ആര്യൻ ഖാൻ കേസിലെ സാക്ഷി കിരൺ ഗോസാവി കസ്റ്റഡിയിൽ
കിരൺ ഗോസാവിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മഹാരാഷ്ട്രയിൽ തനിക്ക് ഭീഷണി ഉണ്ടെന്നതിനാൽ ഉത്തർപ്രദേശ് പൊലീസിന് മുമ്പാകെ കീഴടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് ഇയാൾ പറഞ്ഞിരുന്നു. എന്നാൽ കീഴടങ്ങുമെന്ന ഗോസാവിയുടെ അവകാശവാദത്തെ ലഖ്‌നൗ പൊലീസ് തള്ളിയിരുന്നു. ഈ മാസം ആദ്യം ആഡംബര കപ്പലിലെ ലഹരിമരുന്ന് റെയ്ഡിനിടയിലും പിന്നീട് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ ഓഫീസിൽ ആര്യൻ ഖാനൊപ്പവും സ്വകാര്യ അന്വേഷകനായ കിരൺ ഗോസാവി ഉണ്ടായിരുന്നു. രണ്ടിടത്തും ആര്യൻ ഖാനൊപ്പമുള്ള അദ്ദേഹത്തിന്റെ സെൽഫിയും വീഡിയോകളും സൂചിപ്പിക്കുന്നത് കേസിൽ പ്രതിയായ ആര്യൻ ഖാനൊപ്പം ബന്ധപ്പെടാനുള്ള…