പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി നൽകി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ബന്ധു അറസ്റ്റിൽ. വിതുര സ്വദേശി അഖിൽ അച്ചു(20) ആണ് അറസ്റ്റിലായത്. ഒരു വർഷം മുൻപായിരുന്നു സംഭവം. ബന്ധുവായ 13 കാരനെ നിരന്തരമായി പ്രതി പീഡിപ്പിച്ചിരുന്നു. പിന്നീട് കുട്ടിയും കുടുംബവും മറ്റൊരിടത്ത് താമസമാക്കുകയും അമിതമായി ലഹരിയോട് ആസക്തി കാണിച്ചിരുന്ന കുട്ടിയുടെ പെരുമാറ്റത്തിൽ വീട്ടുകാർക്ക് സംശയം തോന്നുകയും ചെയ്തതോട മാതാപിതാക്കൾ കാര്യങ്ങൾ കുട്ടിയോട് ചോദിച്ചപ്പോഴാണ് ബന്ധുവായ യുവാവ് തന്നെ നിരന്തരമായി പീഡിപ്പിച്ചിരുന്നു കാര്യം പുറത്തറിഞ്ഞത്. ഉടനെ മാതാപിതാക്കൾ ചൈൽഡ് ലൈനിനെ വിവരമറിയിക്കുകയും കൗൺസിലിംഗിലൂടെ വിവരങ്ങൾ ശേഖരിച്ച ശേഷം പൊലീസിനെ അധികൃതർ വിവരം അറിയിക്കുകയുമായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി നൽകി ലൈംഗികമായി പീഡിപ്പിച്ചു; ബന്ധുവായ യുവാവ് അറസ്റ്റിൽ
