സര്‍ക്കാര്‍ പിന്തുണയില്‍ സൈബര്‍ ആക്രമണങ്ങള്‍ ഉയരും: മുന്നറിയിപ്പുമായി ഗൂഗിൾ
ഗവണ്‍മെന്റുകളുടെ പിന്തുണയില്‍ വളരുന്ന സൈബര്‍ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുമെന്ന മുന്നറിയിപ്പുമായി ഗൂഗിള്‍ രംഗത്ത്. ഈ വര്‍ഷം ഹാക്കര്‍മാരുടെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുമെന്നാണ് ഗൂഗിളിന്റെ മുന്നറിയിപ്പ്. ഇറാനിയന്‍ ഹാക്കര്‍ സംഘങ്ങളടക്കം യുകെ സര്‍വ്വകലാശാലയെ ലക്ഷ്യമിടുന്നതായും ഗൂഗില്‍ പറയുന്നു. ഈ വര്‍ഷം ഇതുവരെ സൈബര്‍ ആക്രമണങ്ങള്‍ സംബന്ധിച്ച് അമ്പതിനായിരം മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും, അമ്പതിലേറെ രാജ്യങ്ങളില്‍ നിന്നായി സര്‍ക്കാര്‍ പിന്തുണയോടെ 270ഓളം സൈബര്‍ ആക്രമണ സംഘങ്ങളെ പിന്തുടരുന്നുണ്ടെന്നും ഗൂഗിള്‍ പറഞ്ഞു. വാര്‍ത്താ പ്രചരണം, സര്‍ക്കാര്‍ പിന്തുണയോടെയുള്ള ഹാക്കിംഗ്, സാമ്പത്തിക ഉദ്ദേശത്തോടെയുള്ള പീഡനം എന്നിവ…