കാമുകിയുടെ മുഖത്ത് സാനിറ്റൈസര്‍ ഒഴിച്ച് തീ കൊളുത്തി; യുവാവ് അറസ്റ്റില്‍

കാമുകിയുടെ മുഖത്ത് സാനിറ്റൈസർ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ചണ്ഡീഗഢിൽ താമസിക്കുന്ന ബുറൈൽ സ്വദേശി നരേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പണം നൽകാൻ വിസമ്മതിച്ചതിനാണ് യുവാവ് കാമുകിയെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ജൂലായ് ആറാം തീയതി അർധരാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. 22 വയസ്സുകാരിയായ യുവതിയും നരേഷും ചണ്ഡീഗഢിലെ ഫ്ളാറ്റിൽ ഒരുമിച്ചായിരുന്നു താമസം. സംഭവദിവസം നരേഷ് യുവതിയോട് 2000 രൂപ ആവശ്യപ്പെട്ടു. എന്നാൽ പണം നൽകാനാവില്ലെന്ന് യുവതി പറഞ്ഞു. ഇതോടെയാണ് നരേഷ് യുവതിയുടെ മുഖത്തേക്ക് സാനിറ്റൈസർ ഒഴിച്ചശേഷം…

Read More

നൈറ്റ് കർഫ്യൂവിനിടെ പാതിരാസഞ്ചാരത്തിനിറങ്ങിയ മന്ത്രിപുത്രനെ തടഞ്ഞ പൊലീസുകാരിക്ക് സംഭവിച്ചത്

രാജ്യത്ത് അൺലോക്ക് രണ്ടാം ഘട്ടം പിന്നിട്ടുകൊണ്ടിരിക്കുന്ന കാലമാണ്. രാത്രി നിശ്ചിത സമയത്തിനപ്പുറം വീടുവിട്ടു പുറത്തിറങ്ങാൻ ആർക്കും അനുമതിയില്ല. നൈറ്റ് കർഫ്യൂ നിലവിലുണ്ട് രാജ്യത്തെല്ലായിടത്തും. ഗുജറാത്തിലെ പൊതുജനത്തിന്0 കർഫ്യൂ ബാധകമായിട്ടുള്ളത് രാത്രി പത്തിനും അഞ്ചിനും ഇടയിലാണ്. ഈ സമയത്ത് പുറത്തിറങ്ങാൻ വളരെ അടിയന്തരമായ എന്തെങ്കിലയും കാരണം ഉണ്ടായിരിക്കണം. ഒപ്പം കൃത്യമായി മാസ്കും ധരിച്ചിരിക്കണം. ഇത് സർക്കാർ ഉത്തരവാണ്. പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. കൊവിഡിന് മുന്നിൽ വലിപ്പച്ചെറുപ്പമില്ല. അത് പണക്കാരനെയും പാവപ്പെട്ടവനെയും കൂലിവേലക്കാരനെയും ഐഎഎസ് ഓഫീസറെയും ഒരുപോലെ പിടികൂടുന്ന ഒരു…

Read More

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കും; സിനിമാ തീയറ്ററുകളും ജൂലൈക്ക് ശേഷം തുറക്കും

ജൂലൈ 31 ന് ശേഷം അണ്‍ ലോക്കിംഗ് പ്രക്രിയ പൂര്‍ണമായി നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ സിനിമാ തീയറ്ററുകളും ജിമ്മുകളും തുറക്കാന്‍ അനുമതി നല്‍കിയേക്കും. അന്താരാഷ്ട്ര വിമാന സര്‍വീസുകളും പുനരാരംഭിക്കും. കൊവിഡ് പരിശോധനാ നെഗറ്റീവ് ആയവരെയാകും വിമാനത്താവളത്തിലേക്ക് കടത്തിവിടുക. മുതിര്‍ന്നവരെയും കുട്ടികളെയും സിനിമാ തീയറ്ററിലേക്കും പ്രവേശിപ്പിക്കില്ല. 15നും 50 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് അനുമതി. തീയറ്ററിലെ സീറ്റുകള്‍ പ്രത്യേകം ക്രമീകരിക്കണം. നിശ്ചിത അകലവും പാലിക്കണം. ജൂലൈ 31നുള്ളില്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്. ജൂലൈ…

Read More

24 മണിക്കൂറിനിടെ 28,701 പേര്‍ക്ക് കൂടി കൊവിഡ്, 500 മരണം; രാജ്യത്ത് 8.78 ലക്ഷം കൊവിഡ് ബാധിതര്‍

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒമ്പത് ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,701 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 500 പേര്‍ ഒരു ദിവസത്തിനിടെ മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8,78,254 ആയി ഉയര്‍ന്നു 23,174 പേര്‍ ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചു. 5,53,471 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 3,01,609 സജീവ കേസുകളാണ് രാജ്യത്തുള്ളത്. പരിശോധനകളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 2,19,103 സാമ്പിളുകള്‍ പരിശോധിച്ചു മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 2,54,427 ആയി ഉയര്‍ന്നു….

