ജയിൽ ഭക്ഷണം വേണ്ട: ആര്യൻ ഖാന് ഭക്ഷണം വാങ്ങാന്‍ ജയിലിലേക്ക് മണിഓര്‍ഡര്‍ അയച്ച് ഷാറുഖും കുടുംബവും

മുംബൈ: ആഡംബര കപ്പലിൽ ലഹരി പാർട്ടി കേസിൽപ്പെട്ട് ജയിലിൽ കഴിയുന്ന ആര്യൻ ഖാന് മണി ഓർഡർ അയച്ചുകൊടുത്ത് ഷാറുഖും കുടുംബവും. ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യൻ ഖാന് ജയിൽ കന്റീനിൽനിന്ന് ഭക്ഷണം വാങ്ങാനാണ് ജയിലിലേയ്ക്ക് അയയ്ക്കാൻ സാധിക്കുന്ന ഏറ്റവും കൂടിയ തുകയായ 4,500 രൂപ അയച്ച് നൽകിയത്. കുടുംബവുമായി വിഡിയോ കോളിൽ അൽപ്പനേരം സംസാരിക്കാനും ആര്യൻ ഖാന് അവസരം നൽകി. അതേസമയം, ആര്യൻ ഖാന് ജയിലിലെ ഭക്ഷണം മാത്രമേ അനുവദിക്കൂവെന്നും വീട്ടിൽനിന്നോ പുറത്തുനിന്നോ ഉള്ള ഭക്ഷണം…

Read More

കേന്ദ്ര പൂളിലേക്ക് വൈദ്യുതി വേണം; കേരളത്തിന് ഊര്‍ജ സെക്രട്ടറിയുടെ കത്ത്

  ന്യൂഡല്‍ഹി: കേന്ദ്ര പൂളിലേക്ക് വൈദ്യുതി നല്‍കാന്‍ ആവശ്യപ്പെട്ട് കേരളത്തിന് കേന്ദ്ര സര്‍ക്കാറിന്റെ കത്ത്. കേന്ദ്ര ഊര്‍ജ സെക്രട്ടറിയാണ് കത്തയച്ചത്. നോണ്‍ പീക്ക് ടൈമില്‍ കേന്ദ്ര പൂളിലേക്ക് വൈദ്യുതി നല്‍കണമെന്നാണ് ആവശ്യം. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് രാജ്യത്ത് വലിയ വൈദ്യുതി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണിത്. ജലവൈദ്യുത പദ്ധതികളില്‍ നിന്ന് ഉത്പാദനം കൂട്ടി വൈദ്യുതി നല്‍കണമെന്നും അറ്റകുറ്റപ്പണിക്കായി ഉത്പാദനം നിര്‍ത്തിവക്കരുതെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്. 200 മെഗാവാട്ട് കേന്ദ്രത്തിന് നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കെ എസ് ഇ ബി അറിയിച്ചു….

Read More

ഇന്ത്യയെ വൻ സൈനിക ശക്തിയാക്കും; ഏഴ് പ്രതിരോധ കമ്പനികൾ രാഷ്ട്രത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഏഴ് പ്രതിരോധ കമ്പനികൾ രാഷ്ട്രത്തിന് സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം . പുതിയ കമ്പനികൾ പ്രതിരോധ മേഖലയുടെ മുഖം മാറ്റുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മ്യുനിഷൻസ് ഇന്ത്യ ലിമിറ്റഡ് (എംഐഎൽ), ആർമേഡ് വെഹിക്കിൾസ് നിഗം ലിമിറ്റഡ് (അവാനി), അഡ്വാൻസ്ഡ് വെപ്പൺസ് ആൻഡ് എക്വിപ്‌മെന്റ് ഇന്ത്യ ലിമിറ്റഡ് (എഡബ്ല്യുഇ ഇന്ത്യ), ട്രൂപ് കംഫർട്ട്‌സ് ലിമിറ്റഡ് (ടിസിഎൽ), യന്ത്ര ഇന്ത്യ ലിമിറ്റഡ് (വൈൽ), ഇന്ത്യ ഒപ്റ്റൽ ലിമിറ്റഡ്…

Read More

കർഷക സമര സ്ഥലത്ത് യുവാവിനെ കൊലപ്പെടുത്തി പൊലീസ് ബാരിക്കേഡിൽകെട്ടിത്തൂക്കി; കൈത്തണ്ട മുറിച്ചുമാറ്റിയ നിലയിൽ

  സിംഗുവിൽ യുവാവിന്റെ മൃതദേഹം കൈപ്പത്തി വെട്ടിമാറ്റിയ നിലയിൽ കണ്ടെത്തി. കർഷക പ്രക്ഷോഭ വേദിക്ക് സമീപമാണ് യുവാവിന്റെ മൃദദേഹം കണ്ടെത്തിയത്. പഞ്ചാബ് സ്വദേശിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ പൊലീസിന്റെ ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കർഷകരുടെ പ്രതിഷേധ സ്ഥലത്ത് കണ്ടെത്തിയ മൃതദേഹം പൊലീസ് സിവിൽ ആശുപത്രിയിലേക്ക് മാറ്റി. സമരസ്ഥലത്തുള്ള നിഹാങ്കുകളാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പങ്കില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി.കൊല്ലപ്പെട്ട യുവാവിന്റെ കൈ ഞരമ്പുകളും മുറിച്ച നിലയിലാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് രക്തം…

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 16,862 പേര്‍ക്ക് കൂടി കൊവിഡ്; 379 മരണം

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,862 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതിലും 11 ശതമാനത്തിന്റെ കുറവാണ് ഇന്നത്തെ പ്രതിദിന രോഗികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,40,37,592 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസമുണ്ടായ 379 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,51,814ആയി.19,391 പേര്‍ കൂടി രോഗമുക്തി നേടി. ആകെ രോഗമുക്തരായവരുട എണ്ണം 3,33,82,100 ആയി.

