Headlines

രാജ്യത്ത് 13,596 പേര്‍ക്ക് കൊവിഡ്; 166 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,596 പേർക്ക് കൂടി കൊവിഡ്. 166 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. 230 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. നിലവില്‍ 1,89,694 പേരാണ് രോഗം ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 7555 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത് കേരളത്തിലാണ്. കേരളത്തില്‍ ഇന്നലെ 73,157 സാമ്പിളുകളാണ് പരിശോധിച്ചത്. 10,773 പേര്‍ പുതുതായി രോഗമുക്തി നേടിയത്.  

Read More

അപ്പാർട്ട്മെന്റിന്റെ 25-ാം നിലയില്‍ നിന്ന് വീണ് ഇരട്ടക്കുട്ടികള്‍ക്ക് ദാരുണാന്ത്യം

അപ്പാർട്ട്മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് ഇരട്ട സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. കെട്ടിടത്തിന്റെ 25-ാം നിലയിൽ നിന്ന് പതിനാലുകാരനായ സഹോദരങ്ങൾ വീഴുകയായിരുന്നു. ശനിയാഴ്ച രാത്രി ഒന്നരയോടെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. 25-ാം നിലയിൽ നിന്ന് കുട്ടികൾ എങ്ങനെയാണ് വീണതെന്ന് വ്യക്തമല്ല. സംഭവസമയത്ത് അമ്മയും സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമെ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവുമെന്നും പൊലിസ് പറഞ്ഞു. സത്യനാരായണനും സൂര്യനാരായണനും ഒന്‍പതാം ക്ലാസ് വിദ്യാർത്ഥികളാണ്. വീണ ഉടനെ തന്നെ ഇരുവരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Read More

മഴക്കെടുതി; കേരളത്തിന് സഹായം നല്‍കും: അമിത് ഷാ

  ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയ സാഹചര്യം നിരന്തരം നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സാധ്യമായ എല്ലാ പിന്തുണയും കേരളത്തിന് നല്‍കുമെന്നും അമിത് ഷാ പറഞ്ഞു. രക്ഷാ പ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേനയെ അയച്ചു കഴിഞ്ഞു. എല്ലാവരുടെയും സുരക്ഷക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ആഭ്യന്തര മന്ത്രാലയം, ഭൗമമന്ത്രാലയം, ജലവിഭവ മന്ത്രാലയം എന്നിവര്‍ സംയുക്തമായാണ് കേരളത്തിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്നത്. ജലനിരപ്പ്, കാലാവസ്ഥ, ദുരന്ത സാഹചര്യം എന്നീ കാര്യങ്ങള്‍ വകുപ്പുകള്‍ നിരീക്ഷിക്കുകയാണ്. നിലവില്‍ ഡാമുകള്‍ തുറക്കേണ്ട…

Read More

തെറ്റായ വഴി ഉപേക്ഷിക്കുന്നു; ഇനി പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ര്‍​​​ക്കു​​​വേ​​​ണ്ടി ജീവിക്കും: കൗൺസിലിംഗിൽ ആര്യൻ ഖാൻ

  മും​​​ബൈ: തെ​​​റ്റാ​​​യ വ​​​ഴി ഉ​​​പേ​​​ക്ഷി​​​ക്കു​​​കയാണെന്നും, ഇ​​​നി ജീവിതം പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ര്‍​​​ക്കു​​​വേ​​​ണ്ടി പ്ര​​​വ​​​ര്‍​ത്തിക്കാനുള്ളതാണെന്നും ഏറ്റു പറഞ്ഞ് ആര്യൻ ഖാൻ. ന​​​ര്‍​​​കോ​​​ട്ടി​​​ക് ക​​​ണ്‍​​​ട്രോ​​​ള്‍ ബ്യൂ​​​റോ അ​​​ധി​​​കൃ​​​ത​​​രു​​​ടെ കൗ​​​ണ്‍​​​സി​​​ലിം​​​ഗി​​​നെ തുടര്‍ന്നാണ് ആര്യൻ ഖാന്റെ തീരുമാനം. എ​​​ന്‍​​​സി​​​ബി സോ​​​ണ​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ സ​​​മീ​​​ര്‍ വാ​​​ങ്ക്ഡെ ഉ​​​ള്‍​​​പ്പെ​​​ടെയുള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ആ​​​ര്യ​​​നു​​​ള്‍​​​പ്പെ​​​ടെ അ​​​റ​​​സ്റ്റി​​​ലാ​​​യ ഏ​​​ഴു പ്ര​​​തി​​​ക​​​ള്‍​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള കൗ​​​ണ്‍​​​സി​​​ലിം​​​ഗി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തിരുന്നു. മും​​​ബൈ തീ​​​ര​​​ത്തെ ആ​​​ഡം​​​ബ​​​ര ക​​​പ്പ​​​ലി​​​ല്‍ ല​​​ഹ​​​രി​​​പാ​​​ര്‍​​​ട്ടി​​​ക്കി​​​ടെ ക​​​ഴി​​​ഞ്ഞ ര​​​ണ്ടി​​​നാ​​​ണ് ബോ​​​ളി​​​വു​​​ഡ് താ​​​ര​​​പു​​​ത്ര​​​ന്‍ ആ​​​ര്യ​​​ന്‍ ഖാ​​​ൻ അ​​​റ​​​സ്റ്റി​​​ലാ​​​യത്. ഇ​​​പ്പോ​​​ള്‍ മും​​​ബൈ ആ​​​ര്‍​​​ത​​​ര്‍ റോ​​​ഡി​​​ലെ ജ​​​യി​​​ലി​​​ല്‍ ക​​​ഴി​​​യു​​​ക​​​യാ​​​ണ് താരപുത്രന്‍. ജയിലിൽ…

