പന്തല്ലൂരിലെ പൊന്നാനിയിൽ ഒരു സ്ത്രീ ഉൾപ്പെടെ നീലഗിരിയിൽ 14 പേർക്ക് കൊവിഡ്

ഗൂഡല്ലൂർ:പന്തല്ലൂരിൽ പൊന്നാനിയിൽ ഒരു സ്ത്രീ ഉൾപ്പെടെ 14 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോയമ്പത്തൂരിൽ ജോലിചെയ്യുന്ന പൊന്നാനി സ്ത്രീക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച ബാക്കി 13 പേരും ഊട്ടിയിലാണ് . ഇപ്പോൾ 864 പേരാണ് നീലഗിരിയിൽ ചികിത്സയിലുള്ളത്. 722 രോഗമുക്തി നേടി

Read More

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ആദ്യ നൂറ് റാങ്കിൽ പത്ത് മലയാളികൾ

2019ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2019 സെപ്റ്റംബറിൽ നടന്ന മെയിൻ എഴുത്തു പരീക്ഷയുടെയും 2020 ഫെബ്രുവരി മുതൽ ഓഗസ്റ്റു വരെ നടന്ന അഭിമുഖ പരീക്ഷയുടെയും ചേർന്നുള്ള ഫലമാണ് പ്രസിദ്ധീകരിച്ചത്. ആദ്യ 100 റാങ്കുകളിൽ പത്ത് മലയാളികളും. സി.എസ്. ജയദേവിന് അഞ്ചാം റാങ്ക് സ്വന്തമാക്കി. സിഎസ് ജയദേവ്-അഞ്ചാം റാങ്ക് ആർ ശരണ്യ-36ാം റാങ്ക് സഫ്‌ന നസറുദ്ദീൻ-45ാം റാങ്ക് ഐശ്വര്യ ആർ-47ാം റാങ്ക് അരുൺ എസ് നായർ-55ാം റാങ്ക് എസ് പ്രിയങ്ക-68ാം റാങ്ക് ബി യശസ്വിനി-71ാം റാങ്ക്…

Read More

കാലവർഷക്കെടുതി; ഗൂഡല്ലൂരിൽ 97 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

ഗൂഡല്ലൂർ:ഗൂഡല്ലൂർ രണ്ടുദിവസമായി നിൽക്കാതെ പെയ്യുന്ന കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ ഒറ്റപ്പെട്ടുപോയ 97 കുടുംബങ്ങളെ തൊട്ടടുത്ത വിവിധ സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു . ഗൂഡല്ലൂർ മുനിസിപ്പാലിറ്റിയിലെ പുറമണ വയലിൽ പുഴ കരകവിഞ്ഞൊഴുകി ഒറ്റപ്പെട്ടുപോയ ഇവിടുത്തെ ആദിവാസികൾ അടക്കമുള്ള 49 കുടുംബങ്ങളെയാണ് മാറ്റി പാർപ്പിച്ചത് . ഒന്നാം മൈലിൽ വെള്ളം കയറി ഒറ്റപ്പെട്ടുപോയ 12 കുടുംബങ്ങളെ രണ്ടാം മൈൽ ഗവൺമെൻറ് സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു . തേൻ വയലിൽ 30 കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഗൂഡല്ലൂരിലെ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണു കുടുങ്ങിപ്പോയ കുടുംബങ്ങളെ…

Read More

24 മണിക്കൂറിനിടെ 52,000 പേർക്ക് കൂടി കൊവിഡ്, 803 മരണം; രാജ്യത്ത് അറുതിയില്ലാതെ കൊവിഡ് വ്യാപനം

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. പ്രതിദിന വർധനവ് ഇന്നും അരലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,000 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 18, 55,745 ആയി ഉയർന്നു. 803 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. കൊവിഡ് ബാധിച്ചുള്ള മരണസംഖ്യ 38,938 ആയി. 2.11 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്. അതേസമയം ആകെ രോഗബാധിതരുടെ 65.77 ശതമാനമാളുകളും രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം പറയുന്നു ഇതിനോടകം 12,30,509 പേർ രോഗമുക്തി നേടി. നിലവിൽ 5,86,298…

