നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവയ്ക്കില്ല; പുനപ്പരിശോധനാ ഹരജി സുപ്രിംകോടതി തള്ളി
ന്യൂഡല്‍ഹി: ദേശീയ തലത്തിലുള്ള മെഡിക്കല്‍ (നീറ്റ്) ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ (ജെഇഇ- മെയിന്‍) തുടങ്ങിയ പരീക്ഷകള്‍ നടത്താനുള്ള ഉത്തരവ് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ബി ആര്‍ ഗവായി, കൃഷ്ണ മുറാരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ആറ് സംസ്ഥാനങ്ങളാണ് സുപ്രിംകോടതിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കിയത്. നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി അനുമതി നല്‍കി. ആഗസ്ത് 17ന് ജസ്റ്റിസ് അരുണ്‍ മിശ്ര…
