കൊവിഡിനെ തുടർന്ന് അടഞ്ഞുകിടക്കുന്ന രാജ്യത്തെ സിനിമാ തീയറ്ററുകൾ തുറക്കാൻ അടുത്ത മാസം മുതൽ കേന്ദ്രസർക്കാർ അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്. കൃത്യമായ മാർഗരേഖയുടെ അടിസ്ഥാനത്തിലാകും തീയറ്ററുകൾ തുറക്കാൻ അനുമതി നൽകുക.
ഒന്നിടവിട്ട സീറ്റുകളിലാകും ഇരിക്കാൻ അനുവാദം. ഓൺലൈൻ ടിക്കറ്റുകൾ മാത്രമേ അനുവദിക്കൂ. മാസ്‌ക് നിർബന്ധമാക്കും. തിയറ്ററിനകത്ത് എസി 24 ഡിഗ്രിയിൽ പ്രവർത്തിക്കണം. വ്യക്തിശുചിത്വം, പ്രതിരോധ നടപടികൾ എന്നിവയുടെ സന്ദേശങ്ങൾ പ്രചരിപ്പിക്കണം.
ഓരോ ഷോയ്ക്ക് ശേഷവും തീയറ്റർ അണുവിമുക്തമാക്കണമെന്നും നിർദേശമുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം കൂടി കേന്ദ്രം തേടും. അതേസമയം മൾട്ടിപ്ലക്‌സ് തീയറ്ററുകൾ തുറക്കാൻ അനുമതി ആദ്യഘട്ടത്തിൽ നൽകിയേക്കില്ല