കാശ്മീരിൽ തെരഞ്ഞെടുപ്പ്, സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തും, കൊവിഡ് വാക്‌സിൻ; നിർണായക പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി
സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ നിർണായക പ്രഖ്യാപനങ്ങൾ നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം വിവിധ മേഖലഖലിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളാണ് അദ്ദേഹം നടത്തിയത് 110ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം കേന്ദ്രസർക്കാർ നടപ്പാക്കും. 700 അടിസ്ഥാന വികസന പദ്ധതികൾ സംയോജിപ്പിച്ചാകും ഈ ലക്ഷ്യം കൈവരിക്കുക. ജലസംരക്ഷണവും കുടിവെള്ള വിതരണവും ഉറപ്പാക്കും. രണ്ട് കോടി വീടുകളിൽ ഒരു വർഷത്തിനുള്ളിൽ കുടിവെള്ളം എത്തിച്ചു നിയന്ത്രണരേഖ മുതൽ യഥാർഥ നിയന്ത്രണ രേഖ വരെ ഏത് തരത്തിലുള്ള വെല്ലുവിളി നേരിടാനും രാജ്യം…