Read More

മഴ ശക്തം: ഗൂഡല്ലൂരിൽ വിവിധ പ്രധേഷങ്ങൾ വെള്ളത്തിൽ

മഴ ശക്തം: ഗൂഡല്ലൂരിൽ വിവിധ പ്രധേഷങ്ങൾ വെള്ളത്തിൽ . ഗൂഡല്ലൂർ ഒന്നാo മൈൽ, പാടന്തറ, കോക്കാട്, പാടന്തറ പ്രദേശങ്ങളാണ് വെള്ള പൊക്ക ഭീഷണിയിൽ ഉള്ളത് . പല സ്ഥലങ്ങളിലും വീടുകളിൽ കുടുങ്ങിയവരെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെട്ടുത്തുന്നുണ്ട്

Read More

ജമ്മു കാഷ്മീരിന്റെ പ്രത്യേകപദവി നീക്കിയിട്ട് നാളെ ഒരുവര്‍ഷം

കാഷ്മീരിന്റെ പ്രത്യേകപദവി നീക്കിയിട്ട് നാളെ ഒരുവര്‍ഷം തികയുമ്പോഴും കര്‍ശനസുരക്ഷയ്ക്കും നിയന്ത്രണങ്ങള്‍ക്കും അയവില്ല. വാര്‍ഷികത്തിന് രണ്ടുദിവസം ബാക്കിനില്‍ക്കേ തിങ്കളാഴ്ചമുതല്‍ അടച്ചിടല്‍ പ്രഖ്യാപിച്ചു. കോവിഡ് കാരണമാണ് അടച്ചിടലെന്നാണ് അധികൃതര്‍ പറയുന്നത്. ചികിത്സയടക്കമുള്ള അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ ജനങ്ങള്‍ക്ക് അനുമതിയില്ല. പലയിടങ്ങളിലും സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. കേന്ദ്രത്തിനെതിരായ ജനങ്ങളുടെ ‘ദേഷ്യവും നിരാശയും’ പുറത്തുവരാതിരിക്കാനാണ് സുരക്ഷ വര്‍ധിപ്പിച്ചതെന്ന് പി.ഡി.പി. പ്രസിഡന്റ് മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി ആരോപിച്ചു. കശ്മീരില്‍ സമാധാനവും സാധാരണനിലയും ഒപ്പം വികസനവും കൈവരിക്കാനായെന്നാണ് നവംബറില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞത്….

Read More

പ്രസാദം തുപ്പി നൽകുന്ന ആൾദൈവം കൊവിഡ് ബാധിച്ച് മരിച്ചു; ആയിരങ്ങൾക്ക് രോഗം പകർന്നിട്ടുണ്ടാവുമെന്ന് ആരോഗ്യവകുപ്പ്

പ്രസാദം തുപ്പി നൽകുന്ന ആൾദൈവം കൊവിഡ് ബാധയേറ്റ് മരിച്ചത് ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാമെന്ന് ആരോഗ്യവിദഗ്ധർ. ജൂലായ് 16ന് മരണപ്പെട്ട ഗുജറാത്ത് അഹമ്മദാബാദിലെ മണിന​ഗർ ശ്രീ സ്വാമിനാരായൺ ​സൻസ്തൻ തലവനായ പുരുഷോത്തം പ്രിയാസ് ദാസ് ശ്രീ മഹാരാജിലൂടെ (78) ആയിരക്കണക്കിന് ആളുകളിൽ വൈറസ് പടർന്നിട്ടുണ്ടാവാം എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ആൾദൈവം കൊവിഡ് ബാധയേറ്റ് മരണപ്പെട്ട വിവരം ദേശീയ മാധ്യമങ്ങൾ അടക്കം വാർത്തയാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമൊദി അടക്കമുള്ള പ്രമുഖർ ഇദ്ദേഹത്തിൻ്റെ മരണത്തിൽ ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. എന്നാൽ, ഇദ്ദേഹം തുപ്പി…

