Headlines

കരിപ്പൂർ വിമാനപകടം; ക്യാപ്റ്റന്‍ ദീപക് സാത്തേയുടെ മൃതദേഹം മുംബൈയിലെത്തിച്ചു

മുംബൈ: കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ലാൻഡിങ്ങിനിടെ തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ച ക്യാപ്റ്റൻ ദീപക് വസന്ത് സാത്തേയുടെ മൃതദേഹം മുംബൈയിലെത്തിച്ചു. സംസ്‌കാരം ഓഗസ്ത് 11ന് മുംബൈയിലെ ചാന്ദീവാലിയില്‍ നടക്കും. മുംബൈ വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ എത്തിച്ച മൃതദേഹം ബാബ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സാത്തേയുടെ ഭാര്യ സുഷമയും ഒരു മകനും വിമാനത്താവളത്തില്‍ നിന്നും ബാബ ആശുപത്രിയിലേക്ക് മൃതദേഹത്തെ അനുഗമിച്ചു. സാത്തേയുടെ ഒരു മകന്‍ തിങ്കളാഴ്ചയോടെ അമേരിക്കയില്‍ നിന്നും മുംബൈയിലെത്തും. തുടര്‍ന്നാവും സംസ്‌കാര ചടങ്ങുകള്‍. മുംബൈ വിമാനത്താവളത്തിലും കൊച്ചിയിലും…

Read More

ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ വൈദ്യുതിബന്ധം പുന:സ്ഥാപിച്ചു

ഗൂഡല്ലൂർ: ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ വൈദ്യുതിബന്ധം പുന:സ്ഥാപിച്ചു സിങ്കാരയൽ നിന്നും ഗൂഡല്ലൂർ ഭാഗത്തേക്ക് വരുന്ന ലൈൻ ടവർ നാല് ദിവസം മുമ്പുള്ള ശക്തമായ മഴയിൽ മരം പൊട്ടി വീണ് ഒടിഞിരുന്നു. കോയമ്പത്തൂരിൽ നിന്നും സാമഗ്രികൾ എത്തിച്ചാണ് ഇന്ന് രാത്രിയോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കനായത്. ഇപ്പോൾ ഗൂഡല്ലൂർ ടൗൺ പ്രദേശങ്ങളിൽ വൈദ്യുതി എത്തിയിട്ടുണ്ട്. ബാക്കിയുള്ള സ്ഥലങ്ങളിലേക്ക് മണിക്കൂറുകൾക്കകം വൈദ്യുതി എത്തുമെന്ന് അധികൃതർ അറിയിച്ചു

Read More

കര്‍ണാടക ആരോഗ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

ബംഗ്ലൂരു: കർണാടകയിൽ മുഖ്യമന്ത്രിക്ക് പിന്നാലെ ആരോഗ്യ മന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി ബി ശ്രീരാമുലുവിനാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററില്‍ കൂടി അറിയിച്ചത്. തന്നോടൊപ്പം ഇടപഴകിയ എല്ലാവരോടും നിരീക്ഷണത്തില്‍ പോകാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെ ബിഎസ് യെദ്യൂരപ്പ മന്ത്രിസഭയിൽ രോഗം സ്ഥിരീകരിച്ച മന്ത്രിമാരുടെ എണ്ണം അഞ്ചായി. മുഖ്യമന്ത്രിയെ കൂടാതെ വനം, ടൂറിസം മന്ത്രിമാരും ചികിത്സയിലാണ്. 1,72,102പേര്‍ക്കാണ് കര്‍ണാടകയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 79,765പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 89,238പേര്‍ രോഗമുക്തരായപ്പോള്‍ 3,091പേര്‍ മരിച്ചു.

