ലഖിംപുര്‍ ഖേരി സംഭവം; സുപ്രീം കോടതി നാളെ വാദം കേള്‍ക്കും
ന്യൂഡല്‍ഹി: യു പിയിലെ ലഖിംപുര്‍ ഖേരിയില്‍ വാഹനമോടിച്ചു കയറ്റിയതിനെ തുടര്‍ന്ന് നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ സുപ്രീം കോടതി നാളെ വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള ബഞ്ചാണ് വാദം കേള്‍ക്കുക. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോലി എന്നിവരാണ് ബഞ്ചിലെ മറ്റംഗങ്ങള്‍. കേസിലെ സാക്ഷികള്‍ക്ക് 2018ലെ സാക്ഷി സംരക്ഷണ സ്‌കീം പ്രകാരം സംരക്ഷണം നല്‍കണമെന്ന് ഒക്ടോബര്‍ 26ന് യു പി സര്‍ക്കാറിന് പരമോന്നത കോടതി നിര്‍ദേശം നല്‍കിയിരുന്നു. കേസിലെ…