നീറ്റ് , ജെ.ഇ.ഇ പരീക്ഷകളുടെ പ്രോട്ടോകോൾ പ്രഖ്യാപിച്ചു
അടുത്ത മാസം നടക്കുന്ന എന്‍ജിനീയറിംഗ്, മെഡിക്കല്‍ പ്രവേശന പരീക്ഷകളില്‍ (ജെഇഇ- മെയിന്‍, എന്‍ഇഇടി) പങ്കെടുക്കുന്നവര്‍ കോവിഡ് ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ത്ഥികള്‍ ഹാജരാക്കണം. പരീക്ഷ നടത്തിപ്പിനായി ദേശീയ ടെസ്റ്റിംഗ് ഏജന്‍സി തയ്യാറാക്കിയ സുരക്ഷ പ്രോട്ടോക്കോളില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പനിയോ ഉയര്‍ന്ന താപനിലയോ ഉള്ളവരെ പ്രത്യേകമായി തയ്യാറാക്കിയ മുറിയിലാകും പരീക്ഷ എഴുതിക്കുക. പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ത്ഥികളുടെ ശരീര പരിശോധന നടത്തേണ്ടതില്ലെന്നും അഡ്മിറ്റ് കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ കോണ്‍ടാക്റ്റ്‌ലെസ് ആയി പരിശോധിക്കണമെന്നും നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി തയ്യാറാക്കിയ പ്രോട്ടോക്കോളില്‍…