Headlines

മധ്യപ്രദേശിൽ ജഡ്ജിയെയും മകനെയും കൊലപ്പെടുത്തിയ സംഭവത്തിൽ ആറു പേർ അറസ്റ്റിൽ

മധ്യപ്രദേശിൽ അഡീഷണൽ ജില്ലാ ജഡ്ജിയെയും മകനെയും വിഷംകൊടുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നാൽപ്പത്തഞ്ചുകാരിയും മന്ത്രവാദിയും അടക്കം ആറുപേർ അറസ്റ്റിലായി. മദ്ധ്യപ്രദേശിലെ ബീട്ടുൽ ജില്ലയിലാണ് സംഭവം നടന്നത്. മഹേന്ദ്ര ത്രിപാഠി, മുപ്പത്തിമൂന്നുകാരനായ മകൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ത്രിപാഠിക്ക് ചപ്പാത്തിയുണ്ടാക്കാനായി വിഷം കലർന്ന ഗോതമ്പുമാവ് നൽകിയ സന്ധ്യാ സിംഗും കൂട്ടാളികളുമാണ് പിടിയിലായത്. വ്യക്തിവിരോധമാണ് കൊലയ്ക്കുപിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന. ജഡ്ജിയുടെ കുടുംബത്തെ മുഴുവൻ ഇല്ലാതാക്കാനായിരുന്നു സന്ധ്യയുടെയും കൂട്ടാളികളുടെയും പദ്ധതി. ത്രിപാഠിയും സന്ധ്യാസിംഗും നേരത്തേ പരിചയക്കാരായിരുന്നു. കഴിഞ്ഞമാസം ഇരുപതിനായിരുന്നു ത്രിപാഠി സന്ധ്യാസിംഗിന്റെ പക്കൽ…

Read More

ആരെയും അദ്ഭുതപ്പെടുത്തി ജയലളിതയുടെ വേദനിലയത്തിൽ നിന്നുള്ള വസ്തുക്കളുടെ കണക്ക്

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വസതിയിലെ വസ്തുവകകളുടെ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടു. വേദനിലയത്തിൽ സൂക്ഷിച്ചിരുന്ന വസ്തുക്കളുടെ കണക്കെടുപ്പ് നടത്തുകായണ് സർക്കാർ. ചെന്നൈ പോയ്‌സ്ഗാർഡനിൽ സ്ഥിതി ചെയ്യുന്ന വേദനിലയത്തിൽ നിന്നും വരുന്ന വാർത്തകൾ ആരെയും അമ്പരിപ്പിക്കുന്നവയാണ് നാലര കിലോ സ്വർണം, 600 കിലോയിലധികം വെള്ളി, 11 ടെലിവിഷൻ. 110 റഫ്രിജറേറ്ററുകൾ. 30 എയർ കണ്ടീഷനറുകൾ, 29 ടെലിഫോണുകൾ, 10,438 സാരികൾ, നൂറിലധികം സൗന്ദര്യ വർധക വസ്തുക്കൾ, ഒമ്പതിനായിരത്തോളം പുസ്തകങ്ങൾ തുടങ്ങിയവയാണ് സർക്കാർ പുറത്തുവിട്ട കണക്കിലുള്ളത്. വേദനിലയം സർക്കാർ ഏറ്റെടുക്കുന്നതിന്റെ…

Read More

അണ്‍ലോക്ക്-3 മാര്‍ഗനിര്‍ദേശമായി; വിദ്യാലയങ്ങള്‍ ഓഗസ്റ്റ് 31 വരെ തുറക്കില്ല, മെട്രോ സര്‍വീസില്ല

ന്യൂഡൽഹി: അൺലോക്ക്-3 മാർഗനിർദേശം കേന്ദ്ര സർക്കാർ പുറത്തിറക്കി. സ്കൂളുകളും കോളേജുകളും കോച്ചിങ് സ്ഥാപനങ്ങളും ഓഗസ്റ്റ് 31 ന് വരെ തുറക്കില്ല. രാജ്യാന്തര വിമാന സർവീസ് വന്ദേഭാരത് ദൗത്യം വഴി മാത്രമേ ഉണ്ടാകൂ. രാത്രി കർഫ്യൂ പിൻവലിച്ചു. യോഗാ ഇൻസ്റ്റിറ്റ്യൂട്ടുകളും ജിമ്മുകളും ഓഗസ്റ്റ് അഞ്ച് മുതൽ തുറക്കാം മെട്രോ ട്രെയിൻ സർവീസ് ഉണ്ടാകില്ല. സിനിമാശാലകളും സ്വിമ്മിങ് പൂളുകളും പാർക്കുകളും തിയേറ്ററുകളും ബാറുകളും അടഞ്ഞുകിടക്കും. രാഷ്ട്രീയപരിപാടികൾക്കും കായിക മത്സരങ്ങൾക്കും വിനോദ പരിപാടികൾക്കും മത-സാമുദായിക, സാംസ്കാരിക പരിപാടികൾക്കുള്ള നിയന്ത്രണം തുടരും. രാഷ്ട്രീയപരിപാടികൾക്കും…