Read More

ഗൂഡല്ലൂരിൽ മഴ അതിശക്തം; അത്തിപ്പാളി പുറമണ വയലിൽ മുപ്പതോളം ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ടു, തഹസിൽദാറും ഫയർഫോഴ്സും സ്ഥലത്തെത്തി കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നു

ഗൂഡല്ലൂർ: ഗൂഡല്ലൂർ രണ്ടുദിവസമായി തിമിർത്തുപെയ്യുന്ന മഴയിൽ ഗൂഡല്ലൂരിലെ അത്തിപ്പാളിക്കടുത്ത പുറ മണവയലിൽ മുപ്പതോളം ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ടു . ഇന്നലെ രാത്രി പെയ്ത അതിശക്തമായ മഴയിലാണ് 30 ഓളം കുടുംബങ്ങൾ താമസിക്കുന്ന കോളനിക്ക് ചുറ്റുമായി വെള്ളം കയറിയത്. തുടർന്ന് ഇന്ന് രാവിലെ ഗൂഡല്ലൂരിൽ നിന്ന് ഫയർഫോഴ്സ് എത്തി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമം നടക്കുകയാണ്. തഹസിൽദാറും സ്ഥലത്തെത്തിയിട്ടുണ്ട്. വടം ഉപയോഗിച്ചാണ് കുടുംബങ്ങളെ പുഴ കടത്തി അക്കരക്ക് എത്തിക്കുന്നത്. ഗൂഡല്ലൂരിൽ മഴ ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ് .

Read More

ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി; തമിഴ്നാട്ടിൽ ത്രിഭാഷാ പദ്ധതി അനുവദിക്കില്ല

ചെന്നൈ: തമിഴ്നാട്ടിൽ ത്രിഭാഷാ പദ്ധതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ പഠന സംവിധാനം വേദനാജനകവും സങ്കടകരവുമാണെന്ന് എടപ്പാടി പളനിസ്വാമി പറഞ്ഞു. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ തമിഴ്നാട്ടിലെ മുൻ മുഖ്യമന്ത്രിമാരുടെ നിലപാട് ചൂണ്ടിക്കാട്ടിയ എടപ്പാടി ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ‘ദേശീയ വിദ്യാഭ്യാസ നയത്തിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച ത്രിഭാഷാ പദ്ധതിയിൽ ഞങ്ങൾ ദുഃഖിതരാണ്. പതിറ്റാണ്ടുകളായി നമ്മുടെ സംസ്ഥാനം ദ്വിഭാഷാ നയം പിന്തുടരുന്നു. അതിൽ ഒരു മാറ്റവുമുണ്ടാകുകയില്ല’, മുഖ്യമന്ത്രി പറഞ്ഞു. തമിഴ്നാട്ടിലെ ജനങ്ങളുടെ…

Read More

18 ലക്ഷവും പിന്നിട്ട് കൊവിഡ് ബാധിതർ; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 52,972 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 18 ലക്ഷം പിന്നിട്ടു. ഏതാനും ദിവസങ്ങളിലെന്ന പോലെ തന്നെ കഴിഞ്ഞ 24 മണിക്കൂറിനിടയിലെ പ്രതിദിന വർധനവ് അരലക്ഷം കവിഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 52,972 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 18,03,696 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 771 പേരാണ് മരിച്ചത്. ആകെ കൊവിഡ് മരണങ്ങൾ 38,135 ആയി. 11,86,203 പേർ രോഗമുക്തി നേടി. നിലവിൽ 5,79,,357 പേരാണ് ചികിത്സയിൽ കഴിയുന്നത്. മഹാരാഷ്ട്രയിൽ കഴിഞ്ഞ…

Read More