കാശ്മീരിൽ തെരഞ്ഞെടുപ്പ്, സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തും, കൊവിഡ് വാക്‌സിൻ; നിർണായക പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി

സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ നിർണായക പ്രഖ്യാപനങ്ങൾ നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം വിവിധ മേഖലഖലിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളാണ് അദ്ദേഹം നടത്തിയത്

110ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം കേന്ദ്രസർക്കാർ നടപ്പാക്കും. 700 അടിസ്ഥാന വികസന പദ്ധതികൾ സംയോജിപ്പിച്ചാകും ഈ ലക്ഷ്യം കൈവരിക്കുക.

ജലസംരക്ഷണവും കുടിവെള്ള വിതരണവും ഉറപ്പാക്കും. രണ്ട് കോടി വീടുകളിൽ ഒരു വർഷത്തിനുള്ളിൽ കുടിവെള്ളം എത്തിച്ചു

നിയന്ത്രണരേഖ മുതൽ യഥാർഥ നിയന്ത്രണ രേഖ വരെ ഏത് തരത്തിലുള്ള വെല്ലുവിളി നേരിടാനും രാജ്യം സജ്ജമാണ്. ഒരു ലക്ഷം എൻ സി സി കേഡറ്റുകളെ കൂടി അതിർത്തി ജില്ലകളിൽ വിന്യസിക്കും

കാശ്മീർ വിഭജനത്തിന് ശേഷം ആദ്യമായി ജമ്മു കാശ്മീരിൽ തെരഞ്ഞെടുപ്പ് നടത്തും. മണ്ഡല പുനർ നിർണയം പൂർത്തിയാക്കും

പ്രൊജക്ട് ടൈഗർ മാതൃകയിൽ പ്രൊജക്ട് ലയൺ എന്ന പേരിൽ സിംഹ സംരക്ഷണ പദ്ധതി നടപ്പാക്കും. ഡോൾഫിനുകളുടെ സംരക്ഷണത്തിനായും പ്രത്യേക പദ്ധതി

പെൺകുട്ടികളുടെ വിവാഹ പ്രായം 18 വയസ്സിൽ നിന്നും ഉയർത്തും. ഇക്കാര്യം പരിശോധിക്കാനായി പ്രത്യേക സമിതിയെ നിയോഗിച്ചു. സമിതി റിപ്പോർട്ടിൽ തുടർ നടപടി സ്വീകരിക്കും

ദേശീയ ഡിജിറ്റൽ ആരോഗ്യമിഷൻ പ്ര്ഖ്യാപിച്ചു. ആധാർ മാതൃകയിൽ രാജ്യത്തെ എല്ലാ പൗരൻമാർക്കും ഹെൽത്ത് ഐഡി കാർഡ് ലഭ്യമാക്കും. ഏത് ആശുപത്രിയിൽ ചികിത്സ തേടാനും തുടർ ചികിത്സ എളുപ്പമാക്കാനും ഹെൽത്ത് ഐഡി കാർഡ് സഹായിക്കും

കൊവിഡ് പ്രതിരോധത്തിനുള്ള മരുന്ന് എത്രയും വേഗം തയ്യാറാക്കാൻ നടപടി സ്വീകരിക്കും. മൂന്ന് മരുന്നുകളുടെ പരീക്ഷണം ഇന്ത്യയിൽ തുടരുകയാണ്.