രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്: കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നിയമസഭാ സമ്മേളനം നാളെ
തിരുവനന്തപുരം: രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് നാളെ നിയമസഭയിൽ നടക്കും. എൽഡിഎഫിനു വേണ്ടി എം.വി ശ്രേയാംസ് കുമാറും യു ഡി എഫിനു വേണ്ടി ലാൽ വർഗീസ് കല്പകവാടിയും മത്സരിക്കും. സഭയിലെ അംഗബലം അനുസരിച്ച് എൽ ഡി എഫ് സ്ഥാനാർഥിയുടെ ജയം ഉറപ്പാണ്. എം പി വീരേന്ദ്രകുമാർ അന്തരിച്ച ഒഴിവിലാണ് സംസ്ഥാനത്ത് രാജ്യസഭാ ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്. എൽ ജെ ഡി സംസ്ഥാന അധ്യക്ഷൻ എം.വി.ശ്രേയാംസ് കുമാറാണ് ഇടതുമുന്നണി സ്ഥാനാർത്ഥി. യുഡിഎഫ് സ്ഥാനാർഥി ലാൽ വർഗീസ് കൽപ്പകവാടി കർഷക കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാണ്….