Read More

ഐശ്വര്യ റായിയുടെ മകള്‍ ആരാധ്യക്കും കൊവിഡ് സ്ഥിരീകരിച്ചു

മുന്‍ ലോക സുന്ദരിയും നടിയുമായ ഐശ്വര്യ റായിയുടെ മകള്‍ ആരാധ്യ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ അമിതാഭ് ബച്ചനും ആരാധ്യയുടെ അച്ഛനും നടനുമായ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് രാവിലെ ഐശ്വര്യക്കും കൊവിഡ് സ്ഥിരീകരിച്ചു ഇന്നലെ നടന്ന ആന്റിജന്‍ പരിശോധനയില്‍ ഐശ്വര്യയുടെയും ആരാധ്യയുടെയും ഫലം നെഗറ്റീവായിരുന്നു. പിന്നീട് നടത്തിയ സ്രവ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. അമിതാഭ് ബച്ചനാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് ട്വിറ്റര്‍ വഴി ഇക്കാര്യം അറിയിച്ചത്. തൊട്ടുപിന്നാലെ അഭിഷേകും തനിക്ക് രോഗം…

Read More

കൊറോണ രോഗിയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയി ; തെലങ്കാനയിൽ പ്രദേശവാസികൾ ആശങ്കയിൽ

തെലങ്കാനയില്‍ കൊറോണ രോഗിയുടെ മൃതദേഹം സംസ്‌കാരത്തിനായി കൊണ്ടുപോയത് ഓട്ടോറിക്ഷയില്‍. നിസാമാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും അധികൃതരുടെ മേല്‍നോട്ടമില്ലാതെയാണ് മൃതദേഹം സംസ്‌കാരത്തിനായി എത്തിച്ചത്. 50 വയസുകാരനാണ് രോഗം ബാധിച്ചു മരിച്ചത്. ആംബുലന്‍സ് തയ്യാറാക്കാതെയാണ് മൃതദേഹം ബന്ധുവിന് വിട്ടുനല്‍കിയതെന്ന ആരോപണമാണ് ഉയരുന്നത്. എന്നാല്‍, മരിച്ചയാളുടെ ബന്ധു ആശുപത്രിയിലെ ജീവനക്കാരനാണെന്നും ഇയാളുടെ ആവശ്യപ്രകാരം മൃതദേഹം വിട്ടുനല്‍കിയെങ്കിലും ആംബുലന്‍സിന് കാത്തുനില്‍ക്കാതെ ഇയാള്‍ ഓട്ടോറിക്ഷയില്‍ മൃതദേഹം കൊണ്ടുപോകുകയായിരുന്നു എന്നും ആശുപത്രി സൂപ്രണ്ട് ഡോ. നാഗേശ്വര്‍ റാവു പറഞ്ഞു. അതേസമയം, വലിയ സുരക്ഷ വീഴ്ചയാണ് ആശുപത്രി…

Read More

ഐശ്വര്യ റായിയുടെ പരിശോധന ഫലം നെഗറ്റീവ്

മുംബൈ: പ്രശസ്ത ബോളിവുഡ് ചലച്ചിത്ര താരം ഐശ്വര്യ റായിയുടെ കൊറോണ പരിശോധന ഫലം നെഗറ്റീവ്. ഭർത്താവും ചലച്ചിത്ര താരവുമായ അഭിഷേക് ബച്ചനും അഭിഷേകിന്റെ അച്ഛൻ അമിതാഭ് ബച്ചനും കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഐശ്വര്യയ്ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു.  

Read More

അമിതാഭ് ബച്ചനു പിന്നാലെ അഭിഷേക് ബച്ചനും കൊറോണ സ്ഥിരീകരിച്ചു

പ്രശസ്ത ബോളിവുഡ് ചലച്ചിത്ര താരം അമിതാഭ് ബച്ചന് കൊറോണ സ്ഥരീകരിച്ചതിനു പിന്നാലെമകനും നടനുമായ അഭിഷേക് ബച്ചനും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണയുടെ പശ്ചാത്തലത്തിൽ മറ്റ് കുടുംബാംഗങ്ങളുടെയും ജീവനക്കാരുടെയും സ്രവങ്ങൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഫലം കാത്തിരിക്കുകയാണ്. കഴിഞ്ഞ പത്ത് ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ എത്രയും വേഗം കൊറോണ പരിശോധനക്ക് വിധേയമാകണമെന്നും അമിതാഭ് പറഞ്ഞു

Read More

അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു

മുംബൈ:അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു. അദ്ധേഹത്തെ മുംബൈയിലെ നാനാവതി ഹോസ്്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിഗ് ബി തന്റെ ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കുടുംബാംഗങ്ങളുടെസ്രവം പരിശോധനക്കായ് എടുത്തിട്ടുണ്ട്. ഇവരുടെ ഫലങ്ങൾ നാളെ അറിയാനാകും. പത്തു ദിവസത്തിനിടെ താനുമായി സംബർക്കത്തിലേർപ്പെട്ടവർ പരിശോധനക്ക് വിധേയമാവണമെന്ന് ബച്ചൻ ടിറ്ററിലൂടെ പറഞ്ഞു.

Read More

അരുണാചല്‍ പ്രദേശില്‍ ഏറ്റമുട്ടല്‍; ആറു വിഘടനവാദികളെ സുരക്ഷാ സേന വധിച്ചു

അരുണാചൽ പ്രദേശില്‍ ഏറ്റമുമുട്ടല്‍. തിരപ്പ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ആറു വിഘടനവാദികളെ വധിച്ചു. അസം റൈഫിള്‍സും അരുണാചല്‍ പ്രദേശ് പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് വിഘടനവാദികളെ വധിച്ചത്. ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു ഏറ്റുമുട്ടല്‍. എ കെ 47 ഉള്‍പ്പെടെയുള്ള നിരവധി ആയുധ ശേഖരങ്ങളും ഇവരില്‍ നിന്നും കണ്ടെടുത്തു. എന്‍ എസ് ‌സി എന്‍ (ഐ എം) വിഘടനവാദികളാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ ഒരു അസം റൈഫിള്‍സ് ജവാന് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ ജവാനെ മിലിട്ടറി ആശുപത്രിയില്‍…

Read More