Read More

കാണാതായ കാലാവസ്ഥാ നിരീക്ഷണ ഉപകരണം കണ്ടെത്തി

  മുംബൈ : ലക്ഷദ്വീപിനു സമീപം കേന്ദ്ര ഭൗമശാസ്ത്ര വിഭാഗം സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണ യന്ത്രം മഹാരാഷ്ട്ര തീരത്ത് നിന്നും കണ്ടെത്തി. കോടികള്‍ വിലയുള്ളതായ ബോയ ജൂലൈ മുതല്‍ ബന്ധം നഷ്ടമായിരുന്നു. മഹാരാഷ്ട്ര തീരത്ത് നിന്നും കണ്ടെത്തുമ്പോള്‍ ബോയയുടെ സോളര്‍ പാനലുകള്‍ ഇളക്കി മാറ്റിയ നിലയിലാണ് ഉണ്ടായിരുന്നത്. ഉപകരണം ചെന്നൈയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജിയിലെ ശാസ്ത്രജ്ഞര്‍ ഏറ്റെടുത്തു. സുനാമി, കൊടുങ്കാറ്റ്, കടലിലെ കാലാവസ്ഥാ മാറ്റം എന്നിവയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഉപകരണമാണിത്. അടുത്തിടെ മലയാളികളായ ചില…

Read More

വീണ്ടും കോൺഗ്രസ് അധ്യക്ഷനാകാൻ രാഹുൽ ഗാന്ധി

ന്യൂഡെൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനമേറ്റെടുക്കാൻ വീണ്ടും രാഹുൽ ഗാന്ധി. ഇന്നു നടന്ന പാർട്ടി പ്രവർത്തക സമിതിയിലാണ് രാഹുൽ ഇതിന്റെ സൂചന നൽകിയത്. മുതിർന്ന നേതാക്കളടക്കം പാർട്ടി നേതൃത്വം ഏറ്റെടുക്കണമെന്ന് യോഗത്തിൽ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനുള്ള പ്രതികരണമായാണ് അക്കാര്യം പരിഗണിക്കാമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയത്. വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. മുതിർന്ന നേതാക്കളടക്കം നിരവധി പേരാണ് അധ്യക്ഷസ്ഥാനം രാഹുൽ ഗാന്ധി തന്നെ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടത്. അക്കാര്യം പരിഗണിക്കാമെന്നും എന്നാൽ, നേതാക്കളുടെ ഭാഗത്തുനിന്ന് പാർട്ടി പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള…

Read More

കോൺ​ഗ്രസ് യോ​ഗത്തിൽ തുറന്നടിച്ച് സോണിയ; പറയാനുള്ളത് മാധ്യമങ്ങൾ വഴിയല്ല: നേരിട്ട് പറയണം

