റിയൽമി C11 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന് ഉച്ചക്ക്; വിലയും സവിശേഷതകളും
റിയൽമിയുടെ ബജറ്റ് സ്മാർട്ട്ഫോണായ റിയൽമി C11ന്റെ ആദ്യ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് നടക്കും. ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം എന്നിവ വഴിയാണ് ഡിവൈസിന്റെ ഫ്ലാഷ് സെയിൽ നടക്കുന്നത്. നാർസോ സീരീസും റിയൽമെ എക്സ് 3 സീരീസും പുറത്തിറക്കിയ ശേഷം കമ്പനി ബജറ്റ് സെഗ്മെന്റിൽ അവതരിപ്പിച്ച ഡിവൈസാണ് റിയൽമി സി11. റിയൽമിയുടെ സി സീരിസ് ബ്രാന്റിന് ഇന്ത്യയിൽ ജനപ്രീതിയുണ്ടാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച സ്മാർട്ട്ഫോണുകളടങ്ങുന്ന സീരിസാണ്. റിയൽമി സി സീരിസിലെ സി3 സ്മാർട്ട്ഫോൺ വിപണിയിൽ വലിയ നേട്ടം ഉണ്ടാക്കിയിരുന്നു. പുതിയ റിയൽമി…
