രാജ്യത്ത് കൊവിഡ് കേസുകള്‍ 20 ലക്ഷം കടന്നതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി; രോഗവ്യാപനം കൂടുമ്പോള്‍ മോദി സര്‍ക്കാരിനെ കാണാനില്ല

ഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് 19 കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. രാജ്യത്തെ കൊവി കേസുകള്‍ 20 ലക്ഷം കടന്നപ്പോള്‍ നരേന്ദ്രമോദി സര്‍ക്കാരിനെ കാണാനില്ലെന്ന് രാഹുല്‍ വിമര്‍ശിച്ചു. ഇന്ത്യയിലെ കോവിഡ് 19 കേസുകള്‍ വ്യാഴാഴ്ച്ച വൈകിട്ടോടെയാണ് 20 ലക്ഷം കടന്നത്. സംസ്ഥാനങ്ങളുടെയും മറ്റും കണക്കുകള്‍ പ്രകാരം രോഗമുക്തി നേടിയവരുടെ എണ്ണം 13.70 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. രോഗവ്യാപനം കൂടുമ്പോള്‍ മോദി സര്‍ക്കാരിനെ കാണാനില്ല- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. കൊറോണ വൈറസ് പടരാതിരിക്കാൻ…

Read More

വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബർ ഒന്ന് മുതൽ തുറക്കാൻ അനുമതി നൽകും

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബർ ഒന്ന് മുതൽ തുറക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയേക്കും. സെപ്റ്റംബർ ഒന്നിനും നവംബർ 14നും ഇടയിൽ ഘട്ടം ഘട്ടമായാകും സ്‌കൂളുകൾ തുറക്കുക. ഇതുസംബന്ധിച്ച മാർഗരേഖ ഈ മാസം അവസാനം ഇറക്കും. കൊവിഡ് വ്യാപനം കണക്കിലെടുത്ത് സ്‌കൂളുകൾ എപ്പോൾ തുറക്കണമെന്ന് തീരുമാനിക്കാനുള്ള വിവേചനാധികാരം സംസ്ഥാനങ്ങൾക്ക് നൽകും. ആദ്യ പതിനഞ്ച് ദിവസം 10, 11, 12 ക്ലാസുകളാകും പ്രവർത്തിക്കാൻ അനുവദിക്കുക. തുടർന്ന് 6 മുതൽ 9 വരെയുള്ള ക്ലാസുകളുടെ പ്രവർത്തനം ആരംഭിക്കും. പ്രൈമറി, പ്രീ പ്രൈമറി…

Read More

ഭോജ്പുരി നടി അനുപമ പഥക് തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യയെന്ന് സൂചന

ഭോജ്പുരി സിനിമാ നടി അനുപമ പഥക് മരിച്ച നിലയിൽ. മുംബൈയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിലാണ് 40കാരിയായ അനുപമയെ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പോലീസ് നിഗമനം. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട് മുംബൈയിലെ പ്രൊഡക്ഷൻ കമ്പനിയിൽ പണം നിക്ഷേപിച്ചിരുന്നുവെന്നും പറഞ്ഞ സമയത്ത് അവർ തിരിച്ചു നൽകിയില്ലെന്നും കുറിപ്പിലുണ്ട്. കഴിഞ്ഞ ദിവസം അനുപമ പഥക് ഫേസ്ബുക്ക് ലൈവിൽ വന്നിരുന്നു. ആത്മഹത്യാ പ്രവണതയെ കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ കേൾക്കുന്നവർ എത്ര വലിയ സുഹൃത്താണെങ്കിലും അകറ്റി നിർത്തുമെന്നായിരുന്നു നടി പറഞ്ഞിരുന്നത് മരിച്ചതിന് ശേഷം ആളുകൾ നിങ്ങളെ കളിയാക്കുകയും…

