അപ്പാർട്ട്മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് ഇരട്ട സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. കെട്ടിടത്തിന്റെ 25-ാം നിലയിൽ നിന്ന് പതിനാലുകാരനായ സഹോദരങ്ങൾ വീഴുകയായിരുന്നു. ശനിയാഴ്ച രാത്രി ഒന്നരയോടെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.
25-ാം നിലയിൽ നിന്ന് കുട്ടികൾ എങ്ങനെയാണ് വീണതെന്ന് വ്യക്തമല്ല. സംഭവസമയത്ത് അമ്മയും സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമെ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവുമെന്നും പൊലിസ് പറഞ്ഞു.
സത്യനാരായണനും സൂര്യനാരായണനും ഒന്‍പതാം ക്ലാസ് വിദ്യാർത്ഥികളാണ്. വീണ ഉടനെ തന്നെ ഇരുവരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.