ആര്യൻ ഖാന് ജാമ്യമില്ല; ജാമ്യം കൊടുത്താൽ അന്വേഷണത്തെ ബാധിക്കും: കോടതി

ലഹരി പാർട്ടി കേസിൽ ആര്യൻ ഖാന് ജാമ്യമില്ല. ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി പറഞ്ഞു. ആര്യൻ ഖാൻ ആർതർ ജയിലിൽ തുടരും. അർബാസ് മർച്ചന്റ്, മുൻ മുൻ ദമേച്ച എന്നിവരുടെയും ജാമ്യാപേക്ഷ കോടതി തള്ളി. ആര്യൻ ഖാന് ജാമ്യം ലഭിക്കുകയാണെങ്കിൽ അദ്ദേഹത്തിന് സമൂഹത്തെ സ്വാധീനിക്കാൻ കഴിയുമെന്നും അത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നും എൻ സി ബി കോടതിയെ അറിയിച്ചിരുന്നു. കൂടാതെ വിദേശ വ്യക്തികൾക്ക് കേസിൽ ബന്ധമുണ്ടെന്നും അന്വേഷണം മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ…

Read More

അനുമതി വൈകുന്നു; ലോകാരോഗ്യ സംഘടനയുടെ കോവാക്സ് പദ്ധതിയുമായി ഇന്ത്യ സഹകരിക്കില്ല

  പിന്നാക്ക രാജ്യങ്ങൾക്ക് വാക്സിൻ നൽകുന്ന ലോകാരോഗ്യ സംഘടനയുടെ കോവാക്സ് പദ്ധതിയുമായി ഇന്ത്യ സഹകരിക്കില്ല. പദ്ധതിയിലേക്കുള്ള വാക്സിൻ കയറ്റുമതി ഇന്ത്യ മരവിപ്പിച്ചു. ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി വൈകുന്നതാണ് കാരണം. ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിൻ രാജ്യത്ത് ഇതുവരെ 11 ശതമാനം ആളുകൾക്ക് നൽകി കഴിഞ്ഞു. എന്നാൽ അംഗീകാരത്തിനായി പലതവണ ലോകാരോഗ്യ സംഘടനയെ സമീപിച്ചുവെങ്കിലും കൂടുതൽ വിവരങ്ങൾ നൽകാനാണ് സ്ട്രാറ്റെജിക് കമ്മിറ്റി ആവശ്യപ്പെടുന്നത്. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം വൈകുന്നത് വാക്സിനെടുത്തവരുടെ വിദേശ യാത്രയെയും…

Read More

ലഹരിമരുന്ന് കേസ്: ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

  മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. ഉച്ചയോടെ മുംബൈയിലെ എന്‍ ഡി പി എസ് സെഷന്‍സ് കോടതിയാണ് വിധി പറയുക. ആര്യന്‍ ഖാനില്‍ നിന്നും മഴക്ക് മരുന്ന് കണ്ടെടുത്തിട്ടില്ലെന്നും ഇതിനാല്‍ ജാമ്യത്തിന് അര്‍ഹതയുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍ വാട്‌സ് ആപ്പ് ചാറ്റുകളില്‍ നിന്ന് അന്താരാഷ്ട്ര ലഹരി മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന തെളിവ് കിട്ടിയതായി എന്‍ സി ബിയും വാദിച്ചു….

Read More

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം; മഴക്കെടുതിയിൽ മരണം 40 ആയി

ഉത്തരാഖണ്ഡ് മഴക്കെടുതിയിൽ മരണ സംഖ്യ 40 ആയി. അഞ്ച് പേർക്കായി തിരച്ചിൽ തുടരുകയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. നൈനിറ്റാളിലെ രാംഘട്ടിലുണ്ടായ മേഘവിസ്ഫോടനത്തിന് ശേഷം ശക്തമായ മഴയാണ് ഉത്തരാഖണ്ഡിൽ രേഖപ്പെടുത്തുന്നത്. മഴ ശക്തമാകുന്നതിനാൽ മരണസഖ്യ ഇനിയുമുയരാനാണ് സാധ്യത. നൈനിറ്റാളിൽ മാത്രം 25 പേരാണ് മരിച്ചത്. നാനക് സാഗർ ഡാമിന്റെ എല്ലാ ഷട്ടറും തുറന്നിരിക്കുകയാണ്. കനത്തമഴയെ തുടര്‍ന്ന് വ്യാപക നാശനഷ്ടമാണ് ഉത്തരാഖണ്ഡിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പല റോഡുകളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിലും…

Read More

സമൃദ്ധിയും സമാധാനവും സാഹോദര്യവും ഉണ്ടാകട്ടെ; രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും നബിദിന ആശംസകൾ നേർന്നു

  രാജ്യത്തെ വിശ്വാസികൾക്ക് നബിദിന ആശംസകൾ നേർന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. സമൂഹത്തിന്റെ പുരോഗതിയ്‌ക്കായി നബിയുടെ ജീവിതവും ആശയവും പ്രചോദനമാകട്ടെയെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. എല്ലാവർക്കും, പ്രത്യേകിച്ച് മുസ്ലീം സഹോദരി-സഹോദരന്മാർക്ക് നബിദിന ആശംസകൾ. രാജ്യത്തിന്റെ സമൃദ്ധിയും , സാഹോദര്യവും, സമാധാനവും കാത്തു സൂക്ഷിക്കുന്നതിനും നബിയുടെ ജീവിതവും സന്ദേശവും പ്രചോദനമാകട്ടെ- രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. എല്ലാവർക്കും നബിദിന ആശംസകൾ. ഈ ദിനത്തിൽ എല്ലായിടത്തും സമൃദ്ധിയും സമാധാനവും ഉണ്ടാകട്ടെ. ദയയുടെയും സാഹോദര്യത്തിന്റെയും ഗുണങ്ങൾ…

