Headlines

മുതിര്‍ന്ന ജെഡിഎസ് നേതാവും മുന്‍ എംഎല്‍എയുമായ അപ്പാജി ഗൗഡ കോവിഡ് ബാധിച്ച് മരിച്ചു

ബാംഗ്ലൂര്‍: കര്‍ണാടകയിലെ മുതിര്‍ന്ന ജെഡിഎസ് നേതാവും മുന്‍ എംഎല്‍എയുമായ അപ്പാജി ഗൗഡ കോവിഡ് ബാധിച്ച് മരിച്ചു. 67 വയസ്സായിരുന്നു. നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് ആണെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ശിവമോഗയിലെ ഭദ്രാവതി നിയമസഭാ മണ്ഡലത്തില്‍ നിന്നുമാണ് അദ്ദേഹം നിയമസഭാഗംമായി തെരഞ്ഞെടുക്കപ്പെട്ടത്. ഭദ്രാവതിയിലെ വിശ്വേശ്വര അയേണ്‍ ആന്റ് സ്റ്റീല്‍ കമ്പനിയിലെ ജോലിക്കാരനായിരുന്നു. പിന്നീട് തൊഴിലാളി നേതാവായാണ് സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. 1994 ല്‍ സ്വതന്ത്രനായി ആദ്യമായി നിയമസഭയിലെത്തി. 1999 ലും വിജയിച്ച…

Read More

പ്രധാനമന്ത്രി മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു; ക്രിപ്‌റ്റോ കറൻസി ആവശ്യപ്പെട്ട് ട്വീറ്റുകൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. മോദിയുടെ വെബ്‌സൈറ്റിന്‍റെ പേരിലുള്ള സ്വകാര്യ ട്വിറ്റർ അക്കൗണ്ടാണ് പുലർച്ചെ ഹാക്ക് ചെയ്യപ്പെട്ടത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്രിപ്‌റ്റോ കറൻസിയായി സംഭാവന ആവശ്യപ്പെട്ട് ഹാക്കർമാർ ട്വീറ്റ് ചെയ്തു. താമസിയാതെ അക്കൗണ്ടിന്‍റെ നിയന്ത്രണം ട്വിറ്റർ പുനഃസ്ഥാപിച്ചു. വ്യാജ ട്വീറ്റുകള്‍ നീക്കം ചെയ്തിട്ടുണ്ട്. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ട്വിറ്റര്‍ ഇന്ത്യ സ്ഥിരീകരിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്നും മറ്റ് അക്കൗണ്ടുകളെ ഇത് ബാധിച്ചോ എന്ന് ഇപ്പോള്‍ അറിയില്ലെന്നും ട്വിറ്റര്‍ അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്‌പ്രസ്…

Read More

പാവപ്പെട്ടവര്‍ക്ക് 24 മണിക്കൂറും അരി ലഭ്യമാക്കാന്‍ റൈസ് എടിഎമ്മുകള്‍ സ്ഥാപിക്കാനൊരുങ്ങി കര്‍ണാടക

ബെംഗളൂരു: റേഷൻ കാർഡ് ഉടമകൾക്ക് പൊതുവിതരണ സംവിധാനത്തിലൂടെ അരി ലഭ്യമാക്കാൻ റൈസ് ഡിസ്പെൻസിങ് മെഷീനുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കാനൊരുങ്ങി കർണാടക സർക്കാർ. റൈസ് എടിഎമ്മുകൾ എന്നപേരിലാവും ഇവ അറിയപ്പെടുക. റേഷൻ കടകൾക്കു മുന്നിൽ ദീർഘനേരം ക്യൂ നിൽക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനും 24 മണിക്കൂറും ഭക്ഷ്യധാന്യ ലഭ്യത ഉറപ്പാക്കാനുമാണ് ഇവ സ്ഥാപിക്കുന്നതെന്ന് കർണാടകയിലെ ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി കെ. ഗോപാലയ്യ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു കോവിഡ് ലോക്ക്ഡൗണിനിടെ ഇൻഡോനീഷ്യയും വിയറ്റ്നാമും റൈസ് എടിഎമ്മുകൾ സ്ഥാപിച്ച്…

