മൊറോട്ടോറിയം അതേരീതിയില്‍ തുടരില്ല, ഇളവുകള്‍ ബാങ്കുകള്‍ക്ക് തീരുമാനിക്കാം:നിലപാട് വ്യക്തമാക്കി കേന്ദ്രം
ന്യൂഡൽഹി: കോവിഡിനെ തുടർന്ന് ബാങ്ക് വായ്പകൾക്ക് ഏർപ്പെടുത്തിയിരുന്ന മൊറോട്ടോറിയം അതേ രീതിയിൽ തുടരില്ലെന്ന് കേന്ദ്ര സർക്കാർ. അതേസമയം, വായ്പ തിരിച്ചടവിന് ബുദ്ധിമുട്ടുന്നവർക്ക് ഇളവുകൾ തീരുമാനിക്കാൻ ബാങ്കുകൾക്ക് അധികാരം ഉണ്ടെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കേന്ദ്രസർക്കാർ വ്യക്തമാക്കി. ഓഗസ്റ്റ് ആറിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ സർക്കുലറിന്റെ അടിസ്ഥാനത്തിലാകും വായ്പ ഇളവുകളെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പലിശ നിരക്ക് കുറയ്ക്കൽ, പിഴപ്പലിശ ഒഴിവാക്കൽ, തിരിച്ചടവ് പുനഃക്രമീകരിക്കൽ തുടങ്ങിയ ഇളവുകൾ ആണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ…