ന്യൂഡല്‍ഹി: കേന്ദ്ര പൂളിലേക്ക് വൈദ്യുതി നല്‍കാന്‍ ആവശ്യപ്പെട്ട് കേരളത്തിന് കേന്ദ്ര സര്‍ക്കാറിന്റെ കത്ത്. കേന്ദ്ര ഊര്‍ജ സെക്രട്ടറിയാണ് കത്തയച്ചത്. നോണ്‍ പീക്ക് ടൈമില്‍ കേന്ദ്ര പൂളിലേക്ക് വൈദ്യുതി നല്‍കണമെന്നാണ് ആവശ്യം. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് രാജ്യത്ത് വലിയ വൈദ്യുതി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണിത്. ജലവൈദ്യുത പദ്ധതികളില്‍ നിന്ന് ഉത്പാദനം കൂട്ടി വൈദ്യുതി നല്‍കണമെന്നും അറ്റകുറ്റപ്പണിക്കായി ഉത്പാദനം നിര്‍ത്തിവക്കരുതെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.
200 മെഗാവാട്ട് കേന്ദ്രത്തിന് നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കെ എസ് ഇ ബി അറിയിച്ചു. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് രാജ്യത്ത് വലിയ വൈദ്യുതി പ്രതിസന്ധിയാണ് നിലവിലുള്ളത്. ഈ മാസം അവസാനത്തോടെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്.