 10 വയസുകാരൻ ഓടയിൽ വീണ് മരിച്ചു. കുടപ്പനക്കുന്ന് ദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ദേവാണ് മരിച്ചത്. വീടിന് മുന്നിലെ ഓടയിൽ വീഴുകയായിരുന്നു.

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 65,158 സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 79,185 പേർ

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6439 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 754, കൊല്ലം 848, പത്തനംതിട്ട 406, ആലപ്പുഴ 455, കോട്ടയം 155, ഇടുക്കി 195, എറണാകുളം 918, തൃശൂർ 38, പാലക്കാട് 423, മലപ്പുറം 560, കോഴിക്കോട് 760, വയനാട് 329, കണ്ണൂർ 451, കാസർഗോഡ് 147 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 79,185 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,57,181 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. കഴിഞ്ഞ…

Read More

വയനാട് ജില്ലയില്‍ 269 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (31.10.21) 269 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 329 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 268 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 125731 ആയി. 122233 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2683 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2534 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* മീനങ്ങാടി 31, മാനന്തവാടി…

Read More

സംസ്ഥാനത്ത് ഇന്ന് 7167 പേർക്ക് കൊവിഡ്, 14 മരണം; 6439 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 7167 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, തിരുവനന്തപുരം 878, തൃശൂർ 753, കോഴിക്കോട് 742, കൊല്ലം 592, ഇടുക്കി 550, കോട്ടയം 506, പത്തനംതിട്ട 447, പാലക്കാട് 339, മലപ്പുറം 334, കണ്ണൂർ 304, ആലപ്പുഴ 270, വയനാട് 269, കാസർഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,158 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77…

Read More