Read More

മൂന്ന് മുതൽ 19 വയസ്സുവരെ നിർബന്ധിത വിദ്യാഭ്യാസം; ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി ഇല്ലാതാകും: പുതിയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം

വിദ്യാഭ്യാസ രീതി അഴിച്ചുപണിയാൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയത്തിന് കേന്ദ്രസർക്കാർ അംഗീകാരം നൽകി. 2030ഓടെ എല്ലാവർക്കും വിദ്യാഭ്യാസമെന്നതാണ് ലക്ഷ്യം വെക്കുന്നത്. മൂന്ന് വയസ്സ് മുതൽ 18 വയസ്സ് വരെ നിർബന്ധിത വിദ്യാഭ്യാസമാണ്. എൽ പി, യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി രീതികൾ ഇല്ലാതകും 5+3+3+4 എന്ന രീതിയിലാകും പുതിയ പാഠ്യപദ്ധതി. 12 വർഷത്തെ സ്‌കൂൾ വിദ്യാഭ്യാസവും 3 വർഷത്തെ പ്രീ സ്‌കൂൾ വിദ്യാഭ്യാസവും അടങ്ങുന്നതാണിത്. 10+2 എന്ന ഘടന ഒഴിവാകും. മൂന്ന് മുതൽ 8 വയസ്സുവരെ…

Read More

ബീഹാറിൽ കൊവിഡ് വ്യാപനം രൂക്ഷം; ലോക്ക് ഡൗൺ നീട്ടിയേക്കും

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ബീഹാറിൽ സമ്പൂർണ ലോക്ക് ഡൗൺ നീട്ടിയേക്കും. നിലവിൽ ജൂലൈ 31 വരെയാണ് സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ആഗസ്റ്റ് 1 മുതൽ 16 വരെ ലോക്ക് ഡൗൺ തുടരാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി ഇന്ന് ഉന്നതതല യോഗം വൈകുന്നേരം ചേരുന്നുണ്ട്. 43,591 പേർക്കാണ് സംസ്ഥാനത്ത് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. 269 പേർ രോഗബാധിതരായി മരിച്ചു. ചൊവ്വാഴ്ച മാത്രം സംസ്ഥാനത്ത് 2480 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജൂലൈ 16 മുതലാണ്…

Read More

വിദ്യാഭ്യാസ രീതിയിൽ വൻ പൊളിച്ചെഴുത്ത്; കരട് നയത്തിന് കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം

വിദ്യാഭ്യാസ രീതിയിൽ വൻ പൊളിച്ചെഴുത്ത്. ഇപ്പോഴത്തെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാഭ്യാസ രീതികൾ മാറ്റുന്ന കരട് നയത്തിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. നാല് ഘട്ടങ്ങളായി പന്ത്രണ്ട് ഗ്രേഡുകൾ പൂർത്തിയാക്കുന്ന പതിനെട്ടുവർഷ വിദ്യാഭ്യാസ സമ്പ്രദായമാണ് നിലവിൽ വരാൻ പോകുന്നത്. ഇഷ്ടമുള്ള വിഷയങ്ങൾ വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാമെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. മാനവ വിഭവശേഷി മന്ത്രാലയം ഇനിമുതൽ വിദ്യാഭ്യാസ മന്ത്രാലമായി മാറും. മൂന്ന് വയസ്സ് മുതൽ പതിനെട്ട് വയസ്സ് വരെയുള്ളവർക്ക് വിദ്യാഭ്യാസം അവകാശമാക്കും. കരിക്കുലത്തിന് പുറത്ത് കലാ കായിക മേഖലകളിലടക്കം പാഠ്യേതര…

