മണിപ്പൂരിൽ അഞ്ച് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു
മണിപ്പൂരിൽ അഞ്ച് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. മുൻ മുഖ്യമന്ത്രി ഇബോബി സിംഗിന്റെ ബന്ധു ഹെൻട്രി ഒക്രം അടക്കം അഞ്ച് പേരാണ് ബിജെപിയിലേക്ക് പോയത് ഹെൻട്രി ഒക്രം, പുനം ബ്രോകൻ, ഒയിനം ലുഖോയ് സിംഗ്, ഗംതാംഗ് ഹോകിപ്, ജിൻസുനോ സോവു എന്നിവരാണ് ബിജെപിയിൽ ചേർന്നത്. മുഖ്യമന്ത്രി ബിരേൻ സിംഗിനൊപ്പം ബിജെപി ആസ്ഥാനത്ത് ചേർന്ന വാർത്താ സമ്മേളനത്തിലും ഇവർ പങ്കെടുത്തു ബിജെപി ദേശീയ ഉപാധ്യക്ഷൻ ബൈജയന്തി ജയ് പാണ്ഡെയാണ് എംഎൽഎമാർക്ക് പാർട്ടി അംഗത്വം നൽകിയത്.