Headlines

വിദ്യാഭ്യാസ രീതിയിൽ വൻ പൊളിച്ചെഴുത്ത്; കരട് നയത്തിന് കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം

വിദ്യാഭ്യാസ രീതിയിൽ വൻ പൊളിച്ചെഴുത്ത്. ഇപ്പോഴത്തെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാഭ്യാസ രീതികൾ മാറ്റുന്ന കരട് നയത്തിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. നാല് ഘട്ടങ്ങളായി പന്ത്രണ്ട് ഗ്രേഡുകൾ പൂർത്തിയാക്കുന്ന പതിനെട്ടുവർഷ വിദ്യാഭ്യാസ സമ്പ്രദായമാണ് നിലവിൽ വരാൻ പോകുന്നത്. ഇഷ്ടമുള്ള വിഷയങ്ങൾ വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാമെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. മാനവ വിഭവശേഷി മന്ത്രാലയം ഇനിമുതൽ വിദ്യാഭ്യാസ മന്ത്രാലമായി മാറും. മൂന്ന് വയസ്സ് മുതൽ പതിനെട്ട് വയസ്സ് വരെയുള്ളവർക്ക് വിദ്യാഭ്യാസം അവകാശമാക്കും. കരിക്കുലത്തിന് പുറത്ത് കലാ കായിക മേഖലകളിലടക്കം പാഠ്യേതര…

Read More

ഇന്ത്യൻ അതിർത്തി കടന്ന് റഫാൽ എത്തി, അകമ്പടി സേവിച്ച് സുഖോയ്

ഫ്രാൻസിൽ നിന്നും ഇന്ത്യ വാങ്ങുന്ന റഫാൽ വിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ത്യൻ വ്യോമാതിർത്തിയിൽ. അഞ്ച് വിമാനങ്ങളാണ് ആദ്യ ബാച്ചിൽ ഉള്ളത്. ഹരിയാനയിലെ അംബാല വ്യോമത്താവളത്തിലേക്കാണ് അഞ്ച് റഫാൽ വിമാനങ്ങളും എത്തുന്നത്. വിമാനങ്ങളെ വ്യോമസേന വാട്ടർ സല്യൂട്ട് നൽകി സ്വീകരിക്കും. വ്യോമസേനാ മേധാവി ആർ കെ എസ് ബദൗരിയെ അംബാല വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട് ഉച്ചയ്ക്ക് 1.40ഓടെയാണ് ഇന്ത്യൻ സമുദ്ര മേഖലയിലേക്ക് റഫാൽ വിമാനങ്ങൾ പ്രവേശിച്ചത്. ഇന്ത്യൻ വ്യോമാതിർത്തി കടന്നതോടെ അറബിക്കടലിൽ വിന്യസിച്ചിരുന്ന നാവികസേനാ കപ്പൽ ഐഎൻഎസ് കൊൽക്കത്തയുമായി വിമാനങ്ങൾ…

Read More

ഇന്ന് അന്താരാഷ്ട്ര കടുവ ദിനം; ലോകത്തെ 70 ശതമാനം കടുവകളും ഇന്ത്യയിൽ

ഇന്ന് അന്താരാഷ്ട്ര കടുവ ദിനം. കടുവ സംരക്ഷണ ദിനം ആചരിക്കാൻ തുടങ്ങി 10 വർഷം കഴിയുമ്പോൾ കടുവകളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയുടെ ദേശീയ മൃഗമായ കടുവ ഏറ്റവും കുടുതൽ സംരക്ഷിക്കപ്പെടുന്നതും ഇന്ത്യയിൽ തന്നെ. ലോകത്ത് ആകമാനം ഉള്ള കടുവകളിലെ 70 ശതമാനവും ഇന്ത്യയിലാണ്. കടുവകൾ വംശനാശ ഭീഷണ നേരിടുന്നതിന്‍റെ അടിസ്ഥാനത്തിലാണ് 2010 ജൂലൈ 29 മുതൽ അന്തരാഷ്ട്ര കടുവ ദിനം ആചരിച്ച് വരുന്നത്.കഴിഞ്ഞ 10 വർഷത്തിനിടെ കടുവകളുടെ എണ്ണം വർധിച്ചു. ലോകത്ത് ആകെ ഉള്ള…

Read More

15 ലക്ഷവും പിന്നിട്ട് കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ രാജ്യത്ത് 48,513 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം പിന്നിട്ടു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 15,31,669 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,513 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ഒരു ദിവസത്തിനിടെ 768 പേർ കൂടി മരിച്ചു. ആകെ മരണസംഖ്യ 34,193 ആയി ഉയർന്നു. 9,88,029 പേർ രോഗമുക്തി നേടിയപ്പോൾ 5,09,447 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമാണ് രോഗവ്യാപനം രൂക്ഷമായി തുടരുന്നത്. മഹാരാഷ്ട്രയിൽ മാത്രം ഇന്നലെ 282 പേർ മരിച്ചു. ആകെ മരണസംഖ്യ…

Read More

മുഖ്യമന്ത്രിക്ക് പിന്നാലെ മധ്യപ്രദേശിലെ ജലവിഭവ മന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചു

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് പിന്നാലെ മധ്യപ്രദേശിൽ ജലവിഭവ മന്ത്രി തുളസി സിലാവത്തിനും കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ ഭാര്യക്കും രോഗബാധയുണ്ട്. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് മന്ത്രി അറിയിച്ചു മധ്യപ്രദേശിൽ ഇത് മൂന്നാമത്തെ മന്ത്രിക്കാണ് കൊവിഡ് ബാധിക്കുന്നത്. നേരത്തെ മന്ത്രി അരവിന്ദ് ഭർതിയക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മൂന്ന് മാസം മുമ്പ് വരെ എഐസിസി ജനറൽ സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Read More

