ബാംഗ്ലൂര്‍: കര്‍ണാടകയിലെ മുതിര്‍ന്ന ജെഡിഎസ് നേതാവും മുന്‍ എംഎല്‍എയുമായ അപ്പാജി ഗൗഡ കോവിഡ് ബാധിച്ച് മരിച്ചു. 67 വയസ്സായിരുന്നു.
നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് ആണെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
ശിവമോഗയിലെ ഭദ്രാവതി നിയമസഭാ മണ്ഡലത്തില്‍ നിന്നുമാണ് അദ്ദേഹം നിയമസഭാഗംമായി തെരഞ്ഞെടുക്കപ്പെട്ടത്. ഭദ്രാവതിയിലെ വിശ്വേശ്വര അയേണ്‍ ആന്റ് സ്റ്റീല്‍ കമ്പനിയിലെ ജോലിക്കാരനായിരുന്നു. പിന്നീട് തൊഴിലാളി നേതാവായാണ് സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്.
1994 ല്‍ സ്വതന്ത്രനായി ആദ്യമായി നിയമസഭയിലെത്തി. 1999 ലും വിജയിച്ച അദ്ദേഹം പിന്നീട് നടന്ന തെരഞ്ഞെടുപ്പുകലില്‍ പരാജയപ്പെട്ടു. ഇതിന് ശേഷം 2013 ല്‍ ജെഡിഎസില്‍ ചേര്‍ന്ന അപ്പാജി ഗൗഡ, ആ വര്‍ഷം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് സി എം ഇബ്രാഹിമിനെ തോല്‍പ്പിച്ചാണ് നിയമസഭാംഗമായത്.