Headlines

ബിഹാറില്‍ വ്യാജമദ്യ ദുരന്തം; 10 മരണം; 14 പേര്‍ ചികിത്സയില്‍; പലരുടെയും നില ഗുരുതരം

പറ്റ്‌ന: ബിഹാറില്‍ വ്യാജമദ്യ ദുരന്തത്തില്‍ 10 പേര്‍ മരിച്ചു. 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെസ്റ്റ് ചമ്പാരന്‍, ഗോപാല്‍ഗഞ്ച് ജില്ലകളിലാണ് മദ്യദുരന്തമുണ്ടായത്. ചികിത്സയിലുള്ള പലരുടെയും നില ഗുരുതരമാണെന്ന്  ജില്ലാ മജിസ്‌ട്രേറ്റ്‌ ഡോക്ടര്‍ നവല്‍ കിഷോര്‍ ചൗധരി പറഞ്ഞു. മദ്യം കഴിച്ചവര്‍ ഏതാനും സമയത്തിനകം കുഴഞ്ഞുവീഴുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമാണ് മദ്യത്തില്‍ നിന്നുള്ള വിഷാംശമേറ്റതാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിലും വെസ്റ്റ് ചമ്പാരനില്‍ വ്യാജമദ്യം കഴിച്ച് 16 പേര്‍ മരിച്ചിരുന്നു. 2015ല്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയ സംസ്ഥാനമാണ് ബിഹാര്‍. മദ്യനിരോധനം…

Read More

ഡല്‍ഹിയില്‍ വായു മലിനീകരണ തോത് ഉയരുന്നു; കാഴ്ചയുടെ ദൂരപരിധി കുറഞ്ഞു

ന്യൂഡല്‍ഹി: വായു മലിനീകരണ തോത് ഡല്‍ഹിയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നതായി റിപോര്‍ട്ട്. വായുവിന്റെ ഗുണനിലവാര സൂചിക ഏറെ താഴ്ന്നതായി കേന്ദ്ര മലിനീകരണ ബോര്‍ഡ് അറിയിച്ചു. ഡല്‍ഹിയുടെ സമീപപ്രദേശങ്ങളിലും വായു മലിനീകരണം കൂടിയിട്ടുണ്ട്. ബുധനാഴ്ച വൈകീട്ടത്തെ റിപോര്‍ട്ടുകള്‍ പ്രകാരം ഡല്‍ഹിയില്‍ വായുമലിനീകരണത്തിന്റെ തോത് 341 ആണ്. ബുധനാഴ്ച രാവിലെ ഇത് 314 ആയിരുന്നു. 24 മണിക്കൂറിനിടെയുള്ള ശരാശരി വായു മലിനീകരണ തോത് ചൊവ്വാഴ്ച 303 ഉം തിങ്കളാഴ്ച 281 ഉം ആയിരുന്നു. ഈ വര്‍ഷം ആദ്യമായാണ് രാജ്യതലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാര സൂചിക…

Read More

രാജ്യസുരക്ഷയിൽ ഒരു വിട്ടുവീഴ്ചക്കുമില്ലെന്ന് മോദി; ദീപാവലി ആഘോഷം കാശ്മീരിൽ സൈനികർക്കൊപ്പം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇത്തവണത്തെ ദീപാവലി ആഘോഷവും ജമ്മു കാശ്മീരിലെ സൈനികർക്കൊപ്പം. ഇന്ന് രാവിലെ വിമാനമാർഗം പ്രധാനമന്ത്രി ശ്രീനഗറിലെത്തി. നിയന്ത്രണരേഖക്ക് സമീപത്തുള്ള രജൗരി ജില്ലയിലെ നൗഷേര സെക്ടറിലാണ് പ്രധാനമന്ത്രി സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നത്. കരസേനാ മേധാവി എം എം നരവണെയും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. പ്രധാനമന്ത്രി ആയിട്ടല്ല, സൈനിക കുടുംബത്തിലെ ഒരംഗമായാണ് താൻ എത്തിയതെന്ന് സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു. 130 കോടി ഇന്ത്യക്കാരുടെ അനുഗ്രഹവുമായാണ് ഞാൻ ഇവിടെ എത്തിയത്. രാജ്യം സൈനികരെ ഓർത്ത് അഭിമാനിക്കുന്നു. സ്വാതന്ത്ര്യം സംരക്ഷിക്കേണ്ട ചുമതല…

