ചരിത്രം കുറിച്ച് 75 മിനിറ്റ് നീണ്ട കൂടിക്കാഴ്ച; ഫ്രാൻസിസ് പാപ്പ സമാധാനത്തിന്റെ പോരാളി: ബൈഡന്‍
വത്തിക്കാന്‍ സിറ്റി: ലോകത്തെ ഏറ്റവും അധികം സ്വാധീനമുള്ള നേതാക്കളായ ഫ്രാന്‍സിസ് പാപ്പയും യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും തമ്മില്‍ ഇന്നലെ നടന്ന കൂടിക്കാഴ്ച ഒന്നേകാല്‍ മണിക്കൂറില്‍ അധികം നീണ്ടത് അസാധാരണ സംഭവമായി. ലാറ്റിനമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയായ ഫ്രാൻസിസ് പാപ്പയും യുഎസ് പ്രസിഡന്റാകുന്ന രണ്ടാമത്തെ കത്തോലിക്കാ വിശ്വാസിയായ ജോ ബൈഡനും തമ്മിലുള്ള കുടിക്കാഴ്ച 75 മിനിറ്റ് നീണ്ടു. അതിനുശേഷം ബൈഡന്റെ ഭാര്യ ജില്ലും മറ്റും ചേർന്ന ഫോട്ടോ സെഷനിൽ 15 മിനിറ്റ് കൂടി മാർപാപ്പ ചെലവഴിച്ചു. ഇതാദ്യമാണ്…
