വാട്സ്ആപ്പ് മെസേജുകളിലെ വിവരങ്ങൾ വ്യാജമാണോ; ഫാക്ട് ചെക്കിങ് ഫീച്ചർ പുറത്തിറങ്ങി
മെസേജുകളിലെ വിവരങ്ങൾ വ്യാജമാണോ എന്ന് പരിശോധിക്കാനുള്ള പ്രത്യേക സംവിധാനം ഒരുക്കുകയാണ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. വൈറൽ മെസേജുകളുടെ കണ്ടന്റുകൾ സെർച്ച് ചെയ്യാൻ പുതിയ സവിശേഷത ഉപയോക്താക്കൾളെ അനുവദിക്കുന്നു. അപ്ഡേറ്റിലൂടെ വാട്സ്ആപ്പിൽ ലഭിക്കുന്ന പുതിയ മാഗ്‌നിഫൈയിംഗ് ഗ്ലാസ് ഐക്കൺ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ലഭിച്ച മെസേജുകളുടെ വസ്തുത പരിശോധിക്കാൻ കഴിയും. ഈ ഫീച്ചർ ഇന്ത്യയിൽ ഇതുവരെ ലഭ്യമായിട്ടില്ല. പുതിയ വാട്ട്‌സ്ആപ്പ് ഫീച്ചർ ഗ്രൂപ്പുകൾ ഉൾപ്പെടെ അഞ്ചോ അതിലധികമോ ആളുകളുടെ ഒരു ശൃംഖലയിലൂടെ കൈമാറിയെത്തിയ മെസേജുകൾക്ക് അടുത്തായി…