വാരാണസിയില്‍ 30 കോവിഡ് രോഗികളെ കാണാതായി; പോലീസ് തിരച്ചില്‍ ആരംഭിച്ചു
വാരാണസി: ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ 30 കോവിഡ് രോഗികളെ കാണാതായി. ഇവര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കോവിഡ് പോസിറ്റീവായ 30 പേരെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചത്. കഴിഞ്ഞയാഴ്ച കോവിഡ് പരിശോധന നടത്തിയവരില്‍ ഫലം പോസിറ്റീവായ 30 പേരെ ക്കുറിച്ചാണ് ഇതുവരെ ഒരു വിവരവും ലഭിക്കാത്തത്. ഫലം പോസിറ്റീവായതോടെ രോഗികളെ ബന്ധപ്പെടാന്‍ ശ്രമിച്ചതോടെയാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടത് ആരോഗ്യവകുപ്പ് തിരിച്ചറിഞ്ഞത്. തെറ്റായ വിവരങ്ങള്‍ നല്‍കി ആരോഗ്യവകുപ്പിനെ കബളിപ്പിച്ചതിന് ഇവര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും പോലീസ് പറഞ്ഞു….