Read More

പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു കുടുംബത്തിലെ 11 പേർ മരിച്ച നിലയിൽ

പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു കുടുംബത്തിലെ 11 പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ ലോഡ്ത ഗ്രാമത്തിലെ കുടിലിനുള്ളിലാണ് മൃതദേഹങ്ങൾ കണ്ടത്. ആത്മഹത്യയെന്നാണ് സൂചന. രാത്രി കുടിലിന് പുറത്ത് ഉറങ്ങിയ ഒരു കുടുംബാംഗത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ സംഭവത്തെ കുറിച്ച് തനിക്കറിയില്ലെന്നാണ് ഇയാൾ പറയുന്നത്. ലോഡ്ത ഗ്രാമത്തിൽ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് വരികയായിരുന്നു ഇവർ മൃതദേഹങ്ങളിൽ മുറിവുകളോ പരുക്കേറ്റതിന്റെ ലക്ഷണമോയില്ല. രാസവസ്തു കഴിച്ച് ജീവനൊടുക്കിയതാകാമെന്നാണ് സംശയിക്കുന്നതെന്നും പോലീസ് പറഞ്ഞു.

Read More

ആന്ധ്രയിൽ കൊവിഡ് കെയർ സെന്ററിൽ തീപിടിത്തം; ഏഴ് പേർ മരിച്ചു

ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിൽ കൊവിഡ് കെയർ സെന്ററിലുണ്ടായ തീപിടിത്തത്തിൽ 7 പേർ മരിച്ചു. 15 പേരെ രക്ഷപ്പെടുത്തി. ഗോൾഡൻ പാലസ് എന്ന കൊവിഡ് കെയർ സെന്ററിലാണ് തീപിടിത്തമുണ്ടായത്. 30 പേരാണ് ഇവിടെ ചികിത്സയിലുണ്ടായിരുന്നത്. പത്ത് മെഡിക്കൽ ജീവനക്കാരും കെട്ടിടത്തിലുണ്ടായിരുന്നു ഏഴ് പേരെങ്കിലും കെട്ടിടത്തിനുള്ളിൽ കുടുങ്ങിയെന്നാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. അഗ്നിരക്ഷാസേനയുടെ നിരവധി യൂനിറ്റുകൾ സ്ഥലത്തേക്ക് കുതിച്ചെത്തിയിട്ടുണ്ട്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി ഹോട്ടലാണ് കൊവിഡ് ആശുപത്രിയായി പ്രവർത്തിച്ചിരുന്നത്. ഒരു ജീവനക്കാരന്റെ പിപിഇ കിറ്റിലേക്ക് തീ കയറുകയും ഇയാൾ…

Read More

കേന്ദ്ര സഹമന്ത്രി കൈലാഷ് ചൗധരിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേന്ദ്രസഹമന്ത്രി കൈലാഷ് ചൗധരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് രോഗവിവരം പുറത്തുവിട്ടത്. ജോധ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ് മന്ത്രി. പനി, ശ്വസതടസ്സം എന്നിവയെ തുടർന്നാണ് പരിശോധന നടത്തിയതെന്നും പോസിറ്റീവ് ആകുകയായിരുന്നുവെന്നും കേന്ദ്രമന്ത്രി അറിയിച്ചു. താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പ്രവേശിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ; ട്രെയിനുകൾ റദ്ദാക്കി, ചില സർവീസുകൾ വഴിതിരിച്ചുവിട്ടു

കൊങ്കൺ റെയിൽവേ പാതയിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ വീണ്ടുമുണ്ടായതോടെ വിവിധ ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം ലോക്മാന്യതിലക് നേത്രാവതി എക്‌സ്പ്രസ്, ലോക്മാന്യ തിലക്-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസും ആഗസ്റ്റ് 20 വരെ പൂർണമായി റദ്ദാക്കി   ന്യൂഡൽഹി-തിരുവനന്തപുരം രാജധാനി സ്‌പെഷ്യൽ ട്രെയിൻ അഗസ്റ്റ് 9, 11, 12, 16, 18 തീയതികളിലും തിരുവനന്തപുരം-ന്യൂഡൽഹി രാജധാനി ആഗസ്റ്റ് 11, 13, 14, 18, 20 തീയതികളിലും റദ്ദാക്കി എറണാകുളം-നിസാമുദ്ദീൻ മംഗള പ്രതിദിന സ്‌പെഷ്യൽ ട്രെയിൻ, നിസാമുദ്ദീൻ-എറണാകുളം മംഗള, നിസാമുദ്ദീൻ-എറണാകുളം തുരന്തോ…