Read More

2021-ലേക്ക് കലണ്ടറുകളും ഡയറികളും അച്ചടിക്കേണ്ട, ഡിജിറ്റല്‍ മതിയെന്ന് കേന്ദ്രം

ന്യൂഡൽഹി: കോവിഡ് 19 പശ്ചാത്തലത്തിൽ രാജ്യത്തെ സമ്പദ്ഘടന അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ കണക്കിലെടുത്ത് മന്ത്രാലയങ്ങളോടും വകുപ്പുകളോടും കലണ്ടറുകളും ഡയറികളും ഉൾപ്പടെയുളളവയുടെ അച്ചടി നിർത്തിവെക്കാനും ഡിജിറ്റൽ ഫോർമാറ്റിൽ ഓൺലൈനിൽ പ്രസിദ്ധീകരിക്കാനും നിർദേശിച്ച് കേന്ദ്രം. അനാവശ്യ ചെലവുകൾ ചുരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാരിന്റെ നീക്കം. അടുത്തവർഷത്തെ ഉപയോഗത്തിനായി ഏതെങ്കിലും മന്ത്രാലയങ്ങൾ, ഡിപ്പാർട്ട്മെന്റുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവ ചുമർ കലണ്ടറുകൾ, ഡെസ്ക്ടോപ്പ് കലണ്ടറുകൾ, ഡയറികൾ തുടങ്ങിയവ അച്ചടിക്കുന്നതിനുളള പ്രവർത്തനങ്ങൾ നടത്തേണ്ടെന്നാണ് ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പുറത്തിറങ്ങിയത്….

Read More

പബ്‍ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ നിരോധിച്ചു

പബ്‍ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ നിരോധിച്ചു. കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റേതാണ് നടപടി. ഇന്ത്യ – ചൈന ഏറ്റുമുട്ടലിനെ തുടര്‍ന്ന് 59 ചൈനീസ് ആപ്പുകള്‍ നേരത്തെ നിരോധിച്ചിരുന്നു. കൂടുതലും ഗെയിമുകളും ക്യാമറ ആപ്പുകളും അടങ്ങുന്നതാണ് പട്ടിക. ചില ലോഞ്ചറുകളും നിരോധിച്ചവയുടെ പട്ടികയിലുണ്ട്.

Read More

ജസ്റ്റിസ് അരുണ്‍ മിശ്ര സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ചു

ജസ്റ്റിസ് അരുണ്‍ മിശ്ര സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ചു. മരട് ഫ്ലാറ്റ് പൊളിക്കല്‍ ഉള്‍പ്പടെ നിര്‍ണായക വിധി പുറപ്പെടുവിച്ച ന്യായാധിപനാണ് ജസ്റ്റിസ് അരുണ്‍ മിശ്ര. ദീപക് മിശ്ര ചീഫ് ജസ്റ്റിസ് ആയിരിക്കെ ഉയർന്ന അഴിമതി ആരോപണം, രഞ്ജൻ ഗൊഗോയ്‌ക്കെതിരെയുള്ള ലൈംഗിക പീഡനവിവാദം എന്നീ രണ്ട് കേസുകളും പരിഗണിച്ചത് ജസ്റ്റിസ് അരുൺ മിശ്ര ഉൾപ്പെട്ട ബെഞ്ചാണ്. മനസാക്ഷിക്കനുസരിച്ചാണ് ഓരോ കേസും പരിഗണിച്ചതെന്ന് യാത്രയയപ്പ് ചടങ്ങില്‍ ജസ്റ്റിസ്അരുൺ മിശ്രപറഞ്ഞു. വിധി വിശകലനം ചെയ്യാം. പക്ഷെ അതിന് നിറംപിടിപ്പിച്ച കഥകൾ നിരത്തരുതെന്നും…

Read More

ചോദ്യോത്തര വേള ഒഴിവാക്കി പാർലമെന്റിന്റെ വർഷകാല സമ്മേളനം; രൂക്ഷ വിമർശനവുമായി പ്രതിപക്ഷം

