ഇന്ത്യൻ കൊവിഡ് വാക്സിന്റെ ഒന്നാം ഘട്ട പരീക്ഷണം വിജയകരമെന്ന് റിപ്പോര്‍ട്ട്
ന്യൂഡൽഹി: ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് വികസിപ്പിച്ച ഇന്ത്യയിലെ ആദ്യ തദ്ദേശീയ കൊവിഡ് വാക്സിന്റെ ഒന്നാം ഘട്ട പരീക്ഷണം രാജ്യത്ത് വിജയകരമെന്ന് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബറില്‍ രണ്ടാം ഘട്ട പരീക്ഷണം ആരംഭിച്ചേക്കും. അടുത്ത കൊല്ലം പകുതിയോടെ ഭാരത് ബയോടെക്കിന്‍റെ കോവാക്സിന്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് സൂചന രാജ്യത്തെ കൊവിഡ് പ്രതിരോധത്തിന് പ്രതീക്ഷ നല്‍കുന്നതാണ് കൊവാക്സിന് പരീക്ഷണത്തിന്‍റെ ആദ്യ ഫല സൂചന. ഹൈദ്രാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്ക് ഐസിഎംആര്‍ സഹകരണത്തോടെയാണ് വാക്സിന്‍ പരീക്ഷണം നടത്തുന്നത്. 12 കേന്ദ്രങ്ങളില്‍ 375 പേരിലായിരുന്നു ആദ്യ…