Read More

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ദശലക്ഷം കടന്നു

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ദശലക്ഷം കടന്നു. ആകെ കേസുകൾ ഇരുപത് ലക്ഷത്തി ഇരുപത്തി അയ്യായിരത്തോളമായി. ഇന്നലെ ക്രമാതീതമായ വ൪ധനവാണ് രാജ്യത്തുണ്ടായത്. അറുപതിനായിരത്തിലധികം കേസുകൾ റിപ്പോ൪ട്ട് ചെയ്തു. മരണം 900ത്തോളം മരണങ്ങളും റിപ്പോ൪ട്ട് ചെയ്തു. ഇതോടെ ആകെ കേസുകൾ 41,600 കടന്നു. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം ആറ് ലക്ഷം പിന്നിട്ടു. 14 ലക്ഷത്തിൽ താഴെയാണ് രാജ്യത്തെ രോഗം ഭേദമായവരുടെ എണ്ണം. അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി കോവിഡ് ബാധിച്ചവരുടെ എണ്ണം ഏഴ് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ…

Read More

ഡല്‍ഹിയില്‍ 1,299 പേര്‍ക്ക് കൊവിഡ്: 15 മരണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 1,299 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ 15 പേര്‍ മരിക്കുകയുംചെയ്തു. ഇതുവരെ സംസ്ഥാനത്ത് 1,41,531 പേര്‍ക്കാണ് രോഗബാധയുണ്ടായിട്ടുള്ളത്. 4,059 പേര്‍ മരിച്ചു. ഇന്ന് 1,008 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതുവരെ 1,27,124 പേരാണ് രോഗമുക്തി നേടിയിട്ടുള്ളത്. 10,348 പേര്‍ വിവിധ ആശുപത്രികളിലായി ചികില്‍സയില്‍ കഴിയുന്നു. ഇന്ത്യയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 19,64,537 ആണ്. 56,282 പേര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ രോഗബാധയുണ്ടായി. 

Read More

കനത്ത മഴയിൽ കൊങ്കൺ റെയിൽ തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നു

കനത്ത മഴയെ തുടർന്ന് കൊങ്കൺ റെയിൽപാതയിലെ തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നു. മഹാരാഷ്ട്ര-ഗോവ അതിർത്തിയിൽ മഡൂർ സ്‌റ്റേഷന് സമീപത്തെ ടണലിന്റെ ഉൾഭിത്തിയാണ് തകർന്നത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം ടണലിനുള്ളിലെ അഞ്ച് മീറ്റർ ഭാഗമാണ് ഇടിഞ്ഞുവീണത്. ഇതുവഴിയുള്ള ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. എറണാകുളം-നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് സ്‌പെഷ്യൽ ട്രെയിൻ, തിരുവനന്തപുരം-ലോക്മാന്യതിലക് സ്‌പെഷ്യൽ എക്‌സ്പ്രസ്, തിരുവനന്തപുരം-ഡൽഹി രാജധാനി ട്രെയിനുകളും വഴി തിരിച്ചുവിട്ടു

Read More

രാജ്യത്തെ ആദ്യ കിസാൻ സ്‌പെഷ്യൽ പാഴ്‌സൽ ട്രെയിൻ സർവീസ് നാളെ മുതൽ

രാജ്യത്തെ ആദ്യ കിസാൻ സ്‌പെഷ്യൽ പാഴ്‌സൽ ട്രെയിൻ സർവീസ് ആഗസ്റ്റ് 7ന് ആരംഭിക്കും. കേന്ദ്രബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച പദ്ധതിയാണിത്. പൈലറ്റ് പ്രൊജക്ടായാണ് കിസാൻ സ്‌പെഷ്യൽ ട്രെയിൻ നാളെ സർവീസ് ആരംഭിക്കുന്നത് മഹാരാഷ്ട്രയിലെ ദേവ്‌ലാലി മുതൽ ബിഹാറിലെ ധനാപൂർ വരെയും തിരിച്ചുമാണ് സർവീസ്. കേന്ദ്ര കൃഷിവകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമർ വീഡിയോ കോൺഫറൻസിംഗ് വഴി ട്രെയിന്റെ ഫ്‌ളാഗ് ഓഫ് കർമം നിർവഹിക്കും. ദേവ്‌ലാലയിൽ നിന്ന് നാളെ രാവിലെ 11 മണിക്ക് പുറപ്പെടുന്ന ട്രെയിൻ 12ന് വൈകുന്നേരം…

Read More

തലക്കാവേരിയിൽ ഉരുൾപൊട്ടി, നാല് പേരെ കാണാതായി; രണ്ട് വീടുകൾ തകർന്നു

കനത്ത മഴയിൽ കർണാടക കൂർഗ് ജില്ലയിലെ തലക്കാവേരിയിൽ ഉരുൾപൊട്ടി. നാല് പേരെ കാണാതായി. ബുധനാഴ്ച അർധരാത്രിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. രണ്ട് വീടുകൾ തകർന്നു. തലക്കാവേരി ക്ഷേത്രത്തിലെ പൂജാരിമാർ താമസിക്കുന്ന രണ്ട് വീടുകളാണ് ഉരുൾപൊട്ടലിൽ തകർന്നതെന്ന് ജില്ലാ കലക്ടർ അറിയിച്ചു ഇതിലൊരു വീട്ടിലുണ്ടായിരുന്ന നാല് പേരെയാണ് കാണാതായത്. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. കൂർഗിലടക്കം കർണാടകയിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, കൂർഗ്, ചിക്ക മംഗളൂരു, ഷിമോഗ, ഹാസൻ ജില്ലകളിൽ…

Read More

മുംബൈയിൽ കനത്ത മഴയും കാറ്റും: മരങ്ങൾ കടപുഴകി, കെട്ടിടങ്ങൾ തകർന്നു, വ്യാപക നാശനഷ്ടം

രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയ്ക്ക് പിന്നാലെ ശക്തമായ കാറ്റുമെത്തിയതോടെ മുംബൈയിൽ വ്യാപക നാശനഷ്ടം. കൊളാബയിൽ മണിക്കൂറിൽ 106 കിലോമീറ്റർ വേഗതയിലാണ് കാറ്റ് ആഞ്ഞുവീശിയത്. നിരവധി കെട്ടിടങ്ങളുടെ മേൽക്കൂരകൾ തകർന്നു. മരങ്ങൾ കടപുഴകി റോഡിലേക്ക് വീണു മാസങ്ങൾക്ക് മുമ്പുണ്ടായ നസർഗ ചുഴലിക്കാറ്റിനേക്കാൾ തീവ്രതയോടെയാണ് കാറ്റ് വീശിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 60 കിലോമീറ്റർ വേഗതയിൽ ആരംഭിച്ച കാറ്റ് ബുധനാഴ്ച വൈകുന്നേരത്തോടെ 107 കിലോമീറ്റർ വേഗതയിലേക്ക് എത്തുകയായിരുന്നു. റോഡിൽ നിർത്തിയിട്ടിരുന്ന കാറുകൾ പോലും കീഴ്‌മേൽ മറിക്കുന്ന ശക്തിയിലാണ് കാറ്റ്…

Read More

മുൻ കേന്ദ്രമന്ത്രി മനോജ് സിൻഹയെ ജമ്മു കാശ്മീർ ലഫ്റ്റ്‌നന്റ് ഗവർണറായി നിയമിച്ചു

മുൻ കേന്ദ്രമന്ത്രി മനോജ് സിൻഹയെ ജമ്മു കാശ്മീർ ലഫ്റ്റനന്റ് ഗവർണറായി നിയമിച്ചു. ഗിരീഷ് ചന്ദ്ര മുർമു രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. വലിയ ഉത്തരവാദിത്വമാണിതെന്നും ഇന്ന് തന്നെ കാശ്മീരിലേക്ക് തിരിക്കുമെന്നും മനോജ് സിൻഹ പ്രതികരിച്ചു ഒന്നാം മോദി സർക്കാരിൽ ടെലികോം വകുപ്പ് മന്ത്രിയായിരുന്നു മനോജ് സിൻഹ. ഗിരീഷ് ചന്ദ്ര മുർമുവിനെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലായി നിയമിക്കുമെന്ന് വാർത്തകളുണ്ട്. നിലവിലെ സിഎജിയായ രാജീവ് മെഹർഷിയുടെ കാലാവധി ആഗസ്റ്റ് 8ന് അവസാനിക്കാനിരിക്കുകയാണ്.

Read More