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ചോദ്യോത്തരവേള ഒഴിവാക്കി. കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി രാജ്യസഭാ സെക്രട്ടേറിയറ്റാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ചോദ്യോത്തോര വേളയോ സ്വകാര്യ ബില്ലുകളോ പ്രമേയങ്ങളോ ഉണ്ടാകില്ലെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. ശൂന്യവേള അടക്കം മറ്റ് സഭാ നടപടികൾ തുടരും. പ്രതിപക്ഷം ഈ തീരുമാനത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ചോദ്യോത്തര വേളയും സ്വകാര്യ ബില്ലുകളും ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. പാർലമെന്റിനെ ഒരു നോട്ടീസ് ബോർഡിലേക്ക് ചുരുക്കി റബ്ബർ സ്റ്റാമ്പ് ആക്കി മാറ്റിയെന്ന് തരൂർ ട്വീറ്റ് ചെയ്തു. സർക്കാരിനെ ചോദ്യം ചെയ്യാമെന്നതാണ് പാർലമെന്ററി…

Read More

രാജ്യത്തെ മൊബൈല്‍ കോള്‍, ഡാറ്റ നിരക്കുകള്‍ കൂടും

മുംബൈ: രാജ്യത്തെ മൊബൈല്‍ ഡാറ്റയുടെ നിരക്ക് അടുത്ത മാര്‍ച്ച് മാസത്തിനുള്ളില്‍ 10 ശതമാനം വര്‍ദ്ധിച്ചേക്കുമെന്ന് സൂചന. രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളാണ് ഇത്തരം ആലോചന നടത്തുന്നത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടെലികോം കമ്പനികളുടെ മൊത്ത വരുമാന കുടിശിക സംബന്ധിച്ച് കഴിഞ്ഞ ദിവസം സുപ്രീംകോടതി വിധി വന്നിരുന്നു. സ്‌പെക്ട്രം ഉപയോഗം, ലൈസന്‍സ് ഫീ ഇനത്തില്‍ സര്‍ക്കാരിന് ടെലികോം കമ്പനികള്‍ നല്‍കേണ്ട തുകയാണ് മൊത്ത വരുമാന കുടിശിക അഥവാ എജിആര്‍. ടെലികോം കമ്പനികളുടെ മൊത്ത വരുമാന കുടിശിക…

Read More

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കൊവിഡ് സ്ഥിരീകരിച്ചു

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്റർ വഴി ഇക്കാര്യം അറിയിച്ചത്. രോഗലക്ഷണങ്ങൾ ഇല്ലായിരുന്നുവെന്നും അതിനാൽ തന്നെ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു താനുമായി സമ്പർക്കത്തിൽ വന്നവർ മുൻകരുതലെടുക്കണം. വീട്ടിലിരുന്ന് ഔദ്യോഗിക ജോലികൾ നിർവഹിക്കുമെന്നും പ്രമോദ് സാവന്ത് അറിയിച്ചു. രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന നാലാമത്തെ മുഖ്യമന്ത്രിയാണ് പ്രമോദ് സാവന്ത്. നേരത്തെ കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ്, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ…

Read More

അതിർത്തിയിൽ പാക് വെടിവെപ്പ്; രജൗരിയിൽ സൈനികന് വീരമൃത്യു

കാശ്മീർ അതിർത്തിയിൽ പാക്കിസ്ഥാന്റെ പ്രകോപനം. രജൗരി സെക്ടറിലാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. പുലർച്ചയോടെ നടന്ന പാക് വെടിവെപ്പിൽ ഇന്ത്യൻ ജവാൻ വീരമൃത്യു വരിച്ചു. ജൂനിയർ കമ്മീഷൻഡ് ഓഫീസറാണ് പാക് വെടിവെപ്പിൽ കൊല്ല്പപെട്ടത്. നിയന്ത്രണ രേഖയിൽ രജൗറി സെക്ടറിലെ കേരിയിലാണ് വെടിവെപ്പുണ്ടായത്. കഴിഞ്ഞ നാല് ദിവസത്തിനിടെ രണ്ടാം തവണയാണ് പാക്കിസ്ഥാൻ രജൗരി മേഖലയിൽ പ്രകോപനം തുടരുന്നത്. ഓഗസ്റ്റ് 30ന് നടന്ന ആക്രമണത്തിൽ നൗഷേര സെക്ടറിൽ ഒരു ജവാൻ വീരമൃത്യു വരിച്ചിരുന്നു.

Read More