Read More

ഇന്ത്യയുടെ അഭിമാനമായ അഭിനന്ദൻ വർധമാന് വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം

ബാലാകോട്ട് വ്യോമാക്രമണത്തിനിടെ വിമാനം തകർന്നുവീണ് പാക്കിസ്ഥാൻ തടവിലാക്കിയ വ്യോമസേന പൈലറ്റ് അഭിനന്ദൻ വർധമാന് സേനയിൽ സ്ഥാനക്കയറ്റം. വിംഗ് കമാൻഡറായിരുന്ന അഭിനന്ദന് ഗ്രൂപ്പ് ക്യാപ്റ്റൻ പദവിയിലേക്കാണ് സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്. 2019ലെ പുൽവാമ ഭീകരാക്രമണത്തിന് നൽകിയ തിരിച്ചടിക്കിടെയാണ് മിഗ് 21 വിമാനം തകർന്നുവീണ് അഭിനന്ദൻ വർധമാൻ പാക് സൈന്യത്തിന്റെ പിടിയിലാകുന്നത്. പിടിയിലാകുന്നതിന് മുമ്പ് പാക്കിസ്ഥാന്റെ എഫ് 16 വിമാനം വർധമാൻ തകർത്തിരുന്നു. മൂന്ന് ദിവസത്തെ പാക് തടങ്കലിൽ നിന്ന് മാർച്ച് 1ന് വർധമാൻ രാജ്യത്ത് തിരിച്ചെത്തുകയായിരുന്നു. രാജ്യം വർധമാന് വീർചക്ര…

Read More

കൊവിഡ് വാക്‌സിൻ വീടുകളിലെത്തിച്ചും നൽകാൻ പ്രധാനമന്ത്രിയുടെ നിർദേശം

കൊവിഡ് വാക്‌സിൻ വീടുകളിലെത്തിയും നൽകാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശം. വാക്‌സിനേഷൻ 50 ശതമാനത്തിൽ താഴെ മാത്രം പൂർത്തിയാക്കിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ജില്ലാ കലക്ടർമാരുമായും നടത്തിയ ചർച്ചയിലാണ് പ്രധാനമന്ത്രി ഇത്തരമൊരു നിർദേശം നൽകിയത്. വാക്‌സിൻ നൽകാനായി മതനേതാക്കളുടെയും യുവജന സംഘടനകളുടെയും സഹായം തേടാമെന്നും മോദി യോഗത്തിൽ വ്യക്തമാക്കി. രണ്ടാം ഡോസ് നൽകുന്നതിനും ശ്രദ്ധ നൽകണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. നിലവിൽ 2.5 കോടി ഡോസ് വാക്‌സിനുകളാണ് ദിനംപ്രതി നൽകുന്നത്. രാജ്യത്തിന്റെ പ്രാപ്തിയെയാണ് ഇത് കാണിക്കുന്നത്. എല്ലാ വീടുകളിലും വാക്‌സിൻ എത്തിക്കുക…

Read More

കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം; വാക്‌സിൻ സ്വീകരിച്ചവർക്ക് വിദേശയാത്രക്കുള്ള തടസ്സം നീങ്ങി

ഇന്ത്യൻ നിർമിത വാക്‌സിനായ കൊവാക്‌സിന് ഒടുവിൽ ലോകാരോഗ്യ സംഘടന അംഗീകാരം നൽകി. 18 വയസ്സിന് മുകളിലുള്ളവർക്ക് അടിയന്തരാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് ലോകാരോഗ്യസംഘടനയുടെ സാങ്കേതിക ഉപദേശക സംഘം ശുപാർശ ചെയ്തു ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെകും ഐസിഎംആറും ചേർന്ന് വികസിപ്പിച്ചെടുത്ത വാക്‌സിനാണ് കൊവാക്‌സിൻ. ഡബ്ല്യു എച്ച് ഒയുടെ അനുമതി ലഭിച്ചതോടെ കൊവാക്‌സിൻ സ്വീകരിച്ചവർക്ക് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള തടസ്സം നീങ്ങും. ഏപ്രിൽ 19നാണ് ലോകാരോഗ്യ സംഘടനക്ക് മുമ്പിൽ ഭാരത് ബയോടെക് അനുമതിക്കായി അപേക്ഷ നൽകിയത്. പരീക്ഷണഫലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ…