Read More

ലഖിംപൂര്‍ ഖേരി ആക്രമണകേസ്; നാല് പേര്‍കൂടി അറസ്റ്റില്‍

  ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയിലെ ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ നാലുപേര്‍ കൂടി അറസ്റ്റില്‍. സുമിത് ജെയ്‌സ്വാള്‍, നന്ദന്‍ സിംഗ് ഭിഷ്ട്,ശിശുപാല്‍, സത്യപ്രകാശ് ത്രിപാതി എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സുമിത് ജെയ്‌സ്വാള്‍ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുന്ന വിഡിയോ നേരത്തെ പുറത്ത് വന്നിരുന്നു. കര്‍ഷകരുടെ സമരം നടക്കുന്നതിനിടയിലേക്ക് കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചുകയറി നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. അജയ് മിശ്രയുടെ മകന്‍ ആശിശ് മിശ്രയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനിടെ ലഖിംപൂര്‍…

Read More

മഴക്കെടുതി: കേരളത്തിന് ഒരുകോടി സഹായം പ്രഖ്യാപിച്ച് സ്റ്റാലിന്‍

ചെന്നൈ: മഴക്കെടുതിയില്‍ കനത്ത നാശനഷ്ടങ്ങള്‍ നേരിട്ട കേരളത്തിന് സഹായവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. കേരളത്തിന് ഡിഎംകെ ചാരിറ്റബിള്‍ ട്രസ്റ്റില്‍നിന്ന് ഒരുകോടി രൂപ നല്‍കുമെന്ന് സ്റ്റാലിന്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് സ്റ്റാലിന്‍ ഇക്കാര്യം അറിയിച്ചത്. കനത്ത മഴയിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്ന കേരളത്തിലെ നമ്മുടെ സഹോദരങ്ങള്‍ക്കൊപ്പമാണ്. നമുക്ക് ഈ മാനവികതയെ ഉള്‍ക്കൊണ്ട് അവരെ സഹായിക്കാമെന്നും സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. കനത്ത മഴയിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്ന കേരളത്തിലെ നമ്മുടെ സഹോദരങ്ങള്‍ക്കൊപ്പമാണ്. അവരുടെ ദുരിതങ്ങളില്‍ ആശ്വാസമായി ഡിഎംകെ ചാരിറ്റബിള്‍ ഫണ്ടില്‍നിന്ന് ഒരുകോടി…

Read More

ട്വൻ്റി20 ലോകകപ്പ്; ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം നല്ലതല്ലെങ്കില്‍ പുനരാലോചിക്കണം: കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

  ന്യൂഡല്‍ഹി: ഒക്‌ടോബര്‍ 24ന് ദുബൈയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-പാക് ട്വന്റി20 ലോകകപ്പ് മത്സരം നടത്തുന്നത് പുനരാലോചിക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം നല്ലതല്ലെങ്കില്‍ ഇക്കാര്യം പുനഃപരിശോധിക്കേണ്ടതാണെന്ന് ഗിരിരാജ് സിങ് പറഞ്ഞു. ജമ്മു കശ്മീരില്‍ നടക്കുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് മത്സരം നടത്തണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീരില്‍ തദ്ദേശവാസികളല്ലാത്ത തൊഴിലാളികള്‍ക്ക് നേരെ ഞായറാഴ്ച വീണ്ടും ആക്രമണമുണ്ടായിരുന്നു. കുല്‍ഗാമിലെ വാന്‍പോ മേഖലയിലാണ് ബീഹാര്‍ സ്വദേശികളായ രണ്ട് പേരെ…

Read More

തെന്നിന്ത്യന്‍ സിനിമ-സീരിയല്‍ താരം ഉമാ മഹേശ്വരി അന്തരിച്ചു

  ചെന്നൈ: പ്രമുഖ സിനിമ- സീരിയല്‍ നടി ഉമാ മഹേശ്വരി അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നാല്‍പ്പത് വയസായിരുന്നു. മാസങ്ങളായി രോഗ ബാധിതയായിരുന്നു ഉമ ഞായറാഴ്ച രാവിലെ ഛര്‍ദ്ദിച്ചതിന് പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു. തെന്നിന്ത്യന്‍ ചലചിത്ര രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഉമ മഹേശ്വരി അടുത്ത കാലത്ത് സീരിയലുകളിലൂടെയാണ് ശ്രദ്ധനേടിയത്. പ്രമുഖ തമിഴ് സീരിയലായ ‘മെട്ടി ഒളിയിലെ’ വിജി എന്ന കഥാപാത്രമാണ് അതിലേറ്റവുമധികം പ്രശംസ പിടിച്ചുപറ്റിയത്. ഒരു കഥയുടെ കഥൈ,…

Read More

ഗുജറാത്തില്‍ ഫാക്ടറിയില്‍ തീപിടുത്തം; രണ്ടുമരണം

  ഗുജറാത്തിലെ സൂറത്തില്‍ ഫാക്ടറിക്ക് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു. 125 പേരെ രക്ഷപെടുത്തി. അഗ്നിശമന സേന തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സൂറത്തിലെ കഡോദരയിലുള്ള പാക്കേജിംഗ് ഫാക്ടറിയില്‍ ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന് തീപിടിച്ചുതുടങ്ങിയതോടെ നിരവധി പേര്‍ മുകളില്‍ നിന്ന് ചാടിരക്ഷപെടുകയായിരുന്നു. അഗ്നിശമന സേനയുടെ പത്ത് യൂണിറ്റുകളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

Read More