Read More

24 മണിക്കൂറിനിടെ 61,537 പേർക്ക് കൂടി കൊവിഡ്, 933 മരണം; രാജ്യത്ത് കൊവിഡിന്റെ കൈവിട്ട കളി

രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും കൊവിഡ് പ്രതിദിന വർധനവ് അറുപതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,537 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 20,88,612 ആയി ഉയർന്നു   24 മണിക്കൂറിനിടെ 933 പേർ മരിച്ചു. 42,818 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ഇതിനോടകം മരിച്ചത്. 2.04 ആണ് രാജ്യത്തെ കൊവിഡ് മരണനിരക്ക്. 6,19,088 പേർ നിലവിൽ ചികിത്സയിലുണ്ട്. 14,27,006 പേർ രോഗമുക്തി നേടി. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കർണാടക സംസ്ഥാനങ്ങളിൽ…

Read More

രാജ്യത്ത് കൊവിഡ് കേസുകള്‍ 20 ലക്ഷം കടന്നതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി; രോഗവ്യാപനം കൂടുമ്പോള്‍ മോദി സര്‍ക്കാരിനെ കാണാനില്ല

ഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് 19 കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. രാജ്യത്തെ കൊവി കേസുകള്‍ 20 ലക്ഷം കടന്നപ്പോള്‍ നരേന്ദ്രമോദി സര്‍ക്കാരിനെ കാണാനില്ലെന്ന് രാഹുല്‍ വിമര്‍ശിച്ചു. ഇന്ത്യയിലെ കോവിഡ് 19 കേസുകള്‍ വ്യാഴാഴ്ച്ച വൈകിട്ടോടെയാണ് 20 ലക്ഷം കടന്നത്. സംസ്ഥാനങ്ങളുടെയും മറ്റും കണക്കുകള്‍ പ്രകാരം രോഗമുക്തി നേടിയവരുടെ എണ്ണം 13.70 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. രോഗവ്യാപനം കൂടുമ്പോള്‍ മോദി സര്‍ക്കാരിനെ കാണാനില്ല- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. കൊറോണ വൈറസ് പടരാതിരിക്കാൻ…

Read More

വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബർ ഒന്ന് മുതൽ തുറക്കാൻ അനുമതി നൽകും

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബർ ഒന്ന് മുതൽ തുറക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയേക്കും. സെപ്റ്റംബർ ഒന്നിനും നവംബർ 14നും ഇടയിൽ ഘട്ടം ഘട്ടമായാകും സ്‌കൂളുകൾ തുറക്കുക. ഇതുസംബന്ധിച്ച മാർഗരേഖ ഈ മാസം അവസാനം ഇറക്കും. കൊവിഡ് വ്യാപനം കണക്കിലെടുത്ത് സ്‌കൂളുകൾ എപ്പോൾ തുറക്കണമെന്ന് തീരുമാനിക്കാനുള്ള വിവേചനാധികാരം സംസ്ഥാനങ്ങൾക്ക് നൽകും. ആദ്യ പതിനഞ്ച് ദിവസം 10, 11, 12 ക്ലാസുകളാകും പ്രവർത്തിക്കാൻ അനുവദിക്കുക. തുടർന്ന് 6 മുതൽ 9 വരെയുള്ള ക്ലാസുകളുടെ പ്രവർത്തനം ആരംഭിക്കും. പ്രൈമറി, പ്രീ പ്രൈമറി…

Read More