അറുതിയില്ലാതെ കൊവിഡ്; വിവിധ സംസ്ഥാനങ്ങൾ സമ്പൂർണ ലോക്ക് ഡൗണിലേക്ക്
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങൾ വീണ്ടും സമ്പൂർണ ലോക്ക് ഡൗണിലേക്ക് നീങ്ങുന്നു. പശ്ചിമ ബംഗാൾ ആഴ്ചയിൽ രണ്ട് ദിവസം ലോക്ക് ഡൗൺ തീരുമാനിച്ചു. വ്യാഴം ശനി ദിവസങ്ങളിലാണ് ലോക്ക് ഡൗൺ. തുടർച്ചയായി രണ്ടായിരത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം മണിപ്പൂരിൽ പതിനാല് ദിവസത്തേക്ക് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൊവിഡ് വ്യാപനം കുറവാണെങ്കിലും ഉറവിടം കണ്ടെത്താനാകാത്ത കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് സംസ്ഥാനത്തിന്റെ തീരുമാനം. കൊവിഡ് മരണം മണിപ്പൂരിൽ…