Read More

പൂനെ അന്താരാഷ്ട്ര വിമാനത്താവളം 29വരെ അടച്ചിടും

  പൂനെ: പൂനെ അന്താരാഷ്ട്ര വിമാനത്താവളം 14 ദിവസത്തേക്ക് അടച്ചിടുന്നു. നാളെ മുതല്‍ 29 വരെയാണ് അടച്ചിടുക. ഇക്കാലയളവില്‍ ഇവിടെ നിന്നും സര്‍വീസ് ഉണ്ടാകില്ല. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് (ഐഎഎഫ്) റണ്‍വേ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ തുടര്‍ന്നാണ് വിമാനത്താവളം അടച്ചിടുന്നത്.

Read More

എൻഡിഎ; അടുത്ത വർഷം മുതൽ സ്‍ത്രീകൾക്കും പ്രവേശനം: പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

  ന്യൂഡെൽഹി: അടുത്ത വർഷം മുതൽ ദേശീയ പ്രതിരോധ അക്കാദമിയിൽ സ്‍ത്രീകൾക്കും പ്രവേശനം നൽകുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകളിലെ അംഗങ്ങൾക്ക് പരിശീലനം നൽകുന്ന അക്കാദമിയാണ് എൻഡിഎ. മൂന്ന് സേനകൾക്കും പരിശീലനം ഒരുമിച്ചു നൽകുന്ന ലോകത്തിലെ തന്നെ ആദ്യത്തെ അക്കാദമിയാണിത്. ഷാങ്‌ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ ‘സായുധ സേനകളിൽ വനിതകളുടെ പ്രാതിനിധ്യം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബിനാറിലാണ് രാജ്നാഥ് സിംഗ് ഇക്കാര്യം വ്യക്‌തമാക്കിയത്. “അടുത്ത വർഷം മുതൽ വനിതകൾക്കും…

Read More

തമിഴ്‌നാട്ടിൽ വിദ്യാർത്ഥിയെ മർദിച്ച അധ്യാപകൻ റിമാൻഡിൽ

തമിഴ്‌നാട്ടിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച അധ്യാപകൻ റിമാൻഡിൽ. ചിദംബരം നന്ദനാർ സർക്കാർ സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകൻ സുബ്രഹ്മണ്യനാണ് റിമാൻഡിലായത്. വിദ്യാർത്ഥിയുടെ പരാതി പ്രകാരം പട്ടികജാതി, പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരം സുബ്രഹ്മണ്യനെതിരെ പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെയാണ് അധ്യാപകൻ ക്രൂരമായി മർദിച്ചത്. വടികൊണ്ട് അടിക്കുന്നതിന് പുറമെ കാലുകൾ കൊണ്ട് വിദ്യാർത്ഥിയെ തുടർച്ചയായി ചവിട്ടുകയും ചെയ്തു. ക്ലാസിലെ മറ്റൊരു വിദ്യാർത്ഥി പകർത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ക്ലാസിൽ…

Read More

ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികൻ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ വ്യാഴാഴ്ച വൈകിട്ട് നടന്ന ഭീകരവിരുദ്ധ ഏറ്റുമുട്ടലിൽ ഒരു സൈനിക ഉദ്യോഗസ്ഥനും ഒരു സൈനികനും കൊല്ലപ്പെട്ടു. പൂഞ്ച്-രജൗരി വനമേഖലയിലാണ് സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ ഉണ്ടായത്, ഇതേ പ്രദേശത്ത് നാല് ദിവസങ്ങൾക്ക് മുമ്പ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നതിനാൽ ജമ്മു-പൂഞ്ച്-രജൗരി ഹൈവേ അടച്ചു. ഒക്ടോബർ 10 ന് രാത്രി ഒരു സംഘം സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്ത അതേ സംഘവുമായാണ് ഏറ്റുമുട്ടൽ തുടരുന്നതെന്ന് അധികൃതർ പറഞ്ഞു. നാല്…

Read More

ആ​ഗോള പട്ടിണി സൂചികയിൽ ഇന്ത്യ 101-മത്; പിന്നിൽ 15 രാജ്യങ്ങൾ മാത്രം

  ആ​ഗോള പട്ടിണി സൂചികയിൽ ഇന്ത്യ വീണ്ടും പിന്നിലേക്ക്. വ്യാഴാഴ്ച പുറത്ത് വിട്ട് 116 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 101-ാം സ്ഥാനത്താണുള്ളത്. വിശപ്പ് ​ഗുരുതരമായ 31 രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം പുറത്തിറക്കിയ 107 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 94-ാം സ്ഥാനത്തായിരുന്നു. പാപ്പുവ ന്യൂഗിനിയ (102), അഫ്ഗാനിസ്ഥാൻ (103), നൈജീരിയ (104), കോംഗോ (105), മൊസാംബിക് (106), സിയേറ ലിയോൺ (107), തിമോർ ലെസ്‌തെ (108), ഹെയ്തി (109), ലൈബീരിയ (110), മഡഗാസ്‌കർ (111),…

Read More