Headlines

പ്രഭാത വാർത്തകൾ

  🔳പാകിസ്ഥാനുമായി ചര്‍ച്ചയ്ക്കുള്ള നിര്‍ദ്ദേശം തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാകിസ്ഥാനുമായി ഒരു ചര്‍ച്ചയ്ക്കുമില്ലെന്നും സംസാരിക്കാനുള്ളത് കശ്മീര്‍ ജനതയോട് മാത്രമാണെന്നും അമിത് ഷാ വ്യക്തമാക്കി. ഭീകരാക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പാകിസ്ഥാനുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകണമെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ള ആവശ്യപ്പെട്ടിരുന്നു. 🔳പുല്‍വാമയിലെ ലാത്പോരയില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്കൊപ്പം അത്താഴം കഴിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്നലെ രാത്രി ലാത്പോരയിലെ സിആര്‍പിഎഫ് ക്യാമ്പിലാണ് അമിത് ഷാ കഴിഞ്ഞത്. മൂന്ന് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ…

Read More

ലഹരിക്കേസ്; അനന്യ പാണ്ഡെ ചോദ്യംചെയ്യലിന് ഹാജരായില്ല

  മുംബൈ: ലഹരിക്കേസില്‍ ബോളിവുഡ് നടി അനന്യ പാണ്ഡെ ഇന്ന് എന്‍സിബിയുടെ ചോദ്യംചെയ്യലിന് ഹാജരായില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ ഇന്ന് ഹാജരാവാന്‍ കഴിയില്ലെന്ന് അനന്യ അറിയിക്കുകയായിരുന്നു. മറ്റൊരു ദിവസം ഹാജരാകാന്‍ അനുവദിക്കണമെന്ന് അനന്യ പാണ്ഡെ എന്‍.സി.ബിയോട് ആവശ്യപ്പെട്ടിരുന്നു. അനന്യയുടെ ആവശ്യം എന്‍.സിബി അംഗീകരിച്ചു. മറ്റൊരു ദിവസം ഹാജരാകാന്‍ അനന്യക്ക് നോട്ടീസ് അയക്കുമെന്ന് എന്‍സിബി അധികൃതര്‍ അറിയിച്ചു. നേരത്തെ രണ്ട് തവണ അനന്യയെ എന്‍.സി.ബി ചോദ്യം ചെയ്തിരുന്നു. ആര്യന്‍ ഖാനും അനന്യ പാണ്ഡെയും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റില്‍ നിന്നും…

Read More

ലഹരിക്കേസില്‍ കൈക്കൂലി ആരോപണം; സമീര്‍ വാങ്കഡെക്കെതിരെ വിജിലന്‍സ് അന്വേഷണം

മുംബൈ: ആര്യന്‍ ഖാന്‍ അറസ്റ്റിലായ ആഡംബരക്കപ്പലിലെ മയക്കുമരുന്ന് കേസ് ഒതുക്കി തീര്‍ക്കാന്‍ 25 കോടിയുടെ ഇടപാട് നടക്കുന്നുവെന്ന ആരോപണം കേസിലെ സാക്ഷി ഉയര്‍ത്തിയതിന് പിന്നാലെ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് എന്‍.സി.ബി. എന്‍.സി.ബി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ഗ്യാനേശ്വര്‍ സിങ്ങിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. അന്വേഷണത്തിന് തുടക്കമിട്ടിട്ടേയുള്ളൂ. സമീര്‍ വാങ്കഡെ സ്ഥാനത്ത് തുടരുമോ എന്ന കാര്യം ഈ ഘട്ടത്തില്‍ പറയാനാകില്ലെന്നും ഗ്യാനേശ്വര്‍ പറഞ്ഞു. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായ ഗ്യാനേഷര്‍ സിങ് എന്‍.സി.ബിയുടെ ചീഫ് വിജിലന്‍സ് ഓഫീസര്‍…

Read More

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കി നിലനിർത്തണം; സുപ്രിംകോടതിയോട് ആവശ്യപ്പെടാൻ സംസ്ഥാന സർക്കാർ