  ഡൽഹി എ.ഐ.സി.സി ഓഫീസിൽ ചേർന്ന കോൺ​ഗ്രസ് പ്രവർത്തക സമതി യോ​ഗത്തിൽ വിമർശകർക്കെതിരെ സോണിയാ ​ഗാന്ധി തുറന്നടിച്ചു. പാർട്ടിയിൽ അച്ചടക്കവും ആത്മനിയന്ത്രണവും വേണമെന്നും നിലവിൽ താൻ കോൺഗ്രസിന്റെ മുഴുവൻ സമയ അധ്യക്ഷയാണെന്നും അവർ പറഞ്ഞു. ഈ പാർട്ടിക്ക് ഒരു അധ്യക്ഷയുണ്ടോയെന്ന രൂക്ഷവിമർശനം കപിൽ സിബൽ കഴിഞ്ഞദിവസം ഉന്നയിച്ചരുന്നു. ഇത്തരം വിമർശനങ്ങൾക്കുള്ള മറുപടിയായാണ് സോണിയ തുറന്നടിച്ചത്. തന്നോട് പറയാനുള്ള കാര്യങ്ങൾ നേരിട്ട് പറയണം. തന്നോട്​ എല്ലാം തുറന്ന്​ പറയുന്ന രീതിയെ താൻ ഇഷ്​ടപ്പെടുന്നുവെന്നും മാധ്യമങ്ങളിലൂടെ തന്നോട്​ സംസാരിക്കേണ്ട ആവശ്യമില്ലെന്നും…

Read More

റായ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്‌ഫോടനം; നാല് സിആർപിഎഫ് ജവാന്മാർക്ക് പരുക്ക്

  ചത്തീസ്ഗഡിലെ റായ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്‌ഫോടനം. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. നാല് സിആർപിഎഫ് ജവാന്മാർക്ക് പരുക്കേറ്റു. രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലായിരുന്നു സംഭവം ഉണ്ടായത്. ഇഗ്നൈറ്റർ സെറ്റ് അടങ്ങിയ പെട്ടി താഴെ വീണതിനെ തുടർന്നാണ് സ്‌ഫോടനം ഉണ്ടായത്. പരുക്കേറ്റ ജവാന്മാരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സ്‌ഫോടനം നടക്കുമ്പോൾ ജാർസുഗുഡയിൽ നിന്ന് ജമ്മു താവിയിലേക്കുള്ള സ്‌പെഷ്യൽ ട്രെയിൻ പ്ലാറ്റ്‌ഫോമിൽ കിടക്കുന്നുണ്ടയായിരുന്നു.

Read More

ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും ഏറ്റ്മുട്ടുന്നു; പ്രദേശം സൈന്യം വളഞ്ഞു

  ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പാംപോറില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടരുന്നു. ലശ്കര്‍ ഇ ത്വയ്ബ കമാണ്ടര്‍ ഉള്‍പ്പടെയുള്ള ഭീകരര്‍ തമ്പടിച്ച പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്.ഇന്നലെ ശ്രീനഗറിലും പുല്‍വാമയിലുമായി രണ്ട് ഭീകരരെ സുരക്ഷസേന വധിച്ചിരുന്നു. ജമ്മുകശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനീകരും വീരമൃത്യുവരിച്ചിരുന്നു. നാട്ടുകാര്‍ക്ക് നേരെ നടന്ന ആക്രമണം നടത്തിയ ഭീകരനെയാണ് പുല്‍വാമയില്‍ സുരക്ഷ സേന വധിച്ചത്. ശ്രീനഗര്‍ സ്വദേശിയായ ഷാഹിദ് ബാസിര്‍ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടതെന്ന് കശ്മീര്‍ ഐജിപി വിജയ് കുമാര്‍ പറഞ്ഞു….

Read More

മോദിജി അഭിനന്ദനങ്ങൾ; ദാരിദ്ര്യം ഉന്മൂലനം ചെയ്ത് ഇന്ത്യയെ ആഗോളശക്തിയാക്കിയതിന്: കപിൽ സിബൽ

  ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ മോശം റാങ്കിംഗിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. പട്ടിണി സൂചികയിൽ പാകിസ്ഥാൻ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളെ പിന്നിലാക്കി കൊണ്ട് 2020 ലെ 94 -ാം സ്ഥാനത്ത് നിന്ന് ഇന്ത്യ 101 -ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആഗോളപട്ടിണി സൂചിക റിപ്പോർട്ട് ഇന്ത്യയിലെ പട്ടിണിയുടെ അളവ് “ഭയപ്പെടുത്തുന്നതാണ്” എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ദാരിദ്ര്യം, പട്ടിണി എന്നിവ തുടച്ചു നീക്കുന്നതിനും ഇന്ത്യയെ ആഗോളശക്തിയാക്കുന്നതിനുമുള്ള സർക്കാരിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് കോൺഗ്രസ് നേതാവ്…

Read More