മധ്യപ്രദേശിൽ ഭർത്താവിനെ ബന്ദിയാക്കി യുവതിയെയും പ്രായപൂർത്തിയാകാത്ത മകളെയും കൂട്ടമാനഭംഗത്തിന് ഇരയാക്കി
മധ്യപ്രദേശില് നാല്പ്പതുകാരിയെയും പ്രായപൂര്ത്തിയാകാത്ത മകളെയും ആറംഗ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗപ്പെടുത്തി. ബുര്ഹാന്പുര് ജില്ലയിലെ ബോദാര്ലി ഗ്രാമത്തില് വെള്ളിയാഴ്ചയായിരുന്നു സംഭവം. മഹാരാഷ്ട്ര അതിര്ത്തിയിലാണു ബോദാര്ലി ഗ്രാമം. യുവതിയുടെ ഭര്ത്താവിനെ ബന്ദിയാക്കിയശേഷം ഇവരുടെ വീട്ടില്നിന്നു തട്ടിക്കൊണ്ടുപോയി തൊട്ടടുത്ത കൃഷിയിടത്തിലെത്തിച്ചു മാനഭംഗത്തിനിരയാക്കുകയായിരുന്നുവെന്നു ഖര്ഗോണ് റേഞ്ച് ഡിഐജി തിലക് സിംഗ് പറഞ്ഞു. യുവതിയുടെ വീട്ടില്നിന്നു അക്രമികള് പണവും മൊബൈല് ഫോണും കവര്ന്നതായും പോലീസ് പറഞ്ഞു.