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കി നിലനിർത്തണമെന്ന് സുപ്രിംകോടതിയോട് ആവശ്യപ്പെടാനൊരുങ്ങി സംസ്ഥാന സർക്കാർ. 2018ലെ സുപ്രിംകോടതി ഉത്തരവ് പാലിക്കപ്പെടണമെന്ന് ആവശ്യപ്പെടും. 2018ലെ മഹാപ്രളയ കാലത്താണ് ജലനിരപ്പ് 139 അടിയാക്കി നിലനിർത്താൻ സുപ്രിംകോടതി ഉത്തരവിട്ടത്. കോടതി ആവശ്യപ്പെട്ടാൽ ജലനിരപ്പ് വിഷയത്തിൽ പ്രത്യേക അപേക്ഷ സർക്കാർ സമർപ്പിക്കും. 2018ലെ സുപ്രിംകോടതി ഉത്തരവ് ഇന്ന് വാദം കേൾക്കുമ്പോൾ സർക്കാർ കൈമാറും. സാഹചര്യം അതീവ ഗുരുതരമാണെന്നും സംസ്ഥാന സർക്കാർ ഇന്ന് സുപ്രിംകോടതിയെ അറിയിക്കും. അണക്കെട്ടിലെ നിലവിലെ ജലനിരപ്പും കോടതിയെ അറിയിക്കും. സംസ്ഥാന സർക്കാരിന് വേണ്ടി…

Read More

ആര്യൻ ഖാൻ കേസിൽ വഴിത്തിരിവ്: 18 കോടി രൂപയുടെ ഡീൽ നടന്നതായി സാക്ഷി: നിഷേധിച്ച് എൻ.സി.ബി

ആര്യൻ ഖാനെതിരായ കേസിൽ ലഹരി മരുന്ന് വിരുദ്ധ ഏജൻസിയായ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ സാക്ഷി ഏജൻസിക്കെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങൾ ഉന്നയിച്ചു. കേസിൽ കോടികളുടെ കൈക്കൂലി കൈപറ്റുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തി എന്നാണ് എൻ.സി.ബിക്കെതിരെയും ആര്യൻ ഖാനൊപ്പമുള്ള സെൽഫിയിലൂടെ വൈറലായ സ്വകാര്യ അന്വേഷകൻ കെ പി ഗോസാവിക്കും എതിരെയുള്ള ആരോപണം. 18 കോടി രൂപയുടെ ഇടപാട് താൻ കേട്ടതായാണ് കെപി ഗോസാവിയുടെ സ്വകാര്യ അംഗരക്ഷകനാണെന്ന് അവകാശപ്പെടുന്ന പ്രഭാകർ സെയിൽ സത്യവാങ്മൂലത്തിൽ ആരോപിക്കുന്നത്. അതേസമയം നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ…

Read More

കേന്ദ്ര സർക്കാരിൻ്റെ മികച്ച സുസ്ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള അവാർഡ് കേരളത്തിന്

  കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ മികച്ച സുസ്ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള ‘സിറ്റി വിത്ത് ദി മോസ്റ്റ് സസ്റ്റെയിനബിൾ ട്രാൻസ്‌പോർട്ട് സിസ്റ്റം’ അവാർഡ് കേരളത്തിന് ലഭിച്ചെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. നഗര ഗതാഗത മേഖലയിലെ മികവിന് കേന്ദ്ര സർക്കാരിന്റെ ഭവനനഗരകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ അവാർഡാണിത്. കൊച്ചി മെട്രോ, വാട്ടർമെട്രോ, ഇമൊബിലിറ്റി തുടങ്ങിയ സംവിധാനങ്ങളിലൂടെ കൊച്ചി നഗരത്തിലെ ഗതാഗത സൗകര്യം വർധിപ്പിക്കുവാൻ നടപ്പിലാക്കിയ പദ്ധതികൾ കണക്കിലെടുത്താണ് പുരസ്‌കാരം ലഭിച്ചത്. വിവിധ ഗതാഗത സൗകര്യങ്ങൾ ഡിജിറ്റലൈസ് ചെയ്ത് സംയോജിപ്പിച്ച…

