രാജ്യത്തെ മെട്രോ സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും
രാജ്യത്തെ മെട്രോ സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും. രണ്ട് ഷിഫ്റ്റുകളിലായി ഭാഗികമായാണ് ഡൽഹിയിൽ മെട്രോ സ൪വീസ് പുനരാരംഭിക്കുന്നത്. രാവിലെ ഏഴ് മണിക്ക് തുടങ്ങുന്ന സർവീസ് പതിനൊന്ന് മണി വരെയും വൈകിട്ട് നാല് മണി മുതൽ എട്ട് മണി വരെയുമാണ് സേവനങ്ങളുണ്ടാവുക. നാല് മാസത്തിന് ശേഷമാണ് സർവീസ് പുനരാരംഭിക്കുന്നത്. ഈ മാസം പന്ത്രണ്ട് വരെ യെല്ലോ ലൈൻ മാത്രമാണ് പ്രവര്‍ത്തിക്കുക. യാത്രക്കാർ പാലിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച മാർഗനിർദേശവും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ പുറത്തിറക്കിയിട്ടുണ്ട്. കൊൽക്കത്ത ഒഴികെയുള്ള മിക്ക…