വാള്‍മാര്‍ട്ട് ഇന്ത്യയെ ഫ്‌ളിപ്പ്കാര്‍ട്ട് സ്വന്തമാക്കി; മൊത്തവ്യാപാര ശേഷി വര്‍ധിപ്പിക്കുക ലക്ഷ്യം
ന്യൂഡല്‍ഹി: വാള്‍മാര്‍ട്ട് ഇന്ത്യയുടെ നൂറു ശതമാനവും ഏറ്റെടുത്തതായി ഫ്‌ളിപ്പ്കാര്‍ട്ട് പ്രഖ്യാപിച്ചു. കമ്പനിയുടെ മൊത്തവ്യാപാര ശേഷി വര്‍ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ കിരാന റീട്ടെയില്‍ ഇക്കോസിസ്റ്റത്തെ സ്വാധീനിക്കുന്നതിനായി ‘ഫ്‌ളിപ്പ്കാര്‍ട്ട് വോള്‍സെയില്‍’ ആരംഭിച്ചതുമായി ബന്ധപ്പെട്ടാണ് നിലവിലെ നീക്കം. ഇതിന്റെ പ്രവര്‍ത്തനം ഓഗസ്‌റ്റോടെ ആരംഭിക്കും. പലച്ചരക്ക്, ഫാഷന്‍ എന്നിവയ്ക്കായി പ്രത്യേക വിഭാഗങ്ങളും ഇതിനോടൊപ്പം ഉണ്ടായിരിക്കും. ഫ്‌ളിപ്പ്കാര്‍ട്ടിലെ തന്നെ പ്രമുഖനായ ആദര്‍ശ് മേനോന്‍ ഇതിന് നേതൃത്വം നല്‍കും. ഫ്‌ളിപ്പ്കാര്‍ട്ടിനെ നിയന്ത്രിക്കുന്ന അമേരിക്കന്‍ റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ടിന്റെ ഇന്ത്യയിലെ ബിസിനസ് ഇതോടെ ഏകീകരിക്കപ്പെടുകയാണ്. മികച്ച…