24 മണിക്കൂറിനിടെ 76,472 പേർക്ക് കൂടി കൊവിഡ്; മരണനിരക്കിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്
രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും കൊവിഡ് കേസുകൾ 75,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 76,472 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 34 ലക്ഷം കടന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ലോകത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിലാണ് ഒരു ദിവസത്തിനിടെ 1021 പേർ കൂടി രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 62,550 ആയി ഉയർന്നു. ഇതോടെ കൊവിഡ് ബാധിതരുടെ മരണസംഖ്യയിൽ ലോകത്ത് ഇന്ത്യ മൂന്നാം സ്ഥാനത്ത്…