ന്യൂഡല്‍ഹി: നേപ്പാള്‍ പുറത്തിറക്കിയ വിവാദ ഭൂപടത്തെ ചൊല്ലി ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ നിലനില്‍ക്കുന്ന ഭിന്നതകള്‍ക്കിടയിലാണ് ഉന്നത തല ചര്‍ച്ച.
ആഗസ്റ്റ് 17 ന് ഉന്നത തല ചര്‍ച്ചകള്‍ നടക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം നല്‍കുന്ന വിവരം,കാഠ്മണ്ഡുവില്‍ നടക്കുന്ന ചര്‍ച്ചകളില്‍ നേപ്പാളിലെ ഇന്ത്യന്‍ സ്ഥാനപതി
വിനയ് മോഹന്‍ ക്വാത്ര യും നേപ്പാള്‍ വിദേശകാര്യ സെക്രട്ടറി ശങ്കര്‍ ദാസ് ബൈരാഗി എന്നിവര്‍ പങ്കെടുക്കും.
അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന തര്‍ക്കം ചര്‍ച്ചകളില്‍ വിഷയമാകില്ല അതേസമയം അടിസ്ഥാന സൗകര്യ വികസനം അടക്കമുള്ള
കാര്യങ്ങളില്‍ ചര്‍ച്ച നടക്കുകയും ചെയ്യും.ഇത് സാധാരണ നടപടികളുടെ ഭാഗമായുള്ള ചര്‍ച്ചയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു.