കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

 

കൊല്ലം കൊട്ടിയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകർത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം കളീക്കൽ കടപ്പുറം സ്വദേശി സാദിഖ്(35) ആണ് പിടിയിലായത്. ഒളിവിലായിരുന്ന ഇയാളെ തമിഴ്‌നാട്ടിലെ കടലൂരിൽ നിന്നാണ് പോലീസ് പിടികൂടിയത്

പെൺകുട്ടിക്ക് മൊബൈൽ ഫോൺ വാങ്ങിക്കൊടുത്ത ശേഷം അശ്ലീല ദൃശ്യങ്ങൾ കാണിച്ച് പ്രലോഭിപ്പിച്ച് പലതവണ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ നഗ്നദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത് എതിർത്തപ്പോൾ ദേഹോപദ്രവം ഏൽപ്പിച്ചതായും പോലീസ് പറഞ്ഞു.