Headlines

ലഖിംപൂർ ഖേരി; സാക്ഷിവിസ്താരം പൂര്‍ത്തിയാക്കാത്തതില്‍ സുപ്രീം കോടതിക്ക് അതൃപ്തി

  ലഖിംപൂർ ഖേരി കർഷക കൊലപാതകക്കേസില്‍ യുപി സർക്കാറിനു കർശന നിർദേശവുമായി സുപ്രീം കോടതി. കർഷകർ കൊല്ലപ്പെട്ടതിലും മാധ്യമപ്രവർത്തകന്‍ കൊല്ലപ്പെട്ടതിലും പ്രത്യേകം മറുപടി പറയണമെന്ന് കോടതി നിർദേശിച്ചു. പ്രധാനപ്പെട്ട കേസായതിനാൽ ദൃക്സാക്ഷികളുടെ സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. കേസിൽ 23 ദൃക്സാക്ഷികളുണ്ടെന്ന് യുപി സർക്കാർ കോടതിയെ അറിയിച്ചു. 100 കർഷകർ നടത്തിയ റാലിയിൽ 23 പേർ മാത്രമാണോ ദൃക്സാക്ഷിയെന്ന് കോടതി ചോദിച്ചു. കേസിൽ ദൃക്സാക്ഷികളുടെ മൊഴിയാണ് പ്രധാനമെന്നും നിരീക്ഷിച്ച കോടതി അന്വേഷണത്തിന്‍റെ തൽസ്ഥിതി റിപ്പോർട്ട് പരിശോധിച്ചു. സാക്ഷിമൊഴി…

Read More

കശ്മീരില്‍ രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ചര്‍ച്ചയില്‍ നിന്നും അമിത് ഷാ പിന്‍മാറി

  ശ്രീനഗര്‍: ജമ്മു കശ്മീര്‍ സന്ദര്‍ശനം നടത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ചര്‍ച്ച ഒഴിവാക്കി .ഗുപ്കര്‍ സഖ്യവുമായുള്ള ചര്‍ച്ചയും കേന്ദ്രമന്ത്രി ഒഴിവാക്കിയിട്ടുണ്ട്. ചര്‍ച്ചയില്‍നിന്നും പിന്‍മാറിയതിന് പിറകെ നാഷണല്‍ കോണ്‍ഫറന്‍സിനും പിഡിപിക്കുമെതിരേ രൂക്ഷമായ വിമര്‍ശമാണ് അമിത് ഷാ ഉന്നയിച്ചത്. കുടുംബ ഭരണമാണ് കശ്മീരിനെ നശിപ്പിച്ചത്. മുന്‍ ഭരണാധികാരികള്‍ കശ്മീരിനെ നിരന്തരം ആക്രമിക്കുന്നവര്‍ക്കൊപ്പം നിലകൊണ്ടെന്നും അമിത്ഷാ ആരോപിച്ചു 2019 ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്്മീര്‍ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി വിഭജിച്ചശേഷം അമിത് ഷായുടെ ആദ്യ സന്ദര്‍ശനമാണിത്.

Read More

ഡല്‍ഹിയില്‍ വീടിന് തീപിടിച്ചു: കുടുംബത്തിലെ നാല് പേര്‍ മരിച്ചു

  ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഓള്‍ഡ് സീമാപുരിയില്‍ വീടിന് തീപിടിച്ച് കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്സ് എത്തി തീ അണച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ നിന്നാണ് നാല് മൃതദേഹങ്ങളും കണ്ടെടുത്തത്. നാല് പേരും ശ്വാസം മുട്ടിയാണ് മരിച്ചത്. ഹരിലാല്‍(58), ഭാര്യ റീന(55), മകന്‍ ആശു(24), മകള്‍ രോഹിണി(18) എന്നിവരാണ് മരിച്ചത്. 22 കാരനായ മറ്റൊരു മകന്‍ അക്ഷയ് രക്ഷപ്പെട്ടു. അക്ഷ് രണ്ടാം…

