ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: ഹൈക്കോടതി വിധിക്ക് സ്‌റ്റേ ഇല്ല

 

ന്യൂഡല്‍ഹി: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്‌റ്റേ ഇല്ല. വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കും ന്യൂനപക്ഷ കമ്മീഷനും സുപ്രീം കോടതി നോട്ടീസ് നല്‍കി. എം എസ് എം സംസ്ഥാന സമിതി നല്‍കിയ ഹരജിയിലാണ് നോട്ടീസ്.

ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം പരമോന്നത കോടതി നിരസിച്ചു. വിധി സ്റ്റേ ചെയ്യണമെന്ന അപേക്ഷയിലും നോട്ടീസ് അയക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.