Read More

ഇന്ത്യൻ അതിർത്തി കടന്ന് റഫാൽ എത്തി, അകമ്പടി സേവിച്ച് സുഖോയ്

ഫ്രാൻസിൽ നിന്നും ഇന്ത്യ വാങ്ങുന്ന റഫാൽ വിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ത്യൻ വ്യോമാതിർത്തിയിൽ. അഞ്ച് വിമാനങ്ങളാണ് ആദ്യ ബാച്ചിൽ ഉള്ളത്. ഹരിയാനയിലെ അംബാല വ്യോമത്താവളത്തിലേക്കാണ് അഞ്ച് റഫാൽ വിമാനങ്ങളും എത്തുന്നത്. വിമാനങ്ങളെ വ്യോമസേന വാട്ടർ സല്യൂട്ട് നൽകി സ്വീകരിക്കും. വ്യോമസേനാ മേധാവി ആർ കെ എസ് ബദൗരിയെ അംബാല വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട് ഉച്ചയ്ക്ക് 1.40ഓടെയാണ് ഇന്ത്യൻ സമുദ്ര മേഖലയിലേക്ക് റഫാൽ വിമാനങ്ങൾ പ്രവേശിച്ചത്. ഇന്ത്യൻ വ്യോമാതിർത്തി കടന്നതോടെ അറബിക്കടലിൽ വിന്യസിച്ചിരുന്ന നാവികസേനാ കപ്പൽ ഐഎൻഎസ് കൊൽക്കത്തയുമായി വിമാനങ്ങൾ…

Read More

ഇന്ന് അന്താരാഷ്ട്ര കടുവ ദിനം; ലോകത്തെ 70 ശതമാനം കടുവകളും ഇന്ത്യയിൽ

ഇന്ന് അന്താരാഷ്ട്ര കടുവ ദിനം. കടുവ സംരക്ഷണ ദിനം ആചരിക്കാൻ തുടങ്ങി 10 വർഷം കഴിയുമ്പോൾ കടുവകളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയുടെ ദേശീയ മൃഗമായ കടുവ ഏറ്റവും കുടുതൽ സംരക്ഷിക്കപ്പെടുന്നതും ഇന്ത്യയിൽ തന്നെ. ലോകത്ത് ആകമാനം ഉള്ള കടുവകളിലെ 70 ശതമാനവും ഇന്ത്യയിലാണ്. കടുവകൾ വംശനാശ ഭീഷണ നേരിടുന്നതിന്‍റെ അടിസ്ഥാനത്തിലാണ് 2010 ജൂലൈ 29 മുതൽ അന്തരാഷ്ട്ര കടുവ ദിനം ആചരിച്ച് വരുന്നത്.കഴിഞ്ഞ 10 വർഷത്തിനിടെ കടുവകളുടെ എണ്ണം വർധിച്ചു. ലോകത്ത് ആകെ ഉള്ള…

Read More

15 ലക്ഷവും പിന്നിട്ട് കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ രാജ്യത്ത് 48,513 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം പിന്നിട്ടു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 15,31,669 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,513 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ഒരു ദിവസത്തിനിടെ 768 പേർ കൂടി മരിച്ചു. ആകെ മരണസംഖ്യ 34,193 ആയി ഉയർന്നു. 9,88,029 പേർ രോഗമുക്തി നേടിയപ്പോൾ 5,09,447 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമാണ് രോഗവ്യാപനം രൂക്ഷമായി തുടരുന്നത്. മഹാരാഷ്ട്രയിൽ മാത്രം ഇന്നലെ 282 പേർ മരിച്ചു. ആകെ മരണസംഖ്യ…

Read More

മുഖ്യമന്ത്രിക്ക് പിന്നാലെ മധ്യപ്രദേശിലെ ജലവിഭവ മന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചു

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് പിന്നാലെ മധ്യപ്രദേശിൽ ജലവിഭവ മന്ത്രി തുളസി സിലാവത്തിനും കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ ഭാര്യക്കും രോഗബാധയുണ്ട്. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് മന്ത്രി അറിയിച്ചു മധ്യപ്രദേശിൽ ഇത് മൂന്നാമത്തെ മന്ത്രിക്കാണ് കൊവിഡ് ബാധിക്കുന്നത്. നേരത്തെ മന്ത്രി അരവിന്ദ് ഭർതിയക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മൂന്ന് മാസം മുമ്പ് വരെ എഐസിസി ജനറൽ സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Read More