Read More

24 മണിക്കൂറിനിടെ രാജ്യത്ത് 12,428 പേര്‍ക്ക് കൂടി കൊവിഡ്; 356 മരണം

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,428 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 356 മരണവും റിപ്പോര്‍ട്ട് ചെയ്തു. എട്ടുമാസത്തിനിടെ രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ ഏറ്റവും താഴ്ന്ന നിരക്കാണിത്. 15951 പേര്‍ രോഗമുക്തി നേടി. നിലവില്‍ 1,63,816 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് 107.22 കോടി വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തു. സംസ്ഥാനങ്ങളില്‍ 12.37 കോടി വാക്‌സീന്‍ ഡോസുകള്‍ ലഭ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന…

Read More

ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വാദം കേൾക്കും

മുംബൈ: ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലഹരിമരുന്ന് കടത്ത് കേസിൽ ഒക്ടോബർ 8 മുതൽ ജയിലിൽ കഴിയുന്ന 23 കാരനായ ആര്യൻ ഖാന് രണ്ട് തവണ ജാമ്യം നിഷേധിക്കപ്പെട്ടിരുന്നു. മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗിയാണ് ആര്യൻ ഖാനെ പ്രതിനിധീകരിച്ച് കോടതിയിൽ ഹാജരാകുന്നത്. അന്വേഷണത്തിന് നേതൃത്വം നൽകുന്ന നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയ്ക്കെതിരെ കേസിലെ ഒരു സാക്ഷി 8 കോടി രൂപയുടെ കൈക്കൂലി ആരോപണം ഉന്നയിച്ചിരുന്നു. കുറ്റമറ്റ സർവീസ് റെക്കോർഡ്…

Read More

നവംബര്‍ ഒന്നുമുതല്‍ ഈ ഫോണുകളില്‍ വാട്‌സ്ആപ്പ് കിട്ടില്ല

നവംബര്‍ ഒന്നുമുല്‍ ചില സ്മാര്‍ട്ട്‌ഫോണുകളില്‍ വാട്‌സ്ആപ്പ് ലഭ്യമാകില്ല. ആന്‍ഡ്രോയിഡ് പതിപ്പ് 4.1 ന് മുമ്പുള്ള ഫോണുകളില്‍ വാട്‌സ്ആപ്പ് കിട്ടില്ല. ആപ്പിള്‍ ഫോണുകളില്‍, ഐഒഎസ് 10 ലും അതിനു ശേഷമുള്ള പുതിയ പതിപ്പുകളിലും പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ മാത്രമേ വാട്‌സ്ആപ്പ് ലഭിക്കൂ. നവംബര്‍ ഒന്നു മുതല്‍ പഴയ ഫോണുകളിലെ അക്കൗണ്ടുകള്‍ താനെ സൈന്‍ ഔട്ട് ആവും. വീണ്ടും ലോഗിന്‍ ചെയ്യാന്‍ സാധിക്കില്ല. കൈഒഎസില്‍ നിന്ന് മറ്റൊരു സ്മാര്‍ട്ട്‌ഫോണുകളിലേക്ക് മാറുന്നവര്‍ക്ക് അവരുടെ പഴയ ചാറ്റുകള്‍ വീണ്ടെടുക്കാക്കാനും. അതേസമയം, നവംബര്‍ ഒന്നിന് ശേഷം…

Read More

പ്രഭാത വാർത്തകൾ

  🔳പാകിസ്ഥാനുമായി ചര്‍ച്ചയ്ക്കുള്ള നിര്‍ദ്ദേശം തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാകിസ്ഥാനുമായി ഒരു ചര്‍ച്ചയ്ക്കുമില്ലെന്നും സംസാരിക്കാനുള്ളത് കശ്മീര്‍ ജനതയോട് മാത്രമാണെന്നും അമിത് ഷാ വ്യക്തമാക്കി. ഭീകരാക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പാകിസ്ഥാനുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകണമെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ള ആവശ്യപ്പെട്ടിരുന്നു. 🔳പുല്‍വാമയിലെ ലാത്പോരയില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്കൊപ്പം അത്താഴം കഴിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്നലെ രാത്രി ലാത്പോരയിലെ സിആര്‍പിഎഫ് ക്യാമ്പിലാണ് അമിത് ഷാ കഴിഞ്ഞത്. മൂന്ന് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ…