Read More

ബസില്‍ സ്റ്റാലിന്‍റെ മിന്നല്‍ സന്ദര്‍ശനം; അമ്പരന്ന് യാത്രക്കാര്‍‌

  സര്‍ക്കാര്‍ ബസില്‍ മിന്നല്‍ സന്ദര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ബസില്‍ കയറിയ മുഖ്യമന്ത്രിയെ കണ്ട് ബസിലെ ജീവനക്കാരും യാത്രക്കാരും അമ്പരന്നു. കണ്ണകി നഗറിൽ നിന്നാണ് സ്റ്റാലിന്‍ ബസില്‍ കയറിയത്. ആറാമത് മെഗാ വാക്സിനേഷന്‍റെ ഭാഗമായി വാക്സിനേഷൻ കേന്ദ്രങ്ങൾ സന്ദര്‍ശിക്കാനായാണ് സ്റ്റാലിന്‍ ബസില്‍ യാത്ര ചെയ്തത്. തമിഴ്നാട്ടില്‍ സ്റ്റാലിന്‍ അധികാരമേറ്റ ശേഷം ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചിരുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാരുമായി വിശദമായി സംസാരിച്ച ശേഷമാണ് സ്റ്റാലിന്‍ ഇറങ്ങിയത്. എല്ലാവരെയും അദ്ദേഹം കൈകൂപ്പി അഭിവാദ്യം ചെയ്തു….

Read More

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കും; അമിത് ഷാ

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് അമിത് ഷാ ജമ്മു കാശ്മീരിൽ പറഞ്ഞു. അതിർത്തി നിർണ്ണയം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി പുനസ്ഥാപിക്കുന്നതിനെ കുറിച്ച് സൂചനകളൊന്നും പുറത്തുവന്നിട്ടില്ല. 2019 ഒക്ടോബർ 31നാണ് ജമ്മു കാശ്മീർ ലഡാക്ക്, ജമ്മു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി മാറിയത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അമിത് ഷാ ഇന്നാണ് ജമ്മു കശ്മീരിലെത്തിയത്….

Read More

100 കോടി ഡോസ് വാക്സിൻ; പ്രധാനമന്ത്രി വാക്‌സിന്‍ നിര്‍മാതാക്കളുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വാക്‌സിന്‍ നിര്‍മാതാക്കളുമായി കൂടിക്കാഴ്ച നടത്തി. യോഗത്തില്‍ സിറം ഇന്‍സ്റ്റിറ്റിയൂട്ട് സിഇഒ അഡര്‍ പൂനവാല അടക്കമുള്ളവര്‍ പങ്കെടുത്തു. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയും കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പര്‍വിന്‍ പവാറും യോഗത്തില്‍ പങ്കെടുത്തു. രാജ്യം 100 കോടി ഡോസ് വാക്‌സിന്‍ പിന്നിട്ട സാഹചര്യത്തിലായിരുന്നു യോഗം വിളിച്ചുചേര്‍ത്തത്. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 24 മണിക്കൂറില്‍ 68,48,417 പേര്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്തു. ആകെ വിതരണം ചെയ്ത വാക്‌സിന്‍ 101.3 കോടി(1,01,30,28,411). രാവിലെ ഏഴ്…

Read More

ജാമ്യപേക്ഷയെ എതിര്‍ക്കാന്‍ എന്‍സിബി; ആര്യന് ലഹരിമരുന്ന് എത്തിച്ചവരെ അനന്യ പാണ്ഡെയ്ക്കറിയാം

  :മുംബൈ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിയുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരിലേക്ക് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി)യുടെ അന്വേഷണം നീളുന്നു. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് മയക്കുമരുന്ന് എത്തിച്ചിരുന്നവര്‍ ആരാണെന്ന് നടി അനന്യ പാണ്ഡെക്ക് അറിയാമെന്നാണ് എന്‍.സി.ബിയുടെ വിലയിരുത്തല്‍. അനന്യയെ കഴിഞ്ഞ രണ്ടു ദിവസം എന്‍.സി.ബി ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് എന്‍.സി.ബി വെളിപ്പെടുത്തല്‍. ഇടപാടില്‍ ഒരു പ്രശസ്ത വ്യക്തിയുടെ 24വയസ്സുള്ള വീട്ടുജോലിക്കാരനേയും വെള്ളിയാഴ്ച ചോദ്യം ചെയ്തുവെന്നാണ് സൂചന. അനന്യയ്ക്ക് വേണ്ടി ലഹരിമരുന്നുകള്‍ ആര്യന്…

Read More