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 11,903 പേർക്ക് കൂടി കൊവിഡ്; 311 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,903 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,43,08,140 ആയി ഉയർന്നു. നിലവിൽ 1,51,209 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ തുടരുന്നത്. അതേസമയം 24 മണിക്കൂറിനിടെ 311 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രോഗവ്യാപനത്തിന്റെ തോത് കുറയുമ്പോഴും മരണനിരക്ക് ഉയർന്നു നിൽക്കുന്നത് വലിയ ആശങ്കക്ക് ഇടയാക്കുന്നുണ്ട്. രാജ്യത്ത് ഇതുവരെ 4,59,191 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത് ഒരു മാസത്തോളമായി ഇരുപതിനായിരത്തിൽ താഴെയാണ് രാജ്യത്തെ പ്രതിദിന…

Read More

പഞ്ചാബ് ലോക് കോൺഗ്രസ്: അമരീന്ദർ സിംഗ് കോൺഗ്രസിൽ നിന്ന് രാജിവെച്ച് പുതിയ പാർട്ടി പ്രഖ്യാപിച്ചു

  കോൺഗ്രസിൽ നിന്ന് രാജിവെച്ച് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് പുതിയ പാർട്ടി പ്രഖ്യാപിച്ചു. പഞ്ചാബിലെ അധികാരത്തെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായ ശേഷം അമരീന്ദർ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അറിയിച്ചിരുന്നു. എങ്കിലും കോൺഗ്രസിൽ നിന്ന് രാജിവെച്ചിരുന്നില്ല. ഇന്ന് പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചതിനൊപ്പമാണ് കോൺഗ്രസിൽ നിന്ന് ഔദ്യോഗികമായി രാജിവെച്ചതും പഞ്ചാബ് ലോക് കോൺഗ്രസ് എന്നാണ് പുതിയ പാർട്ടിയുടെ പേര്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് അമരീന്ദർ സിംഗ്…

Read More

എൻ സി പി നേതാവ് അജിത് പവാറിന്റെ ആയിരം കോടിയിലധികം രൂപയുടെ സ്വത്ത് കണ്ടുകെട്ടി

  എൻ സി പി നേതാവ് അജിത് പവാറിന്റെ ആയിരം കോടിയിലധികം രൂപയുടെ സ്വത്ത് കണ്ടുകെട്ടി. ആദായ നികുതി വകുപ്പിന്റേതാണ് നടപടി. കഴിഞ്ഞ മാസം അജിത് പവാറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നിരുന്നു. 600 കോടി വില വരുന്ന ഷുഗർ ഫാക്ടറി, 20 കോടിയുടെ സൗത്ത് ഡൽഹിയിലെ ഫാക്ടറി, മകന്റെ 25 കോടി വില വരുന്ന ഓഫീസ്, 250 കോടി വില വരുന്ന ഗോവയിലെ റിസോർട്ട്, മഹാരാഷ്ട്രയിലെ വിവിധ ഇടങ്ങളിലായുള്ള 500 കോടി വില വരുന്ന ഭൂമി…

Read More

നീറ്റ് ഫലം പ്രഖ്യാപിച്ചു; മലയാളി അടക്കം മൂന്ന് പേര്‍ക്ക് ഒന്നാം റാങ്ക്

ന്യൂഡല്‍ഹി: 2021 വര്‍ഷത്തെ യു ജി മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മലയാളി അടക്കം മൂന്ന് പേര്‍ക്ക് ഒന്നാം റാങ്ക്. ഹൈദരാബാദ് സ്വദേശി മൃണാള്‍ കുട്ടേരി, ഡല്‍ഹി സ്വദേശി തന്മയ് ഗുപ്ത, മലയാളി കാര്‍ത്തിക ജി നായര്‍ എന്നിവര്‍ക്കാണ് റാങ്കുകള്‍. കാര്‍ത്തിക ജി നായര്‍ മഹാരാഷ്ട്രയില്‍ നിന്നാണ് പരീക്ഷ എഴുതിയത്. പെണ്‍കുട്ടികളില്‍ ഒന്നാം റാങ്കും ഇവര്‍ക്കാണ്. 17 റാങ്ക് നേടിയ ഗൗരി ശങ്കറാണ് കേരളത്തിൽ നിന്നുള്ള ഉയർന്ന റാങ്ക്. അമന്‍ തൃപാഠി, നിഖാര്‍ ബന്‍സാല്‍…

Read More