Read More

ലഹരിക്കേസ്; അനന്യ പാണ്ഡെ ചോദ്യംചെയ്യലിന് ഹാജരായില്ല

  മുംബൈ: ലഹരിക്കേസില്‍ ബോളിവുഡ് നടി അനന്യ പാണ്ഡെ ഇന്ന് എന്‍സിബിയുടെ ചോദ്യംചെയ്യലിന് ഹാജരായില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ ഇന്ന് ഹാജരാവാന്‍ കഴിയില്ലെന്ന് അനന്യ അറിയിക്കുകയായിരുന്നു. മറ്റൊരു ദിവസം ഹാജരാകാന്‍ അനുവദിക്കണമെന്ന് അനന്യ പാണ്ഡെ എന്‍.സി.ബിയോട് ആവശ്യപ്പെട്ടിരുന്നു. അനന്യയുടെ ആവശ്യം എന്‍.സിബി അംഗീകരിച്ചു. മറ്റൊരു ദിവസം ഹാജരാകാന്‍ അനന്യക്ക് നോട്ടീസ് അയക്കുമെന്ന് എന്‍സിബി അധികൃതര്‍ അറിയിച്ചു. നേരത്തെ രണ്ട് തവണ അനന്യയെ എന്‍.സി.ബി ചോദ്യം ചെയ്തിരുന്നു. ആര്യന്‍ ഖാനും അനന്യ പാണ്ഡെയും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റില്‍ നിന്നും…

Read More

ലഹരിക്കേസില്‍ കൈക്കൂലി ആരോപണം; സമീര്‍ വാങ്കഡെക്കെതിരെ വിജിലന്‍സ് അന്വേഷണം

മുംബൈ: ആര്യന്‍ ഖാന്‍ അറസ്റ്റിലായ ആഡംബരക്കപ്പലിലെ മയക്കുമരുന്ന് കേസ് ഒതുക്കി തീര്‍ക്കാന്‍ 25 കോടിയുടെ ഇടപാട് നടക്കുന്നുവെന്ന ആരോപണം കേസിലെ സാക്ഷി ഉയര്‍ത്തിയതിന് പിന്നാലെ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് എന്‍.സി.ബി. എന്‍.സി.ബി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ഗ്യാനേശ്വര്‍ സിങ്ങിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. അന്വേഷണത്തിന് തുടക്കമിട്ടിട്ടേയുള്ളൂ. സമീര്‍ വാങ്കഡെ സ്ഥാനത്ത് തുടരുമോ എന്ന കാര്യം ഈ ഘട്ടത്തില്‍ പറയാനാകില്ലെന്നും ഗ്യാനേശ്വര്‍ പറഞ്ഞു. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായ ഗ്യാനേഷര്‍ സിങ് എന്‍.സി.ബിയുടെ ചീഫ് വിജിലന്‍സ് ഓഫീസര്‍…

Read More

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കി നിലനിർത്തണം; സുപ്രിംകോടതിയോട് ആവശ്യപ്പെടാൻ സംസ്ഥാന സർക്കാർ

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കി നിലനിർത്തണമെന്ന് സുപ്രിംകോടതിയോട് ആവശ്യപ്പെടാനൊരുങ്ങി സംസ്ഥാന സർക്കാർ. 2018ലെ സുപ്രിംകോടതി ഉത്തരവ് പാലിക്കപ്പെടണമെന്ന് ആവശ്യപ്പെടും. 2018ലെ മഹാപ്രളയ കാലത്താണ് ജലനിരപ്പ് 139 അടിയാക്കി നിലനിർത്താൻ സുപ്രിംകോടതി ഉത്തരവിട്ടത്. കോടതി ആവശ്യപ്പെട്ടാൽ ജലനിരപ്പ് വിഷയത്തിൽ പ്രത്യേക അപേക്ഷ സർക്കാർ സമർപ്പിക്കും. 2018ലെ സുപ്രിംകോടതി ഉത്തരവ് ഇന്ന് വാദം കേൾക്കുമ്പോൾ സർക്കാർ കൈമാറും. സാഹചര്യം അതീവ ഗുരുതരമാണെന്നും സംസ്ഥാന സർക്കാർ ഇന്ന് സുപ്രിംകോടതിയെ അറിയിക്കും. അണക്കെട്ടിലെ നിലവിലെ ജലനിരപ്പും കോടതിയെ അറിയിക്കും. സംസ്ഥാന സർക്കാരിന് വേണ്ടി…

Read More