തൊഴിലില്ലായ്മ രൂക്ഷം; സ്വകാര്യവത്കരണം അവസാനിപ്പിക്കണമെന്ന് കേന്ദ്രത്തോട് കോണ്ഗ്രസ്
ന്യൂഡൽഹി: രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്നും സ്വകാര്യവത്കരണ നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ച് കോൺഗ്രസ്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന വാഗ്ദാനം പാലിക്കാൻ കഴിഞ്ഞ ആറ് വർഷമായി ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാരിന് കഴിഞ്ഞിട്ടില്ല. പൊള്ളയായ വാഗ്ദാനമായിരുന്നു അവരുടേതെന്ന് വ്യക്തമായി. രാജ്യത്ത് 3.6 കോടി തൊഴിൽരഹിതരാണ് ഉള്ളത്. ഈ സാഹചര്യത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് കേന്ദ്ര സർക്കാർ പ്രാധാന്യം നൽകേണ്ടതെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടിയതായി വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. 12 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന വാഗ്ദാനം…