മണിപ്പൂരിൽ അസം റൈഫിൾസിന് നേരെയുണ്ടായ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതിന് പിന്നാലെ ഭീകരർക്കായി വനമേഖലയിൽ തെരച്ചിൽ ശക്തമാക്കി. ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ വനമേഖല കേന്ദ്രീകരിച്ചാണ് തെരച്ചിൽ. ഭീകരർ ഈ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് റിപ്പോർട്ടുകൾ
കഴിഞ്ഞ ദിവസമാണ് ചുരാചന്ദ്പൂർ വെച്ച് സൈന്യത്തിന് നേർക്ക് ആക്രമണം നടന്നത്. അസം റൈഫിൾസ് കമാൻഡിംഗ് ഓഫീസറായ വിപ്ലബ് ത്രിപാഠി, അദ്ദേഹത്തിന്റെ ഭാര്യ, എട്ട് വയസ്സുകാരൻ മകൻ, സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് സൈനികർ എന്നിവരാണ് കൊല്ലപ്പെട്ടത്
ആക്രമണത്തിന്റെ ഉത്തരവാദിത്വം പീപ്പിൾസ് ലിബറേഷൻ ആർമി ഓഫ് മണിപ്പൂരും മണിപ്പൂർ നാഗാ പീപ്പിൾസ് ഫ്രണ്ടും ഏറ്റെടുത്തിട്ടുണ്ട്.