കാലാവസ്ഥാ വ്യതിയാനം; ഇന്ത്യ പ്രതിസന്ധിയിലേക്ക്
ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനം ഇന്ത്യ അടക്കം 11 രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കയേറ്റുന്നു. ലോകത്തെ രണ്ട് സുപ്രധാന മേഖലകളും ഗുരുതര പ്രതിസന്ധിയിലാവുമെന്ന് ഈയിടെ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. പാരിസ്ഥിതിക വ്യതിയാനവും അവ ലോക രാജ്യങ്ങളുടെ സാമ്പത്തിക, രാഷ്ട്രീയ രംഗത്ത് ഉണ്ടാക്കിയേക്കാവുന്ന പ്രതിസന്ധികളും ഈയിടെ വലിയ ചര്‍ച്ചയായിരുന്നു. അതിനിടെ കാലാവസ്ഥാ വ്യതിയാനം ദേശീയ സുരക്ഷയെ എങ്ങനെയാണ് ബാധിക്കുന്നത് എന്ന വിഷയത്തില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ശൃംഖലയിലെ 18 ഏജന്‍സികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കാലാവസ്ഥാ…