ലോക രാജ്യങ്ങള്‍ക്ക് ഭീഷണിയുമായി താലിബാന്‍; അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ പ്രശ്‌നങ്ങളുണ്ടാകും

 

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പുതിയ ഭരണകൂടത്തെ അംഗീകരിക്കാന്‍ ലോകരാജ്യം തയ്യാറാകണമെന്ന് താലിബാന്‍. ഉത്തരവാദിത്തമുള്ള കക്ഷിയായി താലിബാനെ അംഗീകരിക്കണമെന്നും താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതായി ഖാമ പ്രസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
രണ്ട് മാസമായി അഫ്ഗാനിസ്ഥാന്‍ ഭരിക്കുന്നത് താലിബാനാണ്. പാക്കിസ്ഥാനും, ചൈനയും മാത്രമാണ് തങ്ങള്‍ക്ക് പിന്തുണ നല്‍കിയിരിക്കുന്നതെന്നും ബാക്കി ഒരു രാജ്യവും താലിബാനോടുള്ള ഇടപെടല്‍ നടത്താന്‍ താല്‍പര്യം കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, അഫ്ഗാനിസ്താനുള്ള കോടിക്കണക്കിന് ഡോളറുകളുടെ വിദേശസഹായം തടഞ്ഞുവെക്കുകയും ലോക രാജ്യങ്ങള്‍ ചെയ്തിരുന്നു. തുടര്‍ച്ചയായ ആഭ്യന്തര യുദ്ധങ്ങളും മറ്റും കാരണം അഫ്ഗാനിസ്താന്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്ക താലിബാനെ അംഗീകരിക്കാതിരിക്കുന്നത് തുടര്‍ന്നാല്‍, അഫ്ഗാനിസ്ഥാന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെങ്കില്‍, അത് അഫഗാനിസ്ഥാനില്‍ മാത്രം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് കരുതരുതെന്നും ലോക രാജ്യങ്ങളില്‍ കൂടി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും സബിയുള്ള മുജാഹിദ് പറഞ്ഞു. നേരത്തെ താലിബാനും അമേരിക്കയും തമ്മില്‍ യുദ്ധമുണ്ടായതിന് കാരണം ഇരു രാജ്യങ്ങളും തമ്മില്‍ കൃത്യമായ നയതന്ത്ര ബന്ധങ്ങളില്ലാത്തതാണെന്നും അന്നുണ്ടായിരുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെയും വിട്ടുവീഴ്ചകളിലൂടെയും പരിഹരിക്കാനാവുന്നതായിരുന്നും ലോകരാജ്യങ്ങള്‍ തങ്ങളെ അംഗീകരിക്കണമെന്നും അതിനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും സബിയുള്ള മുജാഹിദ് പറഞ്ഞു. തങ്ങളെ അംഗീകരിക്കാതിരിക്കുകയും രാജ്യത്തിനുള്ള വിദേശ ഫണ്ടുകള്‍ തടഞ്ഞുവെക്കുകയും ചെയ്യുന്നത് തുടര്‍ന്നാല്‍ അത് അഫ്ഗാനിസ്താനെ മാത്രമല്ല ലോകത്തെയൊന്നാകെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സര്‍ക്കാരിനെ അംഗീകരിച്ചിട്ടില്ലെങ്കിലും കാബൂളിലും പുറത്തും വിദേശ പ്രതിനിധികള്‍ താലിബാന്‍ പ്രതിനിധികളുമായി ചര്‍ച്ചകള്‍ സജീവമായി നടത്തുന്നുണ്ട്. ചൈന തുര്‍ക്കി പാകിസ്താന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ പ്രതിനിധികള്‍ താലിബാനുമായി ചര്‍ച്ചകള്‍ നടത്തുകയും അഫ്ഗാനിസ്താന് പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു. അഫ്ഗാന്‍ സര്‍ക്കാരിന് ചൈന സാമ്ബത്തിക പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അഫ്ഗാന്‍ എംബസികളുടേയും, കൗണ്‍സുലേറ്റുകളുടെയും ചുമതല വഹിക്കുന്നതിനായി താലിബാന്‍ പാക്കിസ്ഥാന്‍ നയതന്ത്രജ്ഞന്മാരെ നിയമിച്ചിരുന്നു.

എന്നാല്‍ നിയമാനുസൃത സര്‍ക്കാരായി അഫ്ഗാനിസ്ഥാനെ പിക്കാസ്ഥാന്‍ അംഗീകരിക്കുന്നില്ലെങ്കിലും ഇവര്‍ക്ക് പാക്കിസ്ഥാന്‍ വിസ അനുവദിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇസ്്‌ലാമാബാദിലെ അഫ്ഗാന്‍ എംബസിയില്‍ ആദ്യ സെക്രട്ടറിയായി സര്‍ദാര്‍ മുഹമ്മദ് ഷൊകൈബ് ചുമത യേറ്റുടുക്കുകയും ചെയ്തു. ഷൊകൈബിനെ കൂടാതെ മൂന്ന് പേരെയാണ് വിവിധ കൗണ്‍സുലേറ്റുകളിലായി നിയമിച്ചത്.