ജമ്മു കാശ്മീരിലെ കുൽഗാമിൽ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അഞ്ച് ഭീകരരിൽ ഒരാൾ ദി റസിസ്റ്റന്റ് ഫ്രണ്ടിന്റെ(ടിആർഎഫ്) ഉന്നത നേതാവാണെന്ന് റിപ്പോർട്ട്. അടുത്തിടെ നടന്ന നിരവധി ഭീകരാക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച അഫാഖ് സിക്കന്ദറാണ് കൊല്ലപ്പെട്ടത്.
കുൽഗാമിലെ ഗോപാൽപൊര, പോംബെ പ്രദേശങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്. പോംബെയിൽ മൂന്ന് പേരും ഗോപാൽപൊരയിൽ രണ്ട് പേരുമാണ് കൊല്ലപ്പെട്ടത്.