കരുത്താർജിച്ച് വ്യോമസേന; റഫാൽ വിമാനങ്ങൾ ഇന്നെത്തും, അംബാലയിൽ കനത്ത സുരക്ഷ

ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർധിപ്പിച്ച് റഫാൽ വിമാനങ്ങൾ ഇന്നെത്തും. ഫ്രാൻസിൽ നിന്നും 7000 കിലോമീറ്ററുകൾ പിന്നിട്ട് യുദ്ധവിമാനങ്ങൾ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഇന്ത്യയിലെത്തുന്നത്. ഹരിയാനയിലെ അംബാല വ്യോമതാവളത്തിലേക്കാണ് റഫാൽ വിമാനങ്ങളുടെ ആദ്യ ബാച്ച് എത്തുന്നത്. അഞ്ച് വിമാനമങ്ങളാണ് ആദ്യ ബാച്ചിലുണ്ടാകുക. വ്യോമസേനാ മേധാവി ആർ കെ എസ് ബദൗരിയ നേരിട്ടെത്തിയ റഫാലിനെ ഏറ്റുവാങ്ങും. കനത്ത സുരക്ഷയാണ് അംബാലയിലും പരിസരത്തും ഒരുക്കിയിരിക്കുന്നത്. വ്യോമസേനാ താവളത്തിന്റെ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ധുൽകോട്ട്, ബൽദേവ് നഗർ, ഗർണാല, പഞ്ചഘോഡ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ….

Read More

തമിഴ്‌നാട്ടില്‍ 6972 പേര്‍ക്ക് കൂടി കൊവിഡ്; രോഗബാധിതരുടെ എണ്ണം 2.27 ലക്ഷം പിന്നിട്ടു; 88 മരണം റിപ്പോര്‍ട്ട് ചെയ്തു

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 227688 ആയി. 24 മണിക്കൂറിനിടെ 6972 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. പുതുതായി 88 മരണവും തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തു. 3659 പേരാണ് തമിഴ്‌നാട്ടില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് 4707 പേര്‍ സംസ്ഥാനത്ത് കൊവിഡ് മുക്തരായി. ഇതുവരെ 166956 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 57073 പേര്‍ നിലവില്‍ ചികിത്സയിലാണ്. ചെന്നൈയില്‍ മാത്രം 581 പുതിയ കൊവിഡ് പോസിറ്റീവ് കേസുകളും 24 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചെന്നൈയിലെ…

Read More

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെയെന്നു സ്ഥിരീകരിച്ച് ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോർട്ട്

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെയെന്നു സ്ഥിരീകരിച്ച് ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോർട്ട്. സംശയകരമായി ഒന്നും കണ്ടെത്താനായില്ലെന്ന് കലീന ഫൊറൻസിക് സയൻസ് ലാബ്, അന്വേഷണ സംഘത്തിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. നേരത്തെ ലഭിച്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ശ്വാസംമുട്ടിയാണു മരണമെന്നു സ്ഥിരീകരിച്ചിരുന്നു. ഇനി സൈബർ റിപ്പോർട്ടും ഫൊറൻസിക് ലാബിലെ ഫിസിക്‌സ് വിഭാഗത്തിന്റെ റിപ്പോർട്ടും ലഭിക്കാനുണ്ട്. നടന്റെ മൊബൈൽ ഫോണിൽ നിന്നുള്ള തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണു സൈബർ വിഭാഗം. ഡിലീറ്റ് ചെയ്ത സന്ദേശങ്ങളും വിഡിയോകളും കണ്ടെത്താനായാൽ അന്വേഷണത്തിനു…

Read More

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 47,074 പുതിയ കേസുകൾ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 47,704 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 14.83 ലക്ഷം പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 654 മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 33,425 ആയി ഉയർന്നു. 9,52,744 പേർ രോഗമുക്തി നേടിയപ്പോൾ 4,96,988 പേരാണ് ചികിത്സയിൽ കഴിയുന്നത്. 64.24 ശതമാനമാണ് രോഗമുക്തി നിരക്ക് മഹാരാഷ്ട്രയിൽ 1,47,896 പേർ നിലവിൽ ചികിത്സയിലുണ്ട്….

Read More

ഇന്ത്യയിലേക്കുള്ള റഫാൽ വിമാനങ്ങളുടെ ആദ്യ ബാച്ച് യുഎഇയിൽ എത്തി; നാളെ ഇന്ത്യയിലേക്ക്

ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്ന റഫാൽ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് യുഎഇയിലെ ഫ്രഞ്ച് എയർ ബേസിൽ എത്തി. അൽ ദഫ്‌റ എയർ ബേസിൽ നിന്നും ഇവ നാളെ ഇന്ത്യയിലേക്ക് പുറപ്പെടും. ഇന്നലെയാണ് ഫ്രാൻസിൽ നിന്നും അഞ്ച് റഫാൽ വിമാനങ്ങൾ ഇന്ത്യയിലേക്ക് പുറപ്പെട്ടത്. 36 റഫാൽ വിമാനങ്ങളുടെ കരാറാണ് ഫ്രാൻസുമായുള്ളത്. 1990ൽ സുഖോയ് വിമാനങ്ങൾ വാങ്ങിയതിന് ശേഷം ഇന്ത്യയിലേക്ക് എത്തുന്ന ആദ്യ വിദേശ ജെറ്റുകളാണിത്. വിമാനങ്ങൾക്കൊപ്പം എൻജിനീയറിംഗ് ക്രൂ അംഗങ്ങളുമുണ്ട്. 17ാം ഗോൾഡൻ ആരോസ് സ്‌ക്വാഡ്രൻ കമാൻഡിംഗ് ഓഫീസർ…

Read More